• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങളുടെ നയങ്ങളാണ് ബിജെപിയെ വളര്‍ത്തിയത്: മമതയുടെ ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്

കല്‍ക്കത്ത: ബംഗാളില്‍ ബിജെപി നടത്തുന്ന മുന്നേറ്റത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഉഴലുകയാണ് തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും. ലോക്സഭ തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. ഒരുമാസത്തിനുള്ളില്‍ അഞ്ചിലേറെ നിയമസഭാ സാമാജികരും നൂറിനടുത്ത് കൗണ്‍സിലര്‍മാരുമാണ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് പോയത്.

പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പ്; യുഡിഎഫ് പാനലിന് അട്ടിമറി വിജയം, ഇടതിന് വന്‍ തിരിച്ചടി

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഈ ഒഴുക്ക് ശക്തമാവുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള അതീവ പരിശ്രമമാണ് ബംഗാളില്‍ മമത ബാനര്‍ജി നടത്തിവരുന്നത്. ഈ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ബിജെപിക്കെതിരായുള്ള പോരട്ടത്തില്‍ ഒപ്പം നില്‍ക്കാന്‍ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും മമത ബാനര്‍ജി ക്ഷണിച്ചത്. എന്നാല്‍ മമതയുടെ ക്ഷണത്തെ രണ്ട് പാര്‍ട്ടികളും തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സിപിഎമ്മിനോട് ഇതാദ്യം

സിപിഎമ്മിനോട് ഇതാദ്യം

കോണ്‍ഗ്രസുമായി മമത നേരത്തെ സഖ്യത്തിലേര്‍പ്പെട്ടിരുന്നുവെങ്കിലും ബദ്ധശത്രുക്കളായി സിപിഎമ്മിനോട് ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു അഭ്യര്‍ത്ഥ മമത ബാനര്‍ജി മുന്നോട്ടുവെച്ചത്. ഈ നാട്ടിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ഭട്പര സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ നമ്മളെല്ലാം- തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, സിപിഎം- ഒരുമിച്ച് നിന്ന് ബിജെപിയെ എതിർക്കണമെന്നായിരുന്നു മമത ബാനര്‍ജി ബംഗാള്‍ നിയമസഭയില്‍ പറഞ്ഞത്.

മമതയുടെ പരാജയം

മമതയുടെ പരാജയം

രാഷ്ട്രീയപരമായി ഒരുമിച്ച് നില്‍ക്കണമെന്നല്ല ഇതിനര്‍ത്ഥം, പക്ഷെ ദേശീയ തലത്തിൽ സമാനമായ അഭിപ്രായങ്ങളിൽ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദ്യം സിപിഎമ്മും പിന്നാലെ കോണ്‍ഗ്രസും മമതയുടെ ക്ഷണം തള്ളി രംഗത്തെത്തിയിരിക്കുകയാണ്. ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ച പരാജയമാണെന്നാണ് കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ചന്‍ ചൗധരി അഭിപ്രായപ്പെട്ടത്. ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് മമതയുടെ നയങ്ങളാണെന്നും ബിജെപിക്കെതിരായ പോരാട്ടത്തില്‍ മതയുടെ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മാനന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

അത് അവരുടെ സ്വഭാവമാണ്

അത് അവരുടെ സ്വഭാവമാണ്

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി രഞ്ജന്‍ ചൗധരി രംഗത്ത് എത്തിയിരിക്കുന്നത്. 'അവര്‍ എന്തെങ്കിലും പറയുകയും അവരുടെ വാക്കുകളിലേക്ക് തിരിച്ചുപോകുകയും ചെയ്യുന്നു. അത് അവരുടെ സ്വഭാവമാണ്. ബിജെപിക്കെതിരായ അവരുടെ പോരാട്ടം ആത്മാര്‍ത്ഥപരമായിരുന്നെങ്കില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പശ്ചിമ ബംഗാളില്‍ ബിജെപി വളരുന്നുണ്ടെങ്കില്‍ അത് മമതയുടെ പരാജയം കൊണ്ടാണെന്നും അധീര്‍ ചൗധരി കുറ്റപ്പെടുത്തി.

വിശ്വാസ്യതയില്ല

വിശ്വാസ്യതയില്ല

ബിജെപിക്കെതിരായുള്ള പോരാട്ടത്തില്‍ മമത ബാനര്‍ജിയില്‍ വിശ്വാസ്യതയില്ലെന്ന് പറഞ്ഞായിരുന്നു ക്ഷണത്തെ സിപിഎം തള്ളിയത്. ബിജെപിക്കെതിരായി പോരാടുന്നിതിനുള്ള കൂട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ധാര്‍മ്മിക അവകാശമില്ലെന്നുമായിരുന്നു സിപിഎം നേതാവും മുന്‍ എംപിയുമായ മുഹമ്മദ് സലീമിന്‍റെ പ്രതികരണം. മമതയുടെ ക്ഷണം സ്വീകരിക്കണമോയെന്ന കാര്യം അവര്‍ തീരുമാനിക്കട്ടേയെന്നും മുഹമ്മദ് സലീം കൂട്ടിച്ചേര്‍ത്തു.

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും മമതയുടെ അഭ്യര്‍ത്ഥനയുണ്ടായത്. സംസ്ഥാനത്ത് ആകെയുള്ള 42 സീറ്റില്‍ 22 സീറ്റ്മാത്രമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം 2014 ല്‍ രണ്ട് സീറ്റില്‍ മാത്രം വിജയിച്ച ബിജെപി ഇത്തവണ 18 സീറ്റുകള്‍ സ്വന്തമാക്കി റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ചു. 2021 ല്‍ നടക്കാനിരിക്കുന്നു നിയമസഭ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

ഗൗരി ലങ്കേഷ് വധത്തിലെ രഹസ്യ കോഡ് '' ഈവന്റ്''; ആയുധങ്ങൾ മൂന്നിടത്തായി ഉപേക്ഷിച്ചു, നിർണായക വിവരങ്ങൾ

English summary
congress rejects mamata's overtures to join hands against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X