കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന കോണ്‍ഗ്രസിന് അഞ്ചുദിനം നിര്‍ണായകം; 40 സീറ്റ് നേതാക്കള്‍ക്ക്!! ഉടക്കിട്ട് ടിഡിപി

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിന് വരുന്ന അഞ്ചുദിവസം നിര്‍ണായകമാണ്. തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും പ്രതിപക്ഷം ഐക്യത്തോടെ നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കെ മുന്നണിയില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രതിപക്ഷ മുന്നണിയില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിരിക്കുന്നത്. പ്രമുഖരായ 40 നേതാക്കളെ മല്‍സര രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബാക്കി സീറ്റുകള്‍ വനിതകള്‍, യുവാക്കള്‍ എന്നിവര്‍ക്കായി മാറ്റിവയ്ക്കും. ഈ തീരുമാനത്തിനിടെയാണ് ടിഡിപിയുടെ ഉടക്കിടല്‍. വിവരങ്ങള്‍ ഇങ്ങനെ....

ഇപ്പോഴത്തെ പ്രശ്‌നം

ഇപ്പോഴത്തെ പ്രശ്‌നം

തെലങ്കാനയില്‍ ടിഡിപി അത്ര ശക്തമല്ല. കോണ്‍ഗ്രസിന് നിര്‍ണയാക സ്വാധീനവുമുണ്ട്. കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്താണ് പ്രതിപക്ഷ നിരയില്‍ ഐക്യനിര കെട്ടിപ്പടുത്തത്. സഖ്യത്തിലേക്ക് ടിഡിപിയേയും സിപിഐയെയും കൊണ്ടുവന്നു. പുറമെ പ്രാദേശിക കക്ഷിയും കോണ്‍ഗ്രസ് സഖ്യത്തിലുണ്ട്. ഇവര്‍ക്കിടയിലെ സീറ്റ് വിഭജനമാണ് ഇപ്പോഴത്തെ പ്രശ്‌നം.

ടിഡിപിയുടെ ആവശ്യം

ടിഡിപിയുടെ ആവശ്യം

ടിഡിപി കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുമെന്നാണ് കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും സീറ്റുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സിപിഐക്കും തെലങ്കാന ജനസമിതിക്കും സീറ്റുകള്‍ പങ്കുവച്ചു നല്‍കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ടിഡിപി തയ്യാറായിട്ടില്ല.

ഞായറാഴ്ചക്കകം

ഞായറാഴ്ചക്കകം

വരുന്ന ഞായറാഴ്ചക്കകം സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. തെലങ്കാന നിമസഭയില്‍ 119 സീറ്റുകളാണുള്ളത്. ഇതില്‍ 25 സീറ്റുവരെ മറ്റു പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കാന്‍ സന്നദ്ധമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചുകഴിഞ്ഞു. ചിലപ്പോള്‍ നാല് സീറ്റുകൂടെ അധികം വിട്ടുകൊടുത്തേക്കാം. എന്നാല്‍ 30 സീറ്റ് തങ്ങള്‍ മാത്രം വേണമെന്ന് ടിഡിപി ആവശ്യപ്പെടുന്നു.

40 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

40 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

ടിഡിപി ആവശ്യപ്പെട്ടതിന്റെ പകുതി മാത്രമേ നല്‍കാന്‍ സാധിക്കൂവെന്ന് കോണ്‍ഗ്രസ് നേതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കൂടാതെ 40 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇത്തവണ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മാത്രം മല്‍സരിപ്പിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

എന്നാല്‍ സീറ്റുവിഭജനകാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് ടിഡിപി നേതാവ് ഇ പെഡ്ഡി റെഡ്ഡി പറയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നേരത്തെയുള്ള ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

105 സ്ഥാനാര്‍ഥികളുമായി ടിആര്‍എസ്

105 സ്ഥാനാര്‍ഥികളുമായി ടിആര്‍എസ്

ഈ വര്‍ഷം അവസാനത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന് വേണ്ട ജോലികള്‍ തുടങ്ങികഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിയമസഭ പിരിച്ചുവിട്ട ടിആര്‍എസും തിരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ടുണ്ട്. 105 സ്ഥാനാര്‍ഥികളുടെ പട്ടിക അവര്‍ പുറത്തുവിടുകയും ചെയ്തു.

