കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദിയും ഹിറ്റ്ലറും ഭായി ഭായി'.. ട്രോളുമായി ദിവ്യ സ്പന്ദന.. വ്യാജ ചിത്രമെന്ന് ആക്ഷേപം, മറുപണി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയും ഹിറ്റ്‌ലറും ഭായി ഭായി, ട്രോളുമായി ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം വിമര്‍ശിക്കുന്ന ആളാണ് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന. മോദിക്കെതിരായ ദിവ്യയുടെ കുറിക്ക് കൊള്ളുന്ന ട്രോളുകള്‍ ചിലപ്പോഴൊക്കെ വിവാദങ്ങളും ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ മോദിയെ കുറിച്ച് ദിവ്യ പോസ്റ്റ് ചെയ്ത ഒരു ട്രോള്‍ ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

<strong>യുപിയില്‍ പ്രിയങ്കാ ഇഫക്റ്റില്‍ 14 സീറ്റ്, നിര്‍ണായകം നാലാം ഘട്ടം</strong>യുപിയില്‍ പ്രിയങ്കാ ഇഫക്റ്റില്‍ 14 സീറ്റ്, നിര്‍ണായകം നാലാം ഘട്ടം

മോദിയും അഡോള്‍ഫ് ഹിറ്റ്ലറും കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതിയെന്ന തലക്കെട്ടോടെ പങ്കുവെച്ച ചിത്രമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

 സോഷ്യല്‍ പോര്

സോഷ്യല്‍ പോര്

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവേ വന്‍ സോഷ്യല്‍ പോരാണ് ഇരു മുന്നണികളും സൈബര്‍ ലോകത്ത് നടത്തുന്നത്. കിട്ടുന്ന അവസരങ്ങള്‍ ഒന്നും മുതലാക്കാതെ പരസ്പരം വിമര്‍ശിക്കാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും സോഷ്യല്‍ മീഡിയ സാധ്യത വെച്ച് മുന്നണികള്‍ പ്രയോഗിക്കുന്നുമുണ്ട്.

 ട്രോളുമായി

ട്രോളുമായി

കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ ഹെഡ് ആയ ദിവ്യ സ്പന്ദന ഇത്തരത്തില്‍ ബിജെപിയേയും മോദിയേയും വിമര്‍ശിക്കുന്നതില്‍ ഒട്ടും പിന്നോട്ടല്ല. ഇപ്പോള്‍ അത്തരത്തില്‍ ദിവ്യ നടത്തിയ ഒരു ട്രോളാണ് വിവാദമായിരിക്കുന്നത്.

 ഹിറ്റ്ലറും മോദിയും

ഹിറ്റ്ലറും മോദിയും

മോദിയും ഹിറ്റ്ലറും കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതി എന്ന നിലയില്‍ ഇരുവരും കുട്ടികളുമായി സംവദിക്കുന്ന ചിത്രം നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്ന ചോദ്യത്തോടെയാണ് ദിവ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.

 സമാന രീതിയില്‍

സമാന രീതിയില്‍

ഹിറ്റ്ലറും മോദിയും കുട്ടികളോട് ഇടപഴകുന്നത് സമാനരീതിയിലാണെന്ന് ചിത്രത്തില്‍ കാണാനാവും. എന്നാല്‍ വ്യാജ ചിത്രമാണ് ദിവ്യ ഇതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

 വ്യാജ ചിത്രം

വ്യാജ ചിത്രം

യഥാര്‍ത്ഥ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ തലപ്പത്ത് ഇരിക്കുന്ന ആള്‍ ഇത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയാണോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

 മുന്‍പും

മുന്‍പും

അതേസമയം ഇതേ ചിത്രങ്ങള്‍ മുന്‍പും ഇത്തരത്തില്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ നിന്ന് വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്. 2018 ജുലൈ 25 ന് കോണ്‍ഗ്രസിനൊപ്പം എന്ന പേജില്‍ നിന്ന് ഹിറ്റ്ലറും മോദിയും ഭായി ഭായി എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

 യഥാര്‍ത്ഥ ചിത്രം

യഥാര്‍ത്ഥ ചിത്രം

മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടും ഈ ചിത്രം മുന്‍പ് പങ്കുവെച്ചിരുന്നു. അതേസമയം ഹിറ്റ്ലര്‍ കുട്ടിക്കൊപ്പം നില്‍ക്കുന്ന യഥാര്‍ത്ഥ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

English summary
Congress's Divya Spandana tweets digitally-manipulated photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X