എഎപിയുടെ മുന്നറിയിപ്പ് ഫലിച്ചു: ഡല്‍ഹി ഓർഡിനന്‍സിനെ എതിർത്ത് കോണ്‍ഗ്രസ്, ബെംഗളൂരിവിലേക്ക് കെജ്രിവാളും
ഡല്‍ഹി: കേന്ദ്ര സർക്കാറിന്റെ ഡല്‍ഹി ഓർഡിനന്‍സിനെതിരായ നീക്കത്തില്‍ എ എ പിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്. ആഴ്ചകളോളം നീണ്ട് നിന്ന അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് ഡൽഹിയിലെ ബ്യൂറോക്രസിയുടെ നിയന്ത്രണം തിരിച്ചുപിടിച്ച വിവാദമായ കേന്ദ്ര ഉത്തരവിനെതിരായ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധങ്ങളെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്ത് വരുന്നത്. ഇതോടെ നാളെ ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ആംആദ്മി പാർട്ടി പങ്കെടുക്കാനും തീരുമാനമായി.
"അവർ (എ എ പി) നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഞാന്‍ കരുതുന്നു. ഓർഡിനൻസ് സംബന്ധിച്ച് ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ഞങ്ങൾ ഒരിക്കലും അതിനെ പിന്തുണയ്ക്കാൻ പോകുന്നില്ല," എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി ഓർഡിനൻസിലെ നിലപാടിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നതുവരെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം എ എ പി വ്യക്തമാക്കിയിരുന്നു.

എ എ പി നിലപാട് കടുപ്പിച്ചതോടെയാണ് ഇന്നലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്‍റി പാര്‍ട്ടി യോഗത്തില്‍ ദില്ലി ഓര്‍ഡിനനന്‍സിനെ എതിര്‍ത്ത് അരവിന്ദ് കെജ്രിവാളിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇന്ന് സംഘടന ജനറല്‍ സെക്രട്ടറി തന്നെ വാർത്താ സമ്മേളനം വിളിച്ച് പാർട്ടിയുടെ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു.
ബംഗളൂരുവിൽ നടക്കുന്ന രണ്ട് ദിവസത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പാർട്ടി നിലപാട് ആലോചിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെയുള്ള എ എ പിയുടെ ഉന്നത നേതാക്കൾ ഞായറാഴ്ച ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. ഓർഡിനന്‍സിനെതിരായ കോണ്‍ഗ്രസ് നിലപാട് പുറത്ത് വന്നതോടെ യോഗത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം എഎപിയും സ്വീകരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ജൂൺ 23 ന് പട്‌നയിൽ നടന്ന ആദ്യ പ്രതിപക്ഷ സമ്മേളനത്തില്‍ എ എ പി പങ്കെടുത്തിരുന്നില്ല. അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ജെ പിക്കെതിരെ ഒന്നിച്ച് അണിനിരക്കുന്നതില്‍ കോണ്‍ഗ്രസ് നിലപാടാണ് തടസ്സമാവുന്നതെന്ന് വ്യക്തമാക്കി എ എ പി നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ പാർട്ടികൾക്കുള്ള കൂടിക്കാഴ്ച്ച - എ എ പി കോൺഗ്രസിനെ നിശിതമായി വിമർശിച്ചിരുന്നു












Click it and Unblock the Notifications