സഭയിലെ കക്ഷി നില

സഭയിലെ കക്ഷി നില

2014ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസിന് 90 സീറ്റ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 13 സീറ്റ്, എംഐഎമ്മിന് 7 സീറ്റ്, ബിജെപിക്ക് അഞ്ച് സീറ്റ്, ടിഡിപിക്ക് മൂന്ന് സീറ്റ്, സിപിഎമ്മിന് ഒരു സീറ്റ് എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍ അനുകൂല സാഹചര്യം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടതും തിരഞ്ഞെടുപ്പിന് അവസരമൊരുക്കിയതും.

ത്രികോണ മല്‍സരം

ത്രികോണ മല്‍സരം

ടിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് സഖ്യം എന്നിങ്ങനെ മൂന്ന് കക്ഷികളാണ് തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുക. ടിആര്‍എസ് നേതൃത്വവുമായി ഉടക്കി ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ പലര്‍ക്കും സീറ്റ് നല്‍കേണ്ടി വരും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നീക്കം. യുവാക്കളെയും വനിതകളെയും പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്

കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്

തെലങ്കാനയില്‍ കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഈ സാഹചര്യം മനസിലാക്കി ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ട്. ടിആര്‍എസ് എംഎല്‍എ കോണ്ട സുരേഖയും ഭര്‍ത്താവ് കോണ്ട മുരളീധര്‍ റാവുവും പാര്‍ട്ടി അംഗത്വം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്ട മുരളീധര്‍ റാവു എംഎല്‍സി അംഗമായിരുന്നു. ഇരുവരും ഒരുമിച്ചാണ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

 റാത്തോഡിന്റെ വരവ് ശക്തിപകരും

റാത്തോഡിന്റെ വരവ് ശക്തിപകരും

ടിആര്‍എസ് നേതാവ് രമേശ് റാത്തോഡ് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഒട്ടേറെ അനുയായികളുള്ള നേതാവാണ് രമേശ് റാത്തോഡ്. ഇദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് കരുത്തേകുമെന്നാണ് കണക്കുകൂട്ടല്‍. ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രമേശ് റാത്തോഡിന്റെ കളംമാറ്റം. കോണ്‍ഗ്രസ് ഇദ്ദേത്തിന് മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

 സീറ്റ് മോഹമാണോ

സീറ്റ് മോഹമാണോ

പ്രശസ്ത തെലുങ്ക് സിനിമാ നിര്‍മാതാവ് ബാന്ദ്‌ല ഗണേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് രണ്ടാഴ്ച മുമ്പാണ്. ടിആര്‍എസ് നിയമസഭാംഗമായിരുന്ന ആര്‍ ഭൂപതി റെഡ്ഡിയും കോണ്‍ഗ്രസ് അംഗത്വമെടുത്തു. ടിആര്‍എസിന്റെ മറ്റൊരു നേതാവായ ഡി ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. രാജ്യസഭാ എംപിയാണ് ഡി ശ്രീനിവാസ്. എന്നാല്‍ സീറ്റ് മോഹിച്ചാണ് പലരും കോണ്‍ഗ്രസിലെത്തുന്നതെന്ന ആക്ഷേപവുമുണ്ട്.

ഒരു അച്ഛന്റെ ഉത്കണ്ഠയോടെ പിന്നാലെ ബാലു ഓടിയെത്തി.. ഒരു അച്ഛന്റെ ഉത്കണ്ഠയോടെ പിന്നാലെ ബാലു ഓടിയെത്തി.. "മകളാണ്, പേര് തേജസ്വിനി".. കുറിപ്പ്

English summary
Congress, TDP may hit seat-sharing hurdle in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X