കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യവും വെല്ലുവിളി ആവില്ല! നേട്ടം കോണ്‍ഗ്രസിന് തന്നെ!

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പി-ബിഎസ്പി സഖ്യം മുന്നോട്ട് പോകാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. സംസ്ഥാനത്ത് 80 സീറ്റുകളിലും മത്സരിക്കുന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും ഏകദേശ ധാരണയില്‍ എത്തിയിട്ടുണ്ട്.കോണ്‍ഗ്രസിനെ അകറ്റി യുപിയില്‍ അപ്രമാദിത്വം ഉറപ്പാക്കുകയാണ് അഖിലേഷും മായാവതിയും കണക്ക് കൂട്ടുന്നത്.

എന്നാല്‍ ബിഎസ്പി-എസ്പി സഖ്യത്തിന്‍റെ ഭാഗമല്ലാത്തത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക കോണ്‍ഗ്രസിന് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.കോണ്‍ഗ്രസിന്‍റെ പുറത്ത് നിര്‍ത്തിയത് ഗുണകരമാകുമെന്നാണ് ബിജെപിയും കണക്ക് കൂട്ടുന്നത്.

 എസ്പി-ബിഎസ്പി സഖ്യം

എസ്പി-ബിഎസ്പി സഖ്യം

ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ മഹാസഖ്യത്തിന് തുരങ്കം വെച്ചായിരുന്നു കോണ്‍ഗ്രസിനെ ഒഴിവാക്കി യുപിയില്‍ ഒരുമിച്ച് മത്സരിക്കാന്‍ അഖിലേഷ് യാദവും മായവാതിയും തമ്മില്‍ ധാരണയില്‍ ആയത്. ആകെയുള്ള 80 സീറ്റുകളില്‍ 37 സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുമാനം കൈക്കൊണ്ടു.

 സീറ്റ് വിഭജനം കീറാമുട്ടി

സീറ്റ് വിഭജനം കീറാമുട്ടി

അതേസമയം സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുലിന്‍റെ മണ്ഡലമായ അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ല. സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങളാണ് കോണ്‍ഗ്രസിനെ കൂടാതെ സഖ്യം രീപീകരിക്കാനുള്ള തിരുമാനത്തിന് പിന്നില്‍

 കോണ്‍ഗ്രസിന് ഗുണം

കോണ്‍ഗ്രസിന് ഗുണം

തങ്ങള്‍ക്ക് അപ്രമാധിത്വമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ സഖ്യം ഒരുക്കമായിരുന്നില്ല. അതേസമയം മുന്‍പ് 20 സീറ്റുകള്‍ വരെ ലഭിച്ചിരുന്ന സംസ്ഥാനത്ത് 2 സീറ്റിലേക്ക് ഒതുങ്ങാന്‍ കോണ്‍ഗ്രസും തയ്യാറല്ലായിരുന്നു. ഇതോടെ തനിച്ച് മത്സരിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. എന്നാല്‍ സഖ്യത്തിന് പുറത്ത് നില്‍ക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

 മുന്നാക്ക സമുദായവും ബ്രാഹ്മണരും

മുന്നാക്ക സമുദായവും ബ്രാഹ്മണരും

2017 ല്‍ എസ്പിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ യുപിയിലെ പ്രധാന വോട്ട് ബാങ്കായ ബ്രാഹ്മണരും മുന്നോക്ക സമുദായവും കോണ്‍ഗ്രസിനെ കൈവിടുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിത്.

