കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പണി തുടങ്ങി; ബിജെപിയെ വെട്ടാന്‍ മറുതന്ത്രങ്ങള്‍

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ചൊവ്വാഴ്ചയാണ്. എക്‌സിറ്റ് പോള്‍ ഫലം കണക്കാക്കി കോണ്‍ഗ്രസ് കരുക്കള്‍ നീക്കി തുടങ്ങി. എക്‌സിറ്റ് പോള്‍ ഫലം നോക്കിയാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും. തെലങ്കാനയില്‍ ടിആര്‍എസും അധികാരം പിടിക്കും.

എന്നാല്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്യങ്ങള്‍ പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതും അങ്ങനെ തന്നെ. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഒരുമുഴം മുമ്പേ എറിയുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ബിജെപിയുടെ എല്ലാ തന്ത്രങ്ങളും പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേരത്തെയുള്ള നീക്കം....

കുതിരക്കച്ചടവത്തിന് സാധ്യത

കുതിരക്കച്ചടവത്തിന് സാധ്യത

കര്‍ണാടകത്തില്‍ കളിച്ചതു പോലെ നേരത്തെ ഒരുങ്ങിയാല്‍ ബിജെപിയുടെ തന്ത്രങ്ങളും കുതിരക്കച്ചവടവും പൊളിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. രാജസ്ഥാനില്‍ ഇത്തരം കളികളുടെ ആവശ്യം വന്നേക്കില്ല. തെലങ്കാനയില്‍ മുന്നേറുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും അധികാരം ലഭിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നില്ല.

കര്‍ണാടകത്തില്‍ സംഭവിച്ചത്

കര്‍ണാടകത്തില്‍ സംഭവിച്ചത്

കര്‍ണാടകത്തില്‍ ഏറ്റവും വലിയ കക്ഷി ബിജെപി ആയിരുന്നു. എന്നാല്‍ രണ്ടും മൂന്നും സ്ഥാനക്കാരായ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപിയുടെ കളികള്‍ അറിഞ്ഞ് നേരത്തെ മറുതന്ത്രങ്ങള്‍ പയറ്റുകയായിരുന്നു കോണ്‍ഗ്രസ്.

മായാവതിയുടെ റോള്‍

മായാവതിയുടെ റോള്‍

കര്‍ണാടകത്തില്‍ ശരിക്കും കളിച്ചത് ബിഎസ്പി അധ്യക്ഷ മായാവതിയാണ്. ദേവഗൗഡയുമായുള്ള ബന്ധം വച്ച് ജെഡിഎസിനെ വീഴ്ത്തുകയായിരുന്നു മായാവതി. സോണയാ ഗാന്ധിയോടും സംസാരിച്ചു. ഇതോടെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബെംഗളൂരുവിലേക്ക് അയക്കുകയായിരുന്നു.

തൂക്കുസഭയ്ക്ക് സാധ്യത

തൂക്കുസഭയ്ക്ക് സാധ്യത

കര്‍ണാടകത്തില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തില്‍ വന്നു. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുകയാണ് മായാവതി. മധ്യപ്രദേശിലെ സീറ്റ് വിഭജന ചര്‍ച്ചയാണ് ഇരുപാര്‍ട്ടികളെയും അകറ്റിയത്. ബിഎസ്പി സ്വന്തമായി ജനവിധി തേടി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തൂക്കുസഭ വരാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ കാണുന്നത്.

മറുതന്ത്രത്തിന് വഴി

മറുതന്ത്രത്തിന് വഴി

ചില നേതാക്കള്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പറയുന്നു. 230 അംഗ സഭയാണ് മധ്യപ്രദേശിലേത്. 116 സീറ്റുകള്‍ ലഭിക്കുന്നവര്‍ക്ക് ഭരിക്കാം. ഒരു പക്ഷേ ആര്‍ക്കും ഈ സമാന്ത്രിക സംഖ്യ മറികടക്കാന്‍ സാധിച്ചെന്നു വരില്ല. ഈ സാധ്യതയും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നു. തുടര്‍ന്നാണ് മറുതന്ത്രത്തിന് വഴി ആലോചിക്കുന്നത്.

പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു

പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു

ഛത്തീസ്ഗഡില്‍ 90 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 46 സീറ്റുകള്‍ ലഭിക്കുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ ഭരണം ലഭിക്കും. സാധാരണ മധ്യപ്രദേശിലെ ഫലം തന്നെയാണ് ഛത്തീസ്ഗഡിലും വരിക. ഈ സാഹചര്യത്തിലാണ് രണ്ടിടത്തും കോണ്‍ഗ്രസ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ചെറുപാര്‍ട്ടികളുമായി സഖ്യചര്‍ച്ച തുടങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

കോടതിയെ സമീപിക്കും

കോടതിയെ സമീപിക്കും

മധ്യപ്രദേശില്‍ ഉടക്കി നില്‍ക്കുന്ന ബിഎസ്പിയുമായി വരെ സംസാരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബിജെപി കുതിരക്കച്ചവടത്തിന് നീക്കം നടത്തിയാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. അതിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകര്‍ക്കും പാര്‍ട്ടി ജാഗ്രതാ നിര്‍ദേശം നല്‍കി.

