കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 സീറ്റില്‍ പ്രതീക്ഷയുമായി കോണ്‍ഗ്രസ്; ദില്ലിയില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്ന് പാര്‍ട്ടി വക്താവ്

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന ചൊവ്വാഴ്ച എല്ലാവരും ഞെട്ടുമെന്ന് കോണ്‍ഗ്രസ്. 2015ലെ പോലെ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. ഇത്തരം പ്രവചനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരിക്കും വോട്ടെണ്ണല്‍ ദിനത്തില്‍ ഫലം വരിക എന്നും കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ പറഞ്ഞു.

Co

1998 മുതല്‍ 2013 വരെ ദില്ലി തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റിന്റെ എണ്ണം കുറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 49 ദിവസത്തിന് ശേഷം കെജ്രിവാള്‍ രാജിവച്ചതോടെ ദില്ലിരാഷ്ട്രപതി ഭരണത്തിന് കീഴിലായി. ശേഷം 2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.

അടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനംഅടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനം

സമാനമായ ഫലം തന്നെയാകും ഇത്തവണയും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചാകും ഫലം പുറത്തുവരികയെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. മുകേഷ് ശര്‍മ പറഞ്ഞതിന് സമാനമായിട്ടാണ് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയും ദില്ലിയുട ചുമതലയുള്ള പിസി ചാക്കോയും പ്രതികരിച്ചത്.

'സിഎഎ അനുകൂല റാലിക്കെത്തിയവര്‍' അഴിഞ്ഞാടി; വിദ്യാര്‍ഥിനികള്‍ക്ക് നേരെ മണിക്കൂറുകള്‍ നീണ്ട അതിക്രമം'സിഎഎ അനുകൂല റാലിക്കെത്തിയവര്‍' അഴിഞ്ഞാടി; വിദ്യാര്‍ഥിനികള്‍ക്ക് നേരെ മണിക്കൂറുകള്‍ നീണ്ട അതിക്രമം

എന്ത് സര്‍പ്രൈസാണ് കോണ്‍ഗ്രസ് കാത്തുവച്ചിരിക്കുന്നത് എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ചൊവ്വാഴ്ച എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ദില്ലിയില്‍ 70 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 20 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരം നടന്നിട്ടുണ്ട്. ഇവിടെ തങ്ങള്‍ക്ക് ജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ് ദില്ലിയില്‍ മല്‍സരിച്ചത്. 66 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മല്‍സരിച്ചു. നാല് മണ്ഡലങ്ങളില്‍ ആര്‍ജെഡിയും മല്‍സരിച്ചു.

English summary
Congress Says Feb 11 Results Will 'Startle Everyone'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X