 നേട്ടമായത് ബിജെപിക്ക്

നേട്ടമായത് ബിജെപിക്ക്

എസ്പി സഖ്യം മുന്നോക്ക വിഭാഗത്തെ ചൊടിപ്പിച്ചപ്പോള്‍ ആ വോട്ടുകള്‍ നേട്ടമായത് ബിജെപിക്കായിരുന്നു. അതേസമയം ഇത്തവണ എല്ലാ മുന്നോക്ക വോട്ടുകളും കോണ്‍ഗ്രസിന്‍റെ പെട്ടിയില്‍ ആകുമെന്നും അതുവഴി ബിജെപിക്ക് ഇരട്ട പ്രഹരം നല്‍കാന്‍ ആകുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

 കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്

കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്

തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ആകുമെന്നും കോണ്‍ഗ്രസ് കണക്കാക്കുന്നു. 2009 ല്‍ 22 ലോക്സഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ലഭിച്ചിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമിയിലെ വിജയവും കോണ്‍ഗ്രസ് തിരിച്ചുവരവും രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ വര്‍ധിച്ചതുമെല്ലാം കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.

 ശിവപാല്‍ യാദവ്-കോണ്‍ഗ്രസ് സഖ്യം

ശിവപാല്‍ യാദവ്-കോണ്‍ഗ്രസ് സഖ്യം

ഇതുകൂടാതെ എസ്ബി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറംതള്ളിയ ശിവപാല്‍ യാദവ് കോണ്‍ഗ്രസ് കാമ്പില്‍ എത്തിയതും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു.. സമാജ്വാദി പാര്‍ട്ടി ചെയര്‍മാന്‍ മുലായം സിങ്ങ് യാദവിന്‍റെ സഹോദരനായ ശിവപാല്‍ പാര്‍ട്ടിയില്‍ നിന്ന് തെറ്റിപിരിഞ്ഞാണ് പ്രഗതിശീല്‍ എന്ന പാര്‍ട്ടി രൂപീകരിച്ചത്.

 വിള്ളല്‍ വരുത്തും

വിള്ളല്‍ വരുത്തും

എസ്പിയിലെ വിമതരില്‍ വന്‍ സ്വാധീനമുള്ള ശിവപാല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു വഴി എസ്പി വോട്ടുകളില്‍ വിള്ളല്‍ വരുത്താമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് -ശിവപാല്‍ സഖ്യം എസ്പി-ബിഎസ്പി വോട്ടുകളില്‍ വിള്ളല്‍ വരുത്തുമെന്ന് ഇരുപാര്‍ട്ടിയിലേയും നേതാക്കളും സമ്മതിക്കുന്നുണ്ട്.

 നഷ്ടമായി

നഷ്ടമായി

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിന്‍റെ തിരിച്ചവരവ് എസ്പിക്കും ബിഎസ്പിക്കും തലവേദനയായിട്ടുണ്ട്.ലോക്സഭയില്‍ വിലപേശാനുള്ള തങ്ങളുടെ അവസരമാണ് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവോടെ ഇല്ലാതായിരിക്കുന്നതെന്നാണ് അഖിലേഷും മായാവതിയും കണക്കാക്കുന്നത്.

 ദളിത് മുസ്ലീം വോട്ടുകള്‍

ദളിത് മുസ്ലീം വോട്ടുകള്‍

പരമാവധി ദളിത്-മുസ്ലീം വോട്ടുകള്‍ സഖ്യത്തിലൂടെ നേടാന്‍ ആകുമെന്ന് എസ്പിയും ബിഎസ്പിയും കണക്ക് കൂട്ടുന്നു. ഇതുവഴി ലോക്സഭയില്‍ ഒരു ഗെയിം ചെയ്ഞ്ചര്‍ ആകാന്‍ കഴിയുമെന്നും സഖ്യം കണക്ക് കൂട്ടുന്നുണ്ട്.

 സഖ്യ സാധ്യത

സഖ്യ സാധ്യത

അതേസമയം വരും ദിവസങ്ങളില്‍ അഖിലേഷിനേയും മായാവതിയേയും അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയേക്കുമെന്ന രീതിയിലും റിപ്പോര്‍്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം സഖ്യമാവാമെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

English summary
Congress staying out of SP-BSP alliance in UP a plus for all three
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X