ഞങ്ങൾ ബിജെപിയെ പോലെയല്ല!! തെറ്റു പറ്റിയാൽ അംഗീകരിക്കും!!! പുലിവാല് പിടിച്ചു കോൺഗ്രസ്

  • Posted By:
Subscribe to Oneindia Malayalam

ലഖ്നൗ : കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരായി ചിത്രീകരിച്ച് കോൺഗ്രസിന്റെ ലഘുപുസ്തകം തലവേദനയാകുന്നു.എൻഡിഎ സർക്കാരിന്റെ മൂന്നാം വർഷികത്തിന്റെ ഭാഗമായി യുപി കോൺഗ്രസ് പുറത്തിറക്കിയ പുസ്തകത്തിലാണ് വീഴ്ചയുണ്ടായിരിക്കുന്നത്.മോദി സർക്കാരിന്റെ മൂന്ന് വർഷത്തെ വീഴ്ചകളെ കുറിച്ച് ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പുസ്തകത്തിലാണ് അച്ചടി പിഴവ് സംഭവിച്ചത്.

congrss

ലഘുപുസ്തകത്തിന്റെ പന്ത്രണ്ടാം പേജിലായിരുന്നു കാശ്മീരിനെ ഇന്ത്യൻ അധിനിവേശ കാശ്മീരായി കാണിച്ചുകൊണ്ടുള്ള ഭൂപടം രേഴപ്പെടുത്തിയത്. പുസ്തകത്തിലെ പിഴവ് സോഷ്യൽ മീഡിയയിൽ വൈറലായി.
പാകിസ്താനിലെ ഇന്ത്യാവിരുദ്ധർക്ക് സന്തോഷം പകരുന്നതാണ് കോൺഗ്രസിന്റെ പുസ്തകമെന്നും ബിജെപി കുറ്റപ്പെടുത്തി.കൂടാതെ ഗുരുതരമായ തെറ്റാണ് കോൺഗ്രസ് ചെയ്തതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
കോൺഗ്രസ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും രാജ് ബബ്ബാറും വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് ഈ ലഘുപുസ്തകം പ്രകാശനം ചെയ്തത്.

എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇതൊരു പ്രിന്റിംഗ് അബദ്ധം മാത്രമാണെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.
ഞങ്ങൾ ബിജെപിയെ പോലെയല്ല. തെറ്റുപറ്റിയാൽ അത് അംഗീകരിക്കാമും മാപ്പു പറയാനും ഞങ്ങൾ തയ്യാറാണെന്നു കോൺഗ്രസ് അറിയിച്ചു.

English summary
The Congress party is being skewered on social media after publishing a booklet that has labelled Kashmir as 'Indian Occupied Kashmir'. The booklet released by Uttar Pradesh unit of the Congress in Lucknow on the occasion of the third anniversary of the BJP-led government at the centre, attacks the administration over national security affairs, including the handling of relations with Pakistan and China.
Please Wait while comments are loading...