കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്രു-ഗാന്ധി കുടുംബത്തിന് വേണ്ടി നരസിംഹ റാവുവിനെ തഴഞ്ഞു! രാഹുലും സോണിയയും മാപ്പ് പറയണമെന്ന് ആവശ്യം!

Google Oneindia Malayalam News

ഹൈദരാബാദ്: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കൊച്ചുമകന്‍ എന്‍വി സുഭാഷ് രംഗത്ത്. നെഹ്രു-ഗാന്ധി കുടുംബത്തിന് പ്രാധാന്യം ലഭിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നരസിംഹറാവുവിനെ തഴഞ്ഞു എന്നാണ് സുഭാഷ് ആരോപിക്കുന്നത്. നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് നരസിംഹ റാവുവിനോട് കാണിച്ച അനീതിയില്‍ മാപ്പ് പറയണമെന്നും എന്‍വി സുഭാഷ് ആവശ്യപ്പെട്ടു.

നിലവില്‍ ബിജെപി നേതാവാണ് സുഭാഷ്. പിവി നരസിംഹറാവുവിന്റെ ജന്മദിനമായ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന് വേണ്ട ആദരവ് നല്‍കിയില്ലെന്നും സുഭാഷ് ആരോപിച്ചു. 1996ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയേറ്റതിന് ശേഷം നരസിംഹറാവു പല പ്രശ്‌നങ്ങള്‍ കാരണവും ഒതുക്കപ്പെട്ടു.

congress

നരസിംഹറാവു സര്‍ക്കാരിന്റെ നയങ്ങള്‍ ആയിരുന്നില്ല പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുളള ഒരാള്‍ പ്രധാനമന്ത്രിയായി തുടരുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതി. അക്കാരണം കൊണ്ടാണ് നരസിംഹ റാവു ഒതുക്കപ്പെട്ടതെന്ന് സുഭാഷ് ആരോപിക്കുന്നു. എല്ലാ തോല്‍വികളുടേയും ഉത്തരവാദിത്തം നരസിംഹ റാവുവിന്റെ തലയില്‍ കെട്ടിവെക്കപ്പെട്ടു.

എന്നാല്‍ അദ്ദേഹം നല്‍കിയ സംഭാവനകളൊന്നും ആരും കണക്കിലെടുത്തില്ല. സോണിയയും രാഹുല്‍ ഗാന്ധിയും അദ്ദേഹത്തോട് മാപ്പ് പറയുകയും ജന്മദിനത്തില്‍ ആദരവ് അര്‍പ്പിക്കുകയും വേണം. നരസിംഹ റാവുവിന്റെ 98ാം ജന്മദിനത്തില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കളാരും വരികയോ ആദരവ് അര്‍പ്പിക്കുകയോ ചെയ്തില്ല. എന്നാല്‍ ബിജെപി, ടിഡിപി, ടിആര്‍എസ് നേതാക്കള്‍ റാവുവിന് ആദരവ് അര്‍പ്പിച്ചുവെന്നും സുഭാഷ് പറയുന്നു. 2014ല്‍ ബിജെപിയില്‍ ചേര്‍ന്ന സുഭാഷ് ബിജെപി തെലങ്കാന ഘടകത്തിന്റെ ഔദ്യോഗിക വക്താവാണ്.

English summary
Rahul and Sonia should apologise on behalf of Congress to Narasimha Rao, says grandson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X