കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിനെ കൈവിട്ട് സോണിയ ഗാന്ധിയും... നയിക്കാനുള്ള ശക്തിയില്ല? പ്രതിസന്ധിയില്‍ ഉലഞ്ഞ് കോൺഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിനെ ഒടുവില്‍ സോണിയയും കൈവിട്ടു

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേരിട്ടതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. പറയാന്‍ ഒരു നേതൃത്വം ഇല്ലെന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. രാഹുല്‍ ഗാന്ധിയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനും കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല.

ഒടുവില്‍ സോണിയയും രാഹുലും ഇറങ്ങി; ദില്ലിയില്‍ പ്രതിഷേധം കനക്കുന്നു, സേവ് ഡെമോക്രസി!!ഒടുവില്‍ സോണിയയും രാഹുലും ഇറങ്ങി; ദില്ലിയില്‍ പ്രതിഷേധം കനക്കുന്നു, സേവ് ഡെമോക്രസി!!

പുതിയൊരു അധ്യക്ഷനെ കണ്ടെത്തും വരെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ രംഗത്തിറക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ സോണിയയും ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാടക പ്രതിസന്ധിയില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം കോണ്‍ഗ്രസ്സിലെ നേതൃത്വ പാടവത്തിന്റെ അഭാവം ആണ്. ഇത്തരം ഒരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ ആശയക്കുഴപ്പങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതി. ആകെയുള്ളത് കര്‍ണാടകത്തിലെ ഡികെ ശിവകുമാര്‍ മാത്രമാണ്. എന്തുകൊണ്ടാണ് സോണിയ ഗാന്ധി ഇപ്പോള്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത്?

സോണിയ ഏറ്റെടുക്കില്ല

സോണിയ ഏറ്റെടുക്കില്ല

ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ വരണം എന്ന ആവശ്യം പല പാര്‍ട്ടി നേതാക്കളും നേരിട്ട് ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സോണിയ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‌റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു മകന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചത്.

ആരോഗ്യം തന്നെ പ്രശ്‌നം

ആരോഗ്യം തന്നെ പ്രശ്‌നം

കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളാണ് സോണിയ ഗാന്ധി. ഇപ്പോള്‍ പ്രായം 72 വയസ്സായി. ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടെ വലിയ വെല്ലുവിളികള്‍ ഒന്നും ഏറ്റെടുക്കാന്‍ ആവില്ലെന്ന നിലപാടാണത്രെ സോണിയ ഗാന്ധി സ്വീകരിച്ചിട്ടുള്ളത്. അടുപ്പമുള്ളവരോട് സോണിയ ഇക്കാര്യം വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സോണിയ ഇടപെട്ടപ്പോള്‍

സോണിയ ഇടപെട്ടപ്പോള്‍

രാഹുലിന്റെ രാജിക്ക് ശേഷം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ ആണ്. കര്‍ണാടകത്തില്‍ എംഎല്‍എമാര്‍ കൂറുമാറുന്ന സാഹചര്യം ആണ്. എന്തായാലും സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് വിമത എംഎല്‍എ രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തിട്ടുണ്ട്.

രാഹുല്‍ തുടങ്ങിവച്ചത്

രാഹുല്‍ തുടങ്ങിവച്ചത്

കോണ്‍ഗ്രസിലെ കൂട്ട രാജികള്‍ക്കെല്ലാം തുടക്കം കുറിച്ചത് രാഹുല്‍ ഗാന്ധിയാണെന്നാണ് ആക്ഷേപം. ഇപ്പോള്‍ കര്‍ണാടകത്തിലെ എംഎല്‍എമാരുടെ രാജി ഭരണ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ഗോവയിലാണെങ്കില്‍ പത്ത് എംഎല്‍എമാര്‍ ആണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ലയിച്ചത്.

ഇനിയും ശരിയായില്ലെങ്കില്‍

ഇനിയും ശരിയായില്ലെങ്കില്‍

ഇപ്പോഴത്തെ പ്രതിസന്ധിയില്‍ പതറിയാല്‍ പിന്നെ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന് തന്നെ പറയേണ്ടിവരും. ശക്തിയുള്ള സംസ്ഥാനങ്ങളില്‍ എല്ലാം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരേയും ഒരുമിച്ച് നിര്‍ത്താന്‍ കെല്‍പ്പുള്ള ഏത് നേതാവാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്നത് എന്ന ചോദ്യം മാത്രം ബാക്കി.

English summary
Congress' request to Sonia Gandhi to step in as interim president, she may not
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X