Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്യം ക്യാപ്റ്റൻ;പഞ്ചാബിൽ പണി തുടങ്ങി കോൺഗ്രസ്..യോഗത്തിൽ നിന്ന് വിട്ട് നിന്ന അമരീന്ദറിന്റെ ഭാര്യ

മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുതിയ പാർട്ടി പ്രഖ്യാപിച്ചതോടെ പഞ്ചാബ് രാഷ്ട്രീയം തിളച്ച് മറിയുകയാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് താനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ അമരീന്ദർ ആരംഭിച്ചിട്ടുണ്ട്. അതിനിടെ ക്യാപ്റ്റന്റെ നീക്കങ്ങൾക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ പഞ്ചാബ് കോൺഗ്രസിൽ അഴിച്ച് പണിക്കൊരുങ്ങുകയാണ് നേതൃത്വം. ക്യാപ്റ്റന്റെ തട്ടകമായ പാട്യാലയിലാണ് പാർട്ടി കൂടുതൽ ശ്രദ്ധ പതിപ്പിക്കുക.

congress

പഞ്ചാബിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് ചൗധരിയുടെ നേതൃത്വത്തിലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഞായറാഴ്ച പട്യാലയിൽ പ്രവർത്തകരുമായി ആശയവിനിമയം ആരംഭിച്ചു. അതേസമയം ആദ്യ ദിവസം, പാട്യാല എംപിയും ക്യാപ്റ്റന്റെ ഭാര്യ പ്രണീത് കൗറും ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിന് എത്തിയിരുന്നില്ലെന്നത് നേതൃത്വത്തെ പ്രതിസന്ഝിയിലാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ പാർട്ടി പ്രഖ്യാപിച്ചെങ്കിലും കൗർ ഇതുവരെ കോൺഗ്രസിൽ നിന്ന് രാജിവച്ചിട്ടില്ല.

മുതിർന്ന നേതാക്കൾ വിവിധ ജില്ലാ നേതാക്കളുമായി വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തി താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ആശയവിനിമയം നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ക്യാപ്റ്റനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളെ പിടിച്ച് നിർത്തുകയാണ് ലക്ഷ്യം, പ്രത്യേകിച്ച് പാട്യാലയിൽ, പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

ചില നേതാക്കൾ ഇപ്പോഴും മുൻ മുഖ്യമന്ത്രിയുമായി സൗഹൃദം പുലർത്തുന്നതിനാൽ പട്യാലയിൽ ആശങ്ക നിലനിൽക്കുന്നുമഅട്. അതിനാൽ പാർട്ടിയിൽ അഴിച്ചുപണി അനിവാര്യമാണെന്നും നേതാക്കൾ വ്യക്തമാക്കി. ക്യാപ്റ്റനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളെ തത്സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നാണ് സൂചന. അടുത്ത കുറച്ച് ദിവസത്തേക്ക് കൂടിക്കാഴ്‌ചകൾ തുടരും. പാർട്ടിയിൽ ക്യാപ്റ്റന്റെ അനുനായികൾ തലപ്പത്ത് ഇല്ലെന്ന് ഉറപ്പാക്കും, നേതാക്കൾ പറഞ്ഞു. പാട്യാല മേയർ, നിരവധി ചെയർമാൻ മാർ എന്നിവർ ഉൾപ്പെടെയുള്ളവർ പുറത്തായേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്ന പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി അമരീന്ദർ പ്രഖ്യാപിച്ചത്. നവംബറോടെ അമരീന്ജർ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടേക്കുമെന്നാണ് സൂചന. അതേസമയം ബി ജെ പിക്ക് മുൻപിൽ ക്യാപ്റ്റൻ ഉപാധി വെച്ചിട്ടുണ്ട്. കർഷക സമരം കേന്ദ്രം ഒത്തുതീർപ്പാക്കണമെന്നതാണ് ആവശ്യം. കാർഷിക നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്ന പഞ്ചാബിൽ നിയമം പിൻവലിക്കാതെ ബിജെപിയുമായുള്ള സഖ്യം ഗുണം ചെയ്യില്ലെന്ന് അമരീന്ദറിന് അറിയാം. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് അമരീന്ദറിന്‍റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+