അഞ്ചില്‍ മൂന്നിടത്ത് മാറും, കോണ്‍ഗ്രസിന്റെ മാറ്റത്തിന് രാഹുല്‍ തുടക്കമിടും, ഇവര്‍ പുറത്തുപോകും
ദില്ലി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ തോല്‍വിയെ തുടര്‍ന്ന് മാറ്റത്തിന് നിര്‍ബന്ധിതരായി കോണ്‍ഗ്രസ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കടുത്ത നീക്കത്തിനാണ് ഒരുങ്ങുന്നത്. അതേസമയം ഭരിക്കുന്നിടത്ത് മാറ്റം ഉണ്ടാവില്ലെന്നാണ് സൂചന. അഞ്ചിടത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ഗൗരവമായി കാണുന്നത്. സോണിയ പൊളിച്ചെഴുതാന്‍ രാഹുലിനോട് നിര്‍ദേശിച്ച് കഴിഞ്ഞു. ഉത്തരാഖണ്ഡില്‍ വലിയ മാറ്റമാണ് ഒരുങ്ങുന്നത്. ജനറല്‍ സെക്രട്ടറിമാര്‍ അടക്കം മാറും. കേരളത്തില്‍ അതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് കണ്ടിരിക്കുന്നത്.

മൂന്നിടത്ത് തൊടില്ല
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ യാതൊരു മാറ്റവും വരില്ല. ഇവിടെ മുഖ്യമന്ത്രിമാരോട് കാര്യങ്ങള്‍ തീരുമാനിക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് യാതൊരു മാറ്റവുമില്ല. അതേസമയം സംഘടനാപരമായുള്ള പ്രശ്‌നം പരിഹരിച്ചാലും കോണ്‍ഗ്രസിനുള്ള പ്രശ്‌നം ധാരാളം കിടക്കുകയാണ്. അതിലൊന്ന് ഗ്രൂപ്പിസവും വിഭാഗീയതയുമാണ്. ഇതിനെ മുഖ്യമന്ത്രിക്കാര്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുമോ എന്നതാണ് രാഹുല്‍ സ്വയം ചോദിക്കുന്നത്.

ഉത്തരാഖണ്ഡില്‍ മാറ്റം
ഉത്തരാഖണ്ഡില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി കോണ്‍ഗ്രസ് നേരിട്ടിരുന്നു. ഇവിടെ മാറ്റം ഉറപ്പാണ്. ഇവിടെ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിംഗ് പുറത്താവുമെന്നാണ് സൂചന. രാഹുല്‍ അതിനുള്ള സൂചന നല്‍കി കഴിഞ്ഞു. ഉത്തരാഖണ്ഡില്‍ വലിയൊരു ഗ്രൂപ്പിന് ഹരീഷ് റാവത്തിന് പാര്‍ട്ടി പദവി കൊടുക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വി റാവത്തിനെയും ബാധിച്ചിട്ടുണ്ട്. അദ്ദേഹം വന്നാല്‍ കോണ്‍ഗ്രസിന് സംസ്ഥാനം പിടിക്കാന്‍ സാധ്യത ശക്തമാണ്.

തിരഞ്ഞെടുപ്പ് മുഖ്യം
2022ല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഗോവയും മണിപ്പൂരും ഉത്തരാഖണ്ഡുമാണ് മാറുക. ഇതില്‍ നാലിടത്ത് ബിജെപിയുമായിട്ടാണ് കോണ്‍ഗ്രസിന്റെ നേരിട്ടുള്ള പോരാട്ടം. പക്ഷേ യുപിയില്‍ മാറ്റമുണ്ടാവില്ല. ഇവിടെ പ്രിയങ്ക സംഘടനയെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. വിഭാഗീയതയും അവസാനിച്ചിരിക്കുകയാണ്. പക്ഷേ പ്രശ്‌നം കഴിഞ്ഞ ഒരു വര്‍ഷമായി പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. അതിന് കാരണം വര്‍ഷങ്ങളായി നിശ്ചലമായി പോയ അവരുടെ സംഘടനാ പ്രവര്‍ത്തനമാണ്.

