കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സാണ് പ്രതിപക്ഷത്തിന്റെ നട്ടെല്ല്; കോണ്‍ഗ്രസ് ഇതരപ്രതിപക്ഷസഖ്യം സാധ്യമല്ലെന്ന് ഒമര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും വിജയിച്ച് കേന്ദ്രത്തിലെ ഭരണം തുടരാനാവുമെന്ന കണക്ക്ക്കൂട്ടലിലാണ് ബിജെപി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി അമിത്ഷാ അടക്കുമുള്ള നേതാക്കള്‍ സംസ്ഥാനങ്ങളുടനീളം പര്യടനത്തിലാണ്. ഓരോ സംസ്ഥനത്തുനിന്നും പരമാവാധി സീറ്റുകള്‍ സമാഹരിച്ച് ഭരണം തുടരുക എന്ന ലക്യത്തിലാണ് ബിജെപി.

<strong>കാമുകിയെ കാണാന്‍ തിരുവനന്തപുരത്തുനിന്ന് പാലക്കാട് എത്തിയ കാമുകന് യുവതി കൊടുത്തത് എട്ടിന്റെ പണി</strong>കാമുകിയെ കാണാന്‍ തിരുവനന്തപുരത്തുനിന്ന് പാലക്കാട് എത്തിയ കാമുകന് യുവതി കൊടുത്തത് എട്ടിന്റെ പണി

മറുവശത്താകട്ടെ 2014 ല്‍ഏറ്റ കടുത്ത തിരിച്ചടിയില്‍ നിന്ന് കോണ്‍ഗ്രസ്സിന് കരകയറിയേ മതിയാവു. ബിജെപിയെ ഒറ്റക്ക് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് നേരിടുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. അതിനിടെ ചില പ്രാദേശിക കക്ഷികള്‍ ചേര്‍ന്ന് കോണ്‍ഗ്രസിതര പ്രതിപക്ഷസഖ്യത്തിന് ചില പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഒമര്‍ അബ്ദുള്ള.

കോണ്‍ഗ്രസ് വിട്ടുവീഴ്ച്ച

കോണ്‍ഗ്രസ് വിട്ടുവീഴ്ച്ച

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ എന്തുവിട്ടുവീഴ്ച്ചയും നടത്താന്‍ തയ്യാറായി നില്‍ക്കുയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം വരെ മറ്റുകക്ഷികള്‍ക്ക് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു.

രാഹുല്‍ഗാന്ധി

രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നാണ് ഏവരും കരുതിയിരുന്നത്. അവിശ്വാസപ്രമേയ ദിനത്തില്‍ രാഹുല്‍ഗാന്ധിയുടെ മികച്ച പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ബിജെപിയെ തുരത്തുക

ബിജെപിയെ തുരത്തുക

അവിശ്വാസ പ്രമേയത്തിന്റെ പിറ്റേദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ തന്നെ ആയിരുന്നു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന രീതിയില്‍ ഉയര്‍ത്തിക്കാണിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയെ തുരത്തുക എന്ന ലക്യത്തിലെത്താന്‍ രാഹുല്‍ തന്നെ വേണമെന്നില്ല എന്ന നിലപാടിലേക്ക് പിന്നീട് എത്തുകയായിരുന്നു.

പ്രതിപക്ഷ ഐക്യനിര

പ്രതിപക്ഷ ഐക്യനിര

കോണ്‍ഗ്രസ് ഇത്രയൊക്കെ വി്ട്ടുവീഴ്ച്ചകള്‍ നടത്തുന്നതിനിടയിലും ചിലപ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് ഇതരപ്രതിപക്ഷ ഐക്യനിരക്ക് ശ്രമം നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര കക്ഷികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിപദം കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഈ നീക്കത്തിന് പിന്നില്‍.

മമതാ ബാനര്‍ജി

മമതാ ബാനര്‍ജി

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയായിരുന്നു ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആം ആദ്മി, തെലുഗ്ഗുദേശം, ടിആര്‍എസ് തുടങ്ങിയ പാര്‍ട്ടികളുമായി മമതാ ബാനര്‍ജി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷഐക്യനിരയുടെ സൂചനയായാണ് ഈ കൂടിക്കാഴ്ച്ച വിലയിരുത്തപ്പെട്ടിരുന്നത്.

ഒമര്‍ അബ്ദുള്ള

ഒമര്‍ അബ്ദുള്ള

എന്നാലിപ്പോല്‍ ഈ നീക്കങ്ങളെ തള്ളിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകായാണ് ജമ്മുകശ്മീര്‍ മുന്‍മഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. കോണ്‍ഗ്രസ്സില്ലാതെ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിലകുറച്ച് കാണരുത്

വിലകുറച്ച് കാണരുത്

മമത ബാനാര്‍ജിയെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ഏക്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിനെ വിലകുറച്ച് കാണരുത്. ബിജിപിയെ പതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് കാണിച്ച പങ്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രതിപക്ഷത്തിന്‍റെ മുന്നണിപ്പോരാളി രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു

ഓര്‍മ്മപ്പെടുത്തല്‍

ഓര്‍മ്മപ്പെടുത്തല്‍

കോണ്‍ഗ്രസ്സില്ലാതെ ബിജെപിക്കെതിരെ അടുത്തകാലത്തൊന്നും പ്രതിപക്ഷ സഖ്യം ഉണ്ടായിട്ടില്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ചില മണ്ഡലങ്ങളില്‍ ഉപിതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സഖ്യം ബിജെപിയെ പ്രതിരോധിച്ച കാര്യവും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം മമതയെ സന്ദര്‍ശിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചനയാണ് നല്‍കിയിരുന്നത്. മമത ബാനര്‍ജിയെ ദേശീയ തലസ്ഥാനത്ത് എത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് കൂടിക്കാഴ്ച്ചക്ക് ശേഷം ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയിരുന്നത്.

കോണ്‍ഗ്രസ്സും ഉണ്ടാകണം

കോണ്‍ഗ്രസ്സും ഉണ്ടാകണം

തൃണമുല്‍ കോണ്‍ഗ്രസ്സുമായി ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല. ബിജെപിക്കെതിരായ നിലപാടു സ്വീകരിക്കുന്ന ആരുമായും സഖ്യത്തിലേര്‍പ്പെടും. ബംഗാളില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങല്‍ രാജ്യത്തിന് വേണ്ടി ചെയ്യാനാകും മെന്നും ഒമര്‍ വ്യക്തമാക്കി. എന്നാല്‍ ആ സഖ്യത്തില്‍ കോണ്‍ഗ്രസ്സും ഉണ്ടാകണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Congress to be backbone of opposition; Omar Abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X