കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹുഗുണയില്ല, കോണ്‍ഗ്രസ് വിമതര്‍ക്കു ബിജെപി ടിക്കറ്റ്, ബിജെപി വിമതരെ പിടിക്കാന്‍ കോണ്‍ഗ്രസ്

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ബിജെപി പ്രഖ്യാപിച്ചു. 70 നിയമസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 64 പേരെയും ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. ശേഷിക്കുന്ന ആറു പേരെ ഉടന്‍ പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറിയവരും ലിസ്റ്റിലുണ്ട് എന്നതാണ് ശ്രദ്ധേയം.

bahuguna

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും പിന്നീട് ബിജെപിയിലേക്കു മാറുകയും ചെയ്ത മുതിര്‍ന്ന നേതാവ് വിജയ് ബഹുഗുണ ഇത്തവണ മല്‍സരിക്കുന്നില്ല. 2012 മുതല്‍ 14 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ബഹുഗുണ 2014ലെ പ്രളയവും പിന്നീടുണ്ടായ വിവാദങ്ങളും കാരണം രാജിവയ്ക്കുകയായിരുന്നു. തനിക്കു പകരം മകന്‍ സൗരഭ് ബഹുഗുണയ്ക്ക് സിതാര്‍ഗഞ്ജ് സീറ്റ് നല്‍കണമെന്ന ബഹുഗുണയുടെ ആവശ്യം ബിജെപി അംഗീകരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് വിമതരിലൊരാളായ പ്രദീപ് ബാത്ര റൂര്‍ക്കിയിലാണ് ഇത്തവണ മല്‍സരിക്കുക. മറ്റു വിമതരായ കാന്‍പൂരില്‍ നിന്നുള്ള കുന്‍വര്‍ പ്രണവ് സിങ്, നരേന്ദ്രനഗറില്‍ നിന്നുള്ള സുബോദ് ഉനിയാല്‍, സോമേശ്വറില്‍ നിന്നുള്ള രേഖ ആര്യ, ജസ്പൂരില്‍ നിന്നുള്ള ശൈലേന്ദ്ര മോഹന്‍ സിംഗാല്‍, റായ്പൂരില്‍ നിന്നുള്ള ഉമേഷ് ശര്‍മ, കേദാര്‍നാദില്‍ നിന്നുള്ള ഷൈല റാണി റാവത്ത് എന്നിവരും ബിജെപി ടിക്കറ്റില്‍ മല്‍സരിക്കും.

map

2016ല്‍ റാവത്തിനു കീഴിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയെ മറിച്ചിടാന്‍ ശ്രമിക്കുകയും പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്ത ഹരക് സിഹ് റാവത്ത് കോട്‌വാറില്‍ നിന്നാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി ഇവിടെ മല്‍സരിച്ചത് രുദ്രപ്രയാഗായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലേക്കു ചേക്കേറിയ മുതിര്‍ന്ന നേതാവ് സത്പാല്‍ മഹാരാജ് ഇത്തവണ ചൗബട്ടാകല്‍ സീറ്റിലാണ് മല്‍സരിക്കുന്നത്. ദളിതര്‍ക്കായി പോരാടിയ മുന്‍ കോണ്‍ഗ്രസ് നേതാവായ യഷ്പാല്‍ ആര്യയും മകന്‍ സഞ്ജീവ് ആര്യയും ബിജെപിക്കായി മല്‍സരിക്കുന്നുണ്ട്. ബജ്പൂര്‍, നൈനിറ്റാള്‍ സീറ്റുകളാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്നത്. മറ്റൊരു മുന്‍ കോണ്‍ഗ്രസ് നേതാവായ കേദാര്‍ സിങ് റാവത്ത് യമുനോത്രി സീറ്റില്‍ വോട്ട് തേടും.

bjp

എന്നാല്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും സീറ്റ് നല്‍കാതെ കോണ്‍ഗ്രസില്‍ നിന്നു സമീപകാലത്ത് കൂടുമാറിയെത്തിയവര്‍ക്ക് സീറ്റ് നല്‍കിയത് ബിജെപിയില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്. ചില നേതാക്കള്‍ ഇതിനെതിരേ രംഗത്തുവരികയും ചെയ്തു. ബിജെപിയിലെ ഈ വിമതരെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ശ്രമമുണ്ടെന്നാണ് റിപോര്‍ട്ട്. ബിജെപി വിട്ടെത്തുന്നവര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റില്‍ മല്‍സരിക്കാമെന്ന ഓഫറും റാവത്ത് നല്‍കിയിട്ടുണ്ടെന്നാണ് അണിയറ സംസാരം.

English summary
In its first list of 64 candidates from Uttarakhand announced on Monday evening at New Delhi, the BJP has fielded the former Congress MLAs, or “ rebels” who denounced the Congress and joined the BJP last year, while putting the State under President's Rule.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X