നീക്കങ്ങള്‍ നിയമപരമായി

നീക്കങ്ങള്‍ നിയമപരമായി

മനു അഭിഷേക് സിങ്വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തിനാണ് നിയമകാര്യ ചുമതല നല്‍കിയിരിക്കുന്നത്. ബിജെപി വഴിവിട്ട നീക്കങ്ങള്‍ നടത്തിയാല്‍ ഒരേ സമയം ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കും. ബിജെപിയുടെ നീക്കങ്ങള്‍ നിയമപരമായി ചെറുക്കുക എന്നതാണ് തീരുമാനം.

അട്ടിമറി സാധ്യതയും

അട്ടിമറി സാധ്യതയും

തിരഞ്ഞെടുപ്പില്‍ അട്ടിമറി സാധ്യതയും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നു. ഫലത്തില്‍ സംശയം തോന്നിയാലും കോടതിയെ സമീപിക്കും. ഫലം പൂര്‍ണമായി വരുന്നതിന് മുമ്പ് തന്നെ, ഫലത്തിന്റെ ട്രന്‍ഡ് നോക്കി ചര്‍ച്ചകള്‍ നേരത്തെ തുടങ്ങാനാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.

ആദ്യ നീക്കം കോണ്‍ഗ്രസിന്റേത്

ആദ്യ നീക്കം കോണ്‍ഗ്രസിന്റേത്

ആദ്യ നീക്കം കോണ്‍ഗ്രസ് നടത്തണമെന്നാണ് നിര്‍ദേശം. സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്റ് ആശയങ്ങള്‍ കൈമാറി. സംസ്ഥാനത്തെ നേതാക്കളെ ചര്‍ച്ചയില്‍ സഹായിക്കുന്നതിനും ആശയങ്ങള്‍ പങ്കുവെക്കുന്നതിനും കേന്ദ്ര നേതാക്കളുടെ സംഘത്തെ അയക്കും.

ബിജെപിയെ തടയണം

ബിജെപിയെ തടയണം

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര പ്രതിനിധികള്‍ എത്തും. ചെറുകക്ഷികളുമായി വരെ ചര്‍ച്ചയ്ക്ക് കളമൊരുക്കുകയാണ് ലക്ഷ്യം. ബിജെപി അധികാരത്തിലെത്തുന്നത് തടയാനാണ് ഹൈക്കമാന്റില്‍ നിന്നുള്ള നിര്‍ദേശം. ചെറിയ സാധ്യത പോലും അവഗണിക്കരുതെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ബിജെപി നീക്കം

ബിജെപി നീക്കം

ഛത്തീസ്ഗഡില്‍ അജിത് ജോഗിയുമായുടെ പാര്‍ട്ടിയുമായി ബിജെപി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. പഴയ കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും. അടുത്തിടെയാണ് അദ്ദേഹം കോണ്‍ഗ്രസുമായി ഉടക്കിയതും പാര്‍ട്ടി വിട്ടതും. പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മോദിയുടെ ഇടപെടലുണ്ടാകും

മോദിയുടെ ഇടപെടലുണ്ടാകും

തൂക്കുസഭയാണ് ഛത്തീസ്ഗഡില്‍ വരുന്നതെങ്കില്‍ അജിത് ജോഗിയുടെ നിലപാട് നിര്‍ണായകമാകും. ബിജെപി അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഇദ്ദേഹവുമായി ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്നാണ് കഴിഞ്ഞദിവസം വരെ നിലപാടെടുത്തത്. ബിജെപി പ്രതിസന്ധിയില്‍പ്പെട്ടാല്‍ മോദി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപെടലുണ്ടാകുമെന്ന് ബിജെപി ഭാരവാഹികള്‍ പ്രതികരിക്കുന്നു.

കേന്ദ്രമന്ത്രിയെ പൊതുപരിപാടിക്കിടെ മുഖത്തടിച്ചു; മഹാരാഷ്ട്രയില്‍ ബന്ദ്, അടി കൊണ്ടില്ലെന്ന് മന്ത്രി കേന്ദ്രമന്ത്രിയെ പൊതുപരിപാടിക്കിടെ മുഖത്തടിച്ചു; മഹാരാഷ്ട്രയില്‍ ബന്ദ്, അടി കൊണ്ടില്ലെന്ന് മന്ത്രി

English summary
Congress tactics in MP and Chhattisgarh poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X