പ്രിയങ്ക സ്‌ട്രോംഗാണ്....
യുപിയിലാണ് ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ളത്. ബ്ലോക്ക് തലം മുതല്‍ സംസ്ഥാന തലം വരെ ശക്തമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളുണ്ട്. ഒരുപാട് മാറ്റങ്ങളും വന്നു. പക്ഷേ ഈ സംഘടനയ്ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നില്ല. 2009ന് ശേഷം കാര്യമായ സംഘടന യുപിയില്‍ കോണ്‍ഗ്രസിനില്ല. പ്രിയങ്ക അഞ്ച് വര്‍ഷമെങ്കിലും മരിച്ച് പണിയെടുത്താല്‍ മാത്രമേ ഈ സംഘടന തിരിച്ചുവരൂ. അതിന് 2 വര്‍ഷം പോര. മറ്റൊന്ന് പ്രിയങ്കയെ കൂടാതെ ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു നേതാവും കോണ്‍ഗ്രസില്‍ ബാക്കിയില്ല. മൂന്ന് ദശാബ്ദത്തിലേറെയായി കോണ്‍ഗ്രസിന് യുപിയില്‍ ഭരണമില്ലാത്തത് വലിയ പ്രശ്‌നമാണ്.

യുപിയിലെ പ്രശ്‌നം
യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം പോകണോ, അതോ ഒറ്റയ്ക്ക് മത്സരിക്കണോ അതുമല്ലെങ്കില്‍ മാറി നില്‍ക്കണോ എന്ന ചോദ്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. മാറി നിന്നാല്‍ അതോടെ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിസന്ധിയെ നേരിടും. എസ്പിയുമായി കൂട്ടുച്ചേര്‍ന്നാല്‍ നേതൃത്വം ചോദ്യം ചെയ്യപ്പെടാം. എല്ലാ സീറ്റിലും പ്രിയങ്ക നേരിട്ട് കാര്യങ്ങള്‍ വിലയിരുത്താനാണ് തീരുമാനം. എതിര്‍പ്പുള്ളവരെയും കൂടെ കൂട്ടും. സഖ്യമുണ്ടാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് പോകുന്നത്. പക്ഷേ നിര്‍ണായക സീറ്റിലെല്ലാം മത്സരിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചേക്കും.

എതിരാളികള്‍ തെറിക്കും
ഉത്തരാഖണ്ഡില്‍ വിമത ഭീഷണി ഉയര്‍ത്തി രഞ്ജീത്ത് സിംഗ് റാവത്ത്, നവജ്യോത് സിദ്ദു എന്നിവരെ ഒതുക്കാനാണ് തീരുമാനം. മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതാപ് സിംഗ് ബജ്വയും പുറത്തേക്കാണ്. രഞ്ജീത്ത് സിംഗും ഹരീഷ് റാവത്തും തമ്മിലുള്ള പ്രശ്‌നം കാരണമാണ് ഉത്തരാഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പ് തോറ്റത്. അതാണ് മാറ്റത്തിന് കാരണം. റാവത്തിനും ചിലപ്പോള്‍ പണി കിട്ടിയേക്കും. ഇവിടെ കോണ്‍ഗ്രസ് പിളരാന്‍ വരെ സാധ്യതയുണ്ട്. അതേസമയം സിദ്ദുവിന്റെ സമ്മര്‍ദ രാഷ്ട്രീയം രാഹുലിനെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രിയങ്കയുടെ പിന്തുണയും ഇനി സിദ്ദുവിന് കിട്ടില്ല.

പ്രാദേശിക കരുത്ത്
ദേശീയ തലത്തില്‍ ഇരുന്ന സംസ്ഥാന നേതൃത്വങ്ങളെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ് ഇഷ്ടപ്പെടുന്നില്ല. പക്ഷേ നേതാക്കളെ കൃത്യമായി തിരുത്താനും തന്ത്രങ്ങള്‍ ഒരുക്കാനും രാഹുലും പ്രിയങ്കയും ഉണ്ടാവും. യുപി ഒഴിച്ച് ബാക്കി നാല് സംസ്ഥാനങ്ങളും പിടിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതേസമയം തന്നെ യുപിയില്‍ 75 പ്ലസ് എന്ന സീറ്റാണ് കോണ്‍ഗ്രസിന്റെ മുന്നില്‍. എസ്പിക്ക് അധികാരം കിട്ടുകയും കോണ്‍ഗ്രസിന് മന്ത്രിമാരുണ്ടാവുകയും ചെയ്താല്‍ അത് സംഘടനാ മികവ് വീണ്ടെടുക്കാനും ശക്തമായ പാര്‍ട്ടിയായി മാറാനും കോണ്‍ഗ്രസിനെ സഹായിക്കും. 2024ല്‍ അത് കോണ്‍ഗ്രസിന്റെ നല്ലൊരു തിരിച്ചുവരവിനും കളമൊരുക്കും.












Click it and Unblock the Notifications