കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ വീണ്ടും റിസോർട്ടിലേക്ക്; കുതിര കച്ചവട പേടിയിൽ മുന്നണികൾ, നിയമസഭ കക്ഷി യോഗത്തിന് എത്താതിരുന്നത് നാല് എംഎൽഎമാർ!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കർണാടകയിലെ കുതിര കച്ചവട പേടിയിൽ മുന്നണികൾ | Oneindia Malayalam

ബെംഗളൂരു: കർണാടകയിലെ നാടകങ്ങൾക്ക് അവസാനമില്ല. കുതിരക്കച്ചവട ശ്രമങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ചേര്‍ന്ന സുപ്രധാന നിയമസഭാകക്ഷി യോഗത്തില്‍ 80 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 75 പേര്‍ മാത്രമാണ് വെള്ളിയാഴ്ച പങ്കെടുത്തത്.

<strong>മഹാസഖ്യം വന്നാലും ബിജെപി ഈ സീറ്റുകള്‍ കൈവിടില്ല.... വോട്ടുശതമാനം ബഹുദൂരം മുന്നില്‍</strong>മഹാസഖ്യം വന്നാലും ബിജെപി ഈ സീറ്റുകള്‍ കൈവിടില്ല.... വോട്ടുശതമാനം ബഹുദൂരം മുന്നില്‍

യോഗത്തിന് എത്താതിരുന്ന ഉമേഷ് യാദവ് അസൗകര്യം അറിയിച്ച് കത്തുനല്‍കിയിരുന്നു. ബിജെപിയുടെ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടുവെന്ന് നിയമസഭാകക്ഷി യോഗത്തിനുശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മോദിക്കേറ്റ അടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

Karnataka MLA

എന്നാൽ നാല് എം.എല്‍.എമാര്‍ നിയമസഭാകക്ഷി യോഗത്തിന് എത്താതിരുന്നതിന് പിന്നാലെ കോൺഗ്രസിന്റെ മറ്റൊരു നീക്കം നടന്നു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവിന് സമീപമുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് വീണ്ടും മാറ്റി.

കർണാടകയിൽ ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ 'ഓപ്പറേഷൻ താമര'യെ ചെറുക്കാൻ കോൺഗ്രസ് നടത്തിയത് 'ഓപ്പറേഷൻ സേവ് കർണാടക' ആയിരുന്നു. അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചാൽ, സുപ്രീം കോടതിയിൽ നിയമപരമായി നേരിടാൻ മുതിർന്ന അഭിഭാഷകരെ ദില്ലിയിൽ സജ്ജരാക്കിയായിരുന്നു കർണാടകയിൽ ബിജെപിയെ ചെറുക്കാൻ കോൺഗ്രസ് കളിച്ചത്.

ഫോണിലൂടെയും നേരിട്ടും എംഎൽഎമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ബിജെപി അനുകൂല നിലപാടെടുത്താൽ ഭാവി അവതാളത്തിലാകുമെന്നു മുന്നറിയിപ്പ് കോൺഗ്രസിലെ എല്ലാ എംഎൽഎമാർക്കും നൽകിയിരുന്നു. ആടി നിൽക്കുന്ന എംഎൽഎമാരുടെ വീടുകൾ വളഞ്ഞു പ്രതിഷേധിക്കാൻ വരെ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.

English summary
Congress Shifts Karnataka MLAs to Eagleton Resort in Bengaluru After 4 Skip Crucial Meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X