കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി പണി തുടങ്ങി! ബിജെപിയെ നിലംപരിശാക്കാന്‍ 'മിഷന്‍ 50'!

  • By Aami Madhu
Google Oneindia Malayalam News

ഹിന്ദി ഹൃദയ ഭൂമിയിലെ കോണ്‍ഗ്രസ് തേരോട്ടത്തിന് പിന്നാലെ ഗുജറാത്ത് പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായി രാഹുല്‍ ഹാന്ധി. ഗുജറാത്തില്‍ ബിജെപിയുടെ തിളക്കം കുറഞ്ഞിരിക്കുകയാണെന്ന വിലയിരുത്തലകള്‍ക്കിടെ പാര്‍ട്ടിയുടെ അടിവേരിളക്കി നിലപരിശാക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ തയ്യാറായികൊണ്ടിരിക്കുന്നത്.

ഗുജറാത്തിലെ മുഴുവന്‍ സീറ്റിലും കഴിഞ്ഞ തവണ ബിജെപിയാണ് ജയിച്ചത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിച്ച സംസ്ഥാനങ്ങള്‍ അടക്കം കൈപ്പിടിയില്‍ ആക്കിയതോടെ ഗുജറാത്തില്‍ നിര്‍ണായക നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. മിഷന്‍ 50 ശതമാനം എന്ന പദ്ധതിയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

 രാഹുലിന്‍റെ തേരോട്ടം

രാഹുലിന്‍റെ തേരോട്ടം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ തിരിച്ച് വരവായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയത്. അധികാരത്തില്‍ ഏറിയ പിന്നാലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി കോണ്‍ഗ്രസ് നടപ്പാക്കുകയും ചെയ്തു. കോടിക്കണക്കിന് വരുന്ന കര്‍ഷകരുടെ കടം എഴുതി തള്ളിയതായിരുന്നു ആദ്യ നടപടി.ഇതോടെ ബിജെപിയുടെ നെഞ്ചിടിപ്പ് കൂടി.

 കളി തുടങ്ങി

കളി തുടങ്ങി

ബിജെപിക്ക് ഏറെ സ്വാധീനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ നിലവില്‍ ബിജെപിയുടെ അവസ്ഥ പരിങ്ങലില്‍ ആണ്. പ്രബല സമുദായമായ പാട്ടേല്‍ വിഭാഗമടക്കം ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് മര്‍മ്മം നോക്കി കളിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

 മിഷന്‍ 50

മിഷന്‍ 50

മിഷന്‍ 50 ശതമാനം എന്ന പേരിലാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 26 ലോക്സഭാ മണ്ഡലങ്ങളാണ് ഗുജറാത്തില്‍ ഉള്ളത്.ഇതില്‍ പകുതി സീറ്റുകളാണ് പദ്ധതിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

 13 മണ്ഡലങ്ങള്‍

13 മണ്ഡലങ്ങള്‍

താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ഉന്നം വയ്ക്കുന്നത്. ഇതിനായി ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തുകയും മികച്ച പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പ്രധാനമായും 13 മണ്ഡലങ്ങളാണ് മിഷന്‍ 50 യില്‍ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.

 കോണ്‍ഗ്രസിന്‍റെ നേട്ടം

കോണ്‍ഗ്രസിന്‍റെ നേട്ടം

2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 2017 ല്‍ അത് 79 ആയി വര്‍ധിപ്പിച്ചിരുന്നു. ബിജെപിയുടെ പല ഉറച്ച മണ്ഡലങ്ങള്‍ കൂടി കോണ്‍ഗ്രസിന്‍റെ കൈകളില്‍ എത്തുന്ന കാഴ്ചയാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഉറപ്പുള്ള 13 മണ്ഡലങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുകയാണ് ലക്ഷ്യം.

 മുന്‍ തിരഞ്ഞെടുപ്പുകള്‍

മുന്‍ തിരഞ്ഞെടുപ്പുകള്‍

അനന്ത്, അംറേലി, ബനസ്കന്ത, സബര്‍കന്ത, പടാന്‍, ജുനഗഡ്, ദഹോദ്, ബര്‍ദോലി, സുരേന്ദ്ര നഗര്‍, ജാംനഗര്‍, പോര്‍ബന്തര്‍, ബറൂച്ച്, മെഹസാന എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധ പതിപ്പിക്കുന്നത്. മുന്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തത്.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

കര്‍ഷകരും ദളിത് വിഭാഗങ്ങളും കൂടുതലുള്ള മണ്ഡലങ്ങളാണ് ഇത്. ജാതി സമവാക്യങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് മുന്നോട്ട് പോകുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാവും കോണ്‍ഗ്രസ് നീക്കം നല്‍കുക.

 കര്‍ഷകരുടെ പിന്തുണ

കര്‍ഷകരുടെ പിന്തുണ

കോടികളുടെ കടങ്ങള്‍ എഴുതി തള്ളിയാണ് മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്. കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കാന്‍ ഇതുവഴി കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ മണ്ഡലങ്ങളിലെ കര്‍ഷകരുടെ പിന്തുണയും നേടാനാകുമെന്നും കോണ്‍ഗ്രസ് കണക്കാക്കുന്നു

 വ്യത്യസ്ത പരിപാടി

വ്യത്യസ്ത പരിപാടി

ബൂത്ത് തലത്തില്‍ പ്രത്യേകം സെക്രട്ടറിമാരേയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. പ്രത്യേക യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുകയും മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ പദ്ധതികള്‍ അവതരിപ്പിക്കണമെന്നതുമടക്കം പാര്‍ട്ടി നിര്‍ദ്ദേശം നല്‍കും. ഓരോ അസംബ്ലി മണ്ഡലങ്ങളിലുമുള്ള 270 ബൂത്തുകളിലും കോണ്‍ഗ്രസ് ഈ വ്യത്യസ്ത പരിപടികള്‍ നടപ്പാക്കും

 സ്ഥാനാര്‍ത്ഥികള്‍ റെഡി

സ്ഥാനാര്‍ത്ഥികള്‍ റെഡി

പ്രധാനമണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇവര്‍ അവരവരുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കി തുടങ്ങിയിട്ടുണ്ട്, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തുന്നു.

സ്വകാര്യ കണ്‍സള്‍ട്ടന്‍സി

സ്വകാര്യ കണ്‍സള്‍ട്ടന്‍സി

തിരഞ്ഞെടുപ്പിനോടടുത്ത് സഖ്യകക്ഷികളുമായി സംസാരിച്ച് ഇവരുടെ പേര് വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഒരു സ്വകാര്യ കണ്‍സള്‍ട്ടന്‍സിയാണ് നിയന്ത്രിക്കുക. പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഇവര്‍ വിലയിരുത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

 ഇടഞ്ഞ് പട്ടേല്‍

ഇടഞ്ഞ് പട്ടേല്‍

സംസ്ഥാനത്തെ പ്രബല വോട്ട് ബാങ്കായ പട്ടേല്‍ വിഭാഗവും സര്‍ക്കാരുമായി ഉടക്കിലാണ്. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമോ എന്ന ആശങ്ക ബിജെപിയ്ക്കുണ്ട്.ഇതിനിടയിലാണ് അവസരം മുതലെടുത്തുള്ള രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റം.

English summary
Congress targets 13 Lok Sabha seats in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X