പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് വൻ അഴിച്ചുപണിക്ക് കോൺഗ്രസ്; മുതിർന്ന പല നേതാക്കൾക്കും സ്ഥാനം നഷ്ടമാകും
നിലവിൽ നിരവധി നേതാക്കൾ ഒന്നിലധികം പദവികൾ വഹിക്കുന്നുണ്ട്
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ ആദ്യ പടിയായി കണ്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് കോൺഗ്രസ്. ദേശീയ നേതൃത്വത്തിൽ വരെ വലിയ അഴിച്ചു പണിക്കാണ് കോൺഗ്രസ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒരാൾക്ക് ഒരു പദവി എന്ന നയം പാർട്ടിയിൽ കർശനമാക്കും.
അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ

നിലവിൽ നിരവധി നേതാക്കൾ ഒന്നിലധികം പദവികൾ വഹിക്കുന്നുണ്ട്. ഇവരെയെല്ലാം ഓരോ പദവിയിൽ നിന്ന് ഒഴിവാക്കും. ലോക്സഭാ കക്ഷി നേതാവായിരിക്കുന്നഅധീർ രഞ്ജൻ ചൗദരി ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കൂടിയാണ്. മധ്യപ്രദേശിൽ കമൽനാഥ് പിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ്. കേരളത്തിൽ നിന്നുള്ള കൊടുക്കുന്നിൽ സുരേഷ് കെപിസിസി വർക്കിങ് പ്രസിഡന്റും പാർലമെന്റിൽ പാർട്ടി ചീഫ് വിപ്പുമാണ്.

ലോക്സഭാ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗദരിയെ തത്സ്ഥാനത്ത് മാറ്റി പകരം മറ്റൊരു നേതാവിനെ എത്തിക്കാനാണ് ഇപ്പോൾ കോൺഗ്രസ് പദ്ധതിയിടുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയും തിരിച്ചെത്തിയിട്ടില്ലാത്ത രാഹുൽ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവും ആകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള എംപി ശശി തരൂരിനാണ് ഈ സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.

ഇതോടെ കൊടുക്കുന്നിൽ സുരേഷിന് പാർലമെന്റിൽ ചീഫ് വിപ്പ് പദവി നഷ്ടമാകും. സുരേഷിനെ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് പഞ്ചാബിൽ നിന്നോ ബംഗാളിൽ നിന്നോ ഒരു നേതാവിനെ ചീഫ് വിപ്പാക്കാനാണ് സാധ്യത. കമൽനാഥിന്റെ കാര്യത്തിലും തീരുമാനമുണ്ടാകും.

ഇതോടൊപ്പം ബിജെപിക്കെതിരെ തുറന്ന പോരിനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധിയും. ബിജെപിയ്ക്കെതിരെ സധൈര്യം പോരാടാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് രാഹുൽ. ബിജെപിയെ ഭയക്കുന്നവർക്ക് കോൺഗ്രസ് വിട്ട് പോകാമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകുന്നു. കോൺഗ്രസ് സമൂഹ മാധ്യമ വിഭാഗത്തിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു രാഹുൽ നിലപാട് കടുപ്പിച്ചത്.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications