കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍; മുഖ്യ റോളില്‍ ഉമ്മന്‍ചാണ്ടി, യുപിഎക്ക് 180 സീറ്റ് ലഭിച്ചാല്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തില്‍ ഭരണം ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. ഭേദപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ ഏത് വഴിയും സര്‍ക്കാര്‍ രൂപീകരണം സാധ്യമാക്കുകയാണ് ലക്ഷ്യം. യുപിഎക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സഹായിക്കുമെന്ന് കരുതുന്ന പ്രാദേശിക കക്ഷികളുടെ പട്ടിക കോണ്‍ഗ്രസ് തയ്യാറാക്കി.

ഏതാനും അംഗങ്ങളുടെ പിന്തുണ മാത്രമാണ് വേണ്ടതെങ്കില്‍ ആന്ധ്രയിലെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസ് തേടും. ഇതിന് വേണ്ടിയുള്ള കരുക്കള്‍ നീക്കി തുടങ്ങി. ജഗന്റെ പാര്‍ട്ടി നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ച നടത്തി എന്നാണ് വിവരം. ജഗനെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്ക് ആന്ധ്രയുടെ സംഘടനാ ചുമതല വഹിക്കുന്ന മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിക്കായിരിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ.....

കോണ്‍ഗ്രസിനൊപ്പം നിര്‍ത്തണം

കോണ്‍ഗ്രസിനൊപ്പം നിര്‍ത്തണം

ജഗന്‍ മോഹന്‍ റെഡ്ഡിയെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തണമെന്ന നിലപാടുള്ള ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ തുറന്ന സമീപനമാണുള്ളത്. ഉമ്മന്‍ ചാണ്ടിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്.

സംസ്ഥാന നേതാക്കള്‍ക്ക് വിയോജിപ്പില്ല

സംസ്ഥാന നേതാക്കള്‍ക്ക് വിയോജിപ്പില്ല

ആന്ധ്ര ഭരണകക്ഷിയായ ടിഡിപിയും കോണ്‍ഗ്രസും ദേശീയതലത്തില്‍ സഖ്യത്തിലാണ്. എന്നാല്‍ സംസ്ഥാനത്ത് രണ്ട് ചേരിയിലും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പാണ് ടിഡിപി സഖ്യത്തിന് തടസം. എന്നാല്‍ ജഗനുമായി സഖ്യമുണ്ടാക്കുന്നതില്‍ മിക്ക നേതാക്കള്‍ക്കും യോജിപ്പാണ്.

ഉമ്മന്‍ചാണ്ടിയുടെ നിലപാട്

ഉമ്മന്‍ചാണ്ടിയുടെ നിലപാട്

ജഗനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നേരത്തെ നീക്കം നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യവും എടുത്തിരുന്നു. ആരുമായും സഖ്യ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുള്ളത്. എന്നാല്‍ അദ്ദേഹം ടിഡിപിയുടെ കാര്യത്തില്‍ അകലം പാലിക്കുകയും ചെയ്തു.

ജഗന്റെ സഹായം ആവശ്യം

ജഗന്റെ സഹായം ആവശ്യം

ദേശീയ നേതൃത്വത്തിന്റെ ആവശ്യം കണക്കിലെടുത്ത് മാത്രമാണ് ടിഡിപി ബന്ധം നിലനില്‍ത്തുന്നത്. എന്നാല്‍ ജഗനെ കൂടെ നിര്‍ത്തുന്നതില്‍ ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഒരേ നിലപാടാണ്. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ജഗന്റെ സഹായം കോണ്‍ഗ്രസിന് വേണ്ടിവരുമെന്നാണ് കരുതുന്നത്.

രാഹുലിന്റെ വാഗ്ദാനം

രാഹുലിന്റെ വാഗ്ദാനം

ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്നാണ് ജഗന്റെ നിലപാട്. സംസ്ഥാനത്തെ മറ്റു പാര്‍ട്ടികളുടെയും പ്രധാന ആവശ്യം ഇതുതന്നെ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം ഒപ്പിടുന്ന ഫയലുകളില്‍ ഒന്ന് ആന്ധ്രയുടേതായിരിക്കുമെന്ന രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്.

പാര്‍ട്ടികള്‍ക്ക് പ്രതീക്ഷ

പാര്‍ട്ടികള്‍ക്ക് പ്രതീക്ഷ

ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ആന്ധ്ര-തെലങ്കാന വിഭജനത്തിന് മുന്നില്‍ നിന്നതും കോണ്‍ഗ്രസാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തില്‍ ആന്ധ്രയിലെ കക്ഷികള്‍ക്ക് പ്രതീക്ഷയുണ്ട്.

ക്ഷമിക്കാന്‍ തയ്യാറെന്ന് ജഗന്‍

ക്ഷമിക്കാന്‍ തയ്യാറെന്ന് ജഗന്‍

തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിനോട് ക്ഷമിക്കാന്‍ തയ്യാറാണെന്ന് ജഗന്‍ പറഞ്ഞത്. ഇത് സഖ്യസാധ്യത എളുപ്പമാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. എന്നാല്‍ കോണ്‍ഗ്രസ്-ജഗന്‍ സഖ്യസാധ്യതയ്ക്ക് തടസം ടിഡിപിയാണ്.

ആശങ്കപ്പെടുത്തുന്ന കാര്യം

ആശങ്കപ്പെടുത്തുന്ന കാര്യം

ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും ജഗനും വിരുദ്ധ ചേരിയിലാണ്. ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളെ ചേര്‍ത്ത് ദേശീയതലത്തില്‍ ബിജെപി വിരുദ്ധ നീക്കത്തിന് മുന്നിലാണ്. അതുകൊണ്ടുതന്നെ ജഗന്‍ ബിജെപി പാളയത്തിലേക്ക് പോകുമോ എന്ന ആശങ്കയുണ്ട്.

പ്രധാനമന്ത്രിയാകാന്‍ താനില്ല

പ്രധാനമന്ത്രിയാകാന്‍ താനില്ല

പ്രധാനമന്ത്രിയാകാന്‍ താനില്ല എന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിട്ടുണ്ട്. ഇത് ജഗനെ സഖ്യത്തിലേക്ക് അയുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വിലയിരുത്തുന്നു. പക്ഷേ, ജഗനെ അടുപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് മുന്നിലുള്ള മറ്റൊരു തടസം തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസ് ആണ്.

ടിആര്‍എസ്സിന്റെ നീക്കം

ടിആര്‍എസ്സിന്റെ നീക്കം

ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു ജഗനുമായി അടുപ്പം നിലനിര്‍ത്തുന്നുണ്ട്. ദേശീയ തലത്തില്‍ സഖ്യനീക്കത്തിന് അദ്ദേഹം ശ്രമിക്കുന്നുണ്ട്. ജഗനെ കൂടെ നിര്‍ത്തി ദേശീയ തലത്തില്‍ സമ്മര്‍ദ്ദ ശക്തിയാകാന്‍ റാവു ശ്രമിക്കുന്നു.

റാവുവും ജഗനും

റാവുവും ജഗനും

തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കുമെന്നതാണ് റാവുവിന്റെ രീതി. ഇതേ നിലപാട് ജഗനും സ്വീകരിച്ചേക്കും. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത സാഹചര്യത്തില്‍ ഇരുകക്ഷികളും കോണ്‍ഗ്രസുമായി അടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള എല്ലാ കളികളും നടത്തിയേക്കും.

 യുപിഎക്ക് 180 സീറ്റ് ലഭിച്ചാല്‍

യുപിഎക്ക് 180 സീറ്റ് ലഭിച്ചാല്‍

യുപിഎക്ക് 180 സീറ്റ് ലഭിച്ചാല്‍ പ്രാദേശിക കക്ഷികളെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ടിഡിപി എന്നിവയുടെ പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഇതോടെ കേവലഭൂരിപക്ഷത്തിന് അടുത്തെത്താം. ഇതിന് പുറമെ ജഗന്റെ പിന്തുണ കൂടി ലഭിച്ചാല്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

 കൂടെ നില്‍ക്കണമെന്ന സന്ദേശം

കൂടെ നില്‍ക്കണമെന്ന സന്ദേശം

പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കണമെന്ന സന്ദേശമാണ് കോണ്‍ഗ്രസ്-വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചര്‍ച്ചയില്‍ നേതാക്കള്‍ കൈമാറിയത്. ഇവിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ റോള്‍. ജഗനെ കൂടെ നിര്‍ത്തി കേവല ഭൂരിപക്ഷം ഉറപ്പിക്കുക എന്ന ദൗത്യത്തിന് മുന്നില്‍ നില്‍ക്കേണ്ടത് അദ്ദേഹമായിരിക്കും.

ഒസിയും കെസിയും

ഒസിയും കെസിയും

ചന്ദ്രശേഖര റാവു വഴി ജഗന്‍ ബിജെപി പാളയത്തില്‍ എത്തുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍ റാവു കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രതീക്ഷ നല്‍കിയാണ് മുന്നോട്ട് പോകുന്നത്. റാവുവിനെ കോണ്‍ഗ്രസ് കണ്ണടച്ചു വിശ്വസിക്കുന്നില്ല. അതേസമയം ജഗന്‍ സ്വന്തം പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയും ചെയ്യും. അവിടെ പ്രധാന റോള്‍ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ക്കാകും.

മോദിയോട് ഉഗ്രന്‍ ബെറ്റുമായി മമത; എന്റെ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കാം, മോദി സത്യം പറയണംമോദിയോട് ഉഗ്രന്‍ ബെറ്റുമായി മമത; എന്റെ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കാം, മോദി സത്യം പറയണം

English summary
Congress starts unofficial talks with Jagan's Party, Oommen Chandy in main Role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X