• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ 60 ദിവസത്തിനുള്ളില്‍, തല്‍ക്കാലം സോണിയ തുടരും, പൊളിച്ചെഴുത്ത് ദില്ലിയില്‍!

ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ അവസാനിക്കുന്നു. സോണിയ തുടരുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോകാനാവില്ലെന്ന സൂചനകളാണ് സോണിയ നല്‍കുന്നത്. സീനിയര്‍ ടീമിന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം നല്‍കിയ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പ്രധാന ആരോപണം.

അതേസമയം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ഇതുവരെ തയ്യാറാവാത്തത് മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടക്കം കോണ്‍ഗ്രസിന്റെ മുഖം ആരാണെന്ന് വ്യക്തമാക്കാനാവാത്ത സാഹചര്യത്തിലാണ് നേതാക്കള്‍. പ്രചാരണത്തില്‍ അടക്കം കുറഞ്ഞ സാന്നിധ്യമാണ് രാഹുലില്‍ നിന്ന് ഉണ്ടായത്. ഇതോടെ പ്രാദേശിക നേതാക്കളിലേക്ക് ചുരുങ്ങേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്.

സോണിയക്ക് രണ്ട് മാസം

സോണിയക്ക് രണ്ട് മാസം

ദില്ലി തിരഞ്ഞെടുപ്പില്‍ വട്ടപൂജ്യമായെങ്കിലും ദേശീയ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. അതേസമയം രണ്ട് മാസം കൂടി അവര്‍ തുടരുമെന്നാണ് സൂചന. ഏപ്രിലില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സെഷനില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് തീരുമാനം. ഏപ്രില്‍ രണ്ടാം വാരത്തിലാണ് പ്ലീനറി സെഷന്‍ നടക്കുക. അതേസമയം ദില്ലിയിലെ പ്രചാരണത്തില്‍ കൂടി ദുര്‍ബലമായ പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച്ചവെച്ചതെന്നാണ് സോണിയ ഉന്നയിക്കുക.

ശക്തമായി രാഹുല്‍ ക്യാമ്പ്

ശക്തമായി രാഹുല്‍ ക്യാമ്പ്

ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പോടെ ദുര്‍ബലമായിരുന്ന രാഹുലിന്റെ നേതൃത്വത്തിലുള്ള യുവക്യാമ്പ് വീണ്ടും സജീവമായിരിക്കുകയാണ്. നേരത്തെ ഭൂപീന്ദര്‍ ഹൂഡ, ഗുലാം നബി ആസാദ് എന്നിവര്‍ യുവാക്കളെ ശരിക്കും ദുര്‍ബലരാക്കിയിരുന്നു. എന്നാല്‍ സീനിയര്‍ ക്യാമ്പാണ് ദില്ലി തിരഞ്ഞെടുപ്പിനെ തോല്‍പ്പിച്ചതെന്ന് തെളിഞ്ഞിരിക്കുകയാണ്. മുസ്ലീം വോട്ടുകളെ ഭിന്നിച്ച് പലയിടത്തും ബിജെപിക്ക് നേട്ടമുണ്ടാക്കിയതും കോണ്‍ഗ്രസാണ്. രാഹുലിനെ അധ്യക്ഷ സ്ഥാനത്തെത്തിക്കാന്‍ ശ്രമം ഇതോടെ ഇവര്‍ സജീവമാക്കും.

താല്‍പര്യമില്ലാതെ രാഹുല്‍

താല്‍പര്യമില്ലാതെ രാഹുല്‍

അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ രാഹുല്‍ ഇതുവരെ താല്‍പര്യം കാണിച്ചിട്ടില്ല. ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവര്‍ രാഹുലിനെ തിരിച്ചുകൊണ്ടുവരാന്‍ മുമ്പേ ശ്രമിച്ചിരുന്നു. അതേസമയം ഇവരില്‍ പലരും അധ്യക്ഷ സ്ഥാനത്തിനായി ശ്രമിച്ചെങ്കിലും പൂര്‍ണ പിന്തുണ പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചിരുന്നില്ല. അതാണ് സോണിയാ ഗാന്ധി തിരിച്ചുവരാന്‍ കാരണം. സോണിയ തുടരണമെന്നാണ് പാര്‍ട്ടിയിലെ ആവശ്യം. പക്ഷേ ആരോഗ്യ നില വളരെ മോശമായ സാഹചര്യത്തില്‍ അവര്‍ ഒഴിയുമെന്ന് ഉറപ്പാണ്.

ദില്ലിയില്‍ പൊളിച്ചെഴുത്ത്

ദില്ലിയില്‍ പൊളിച്ചെഴുത്ത്

പിസി ചാക്കോ, അജയ് മാക്കന്‍ എന്നിവരെയാണ് ദില്ലിയിലെ തോല്‍വിക്ക് നേതൃത്വം കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇവര്‍ ഷീലാ ദീക്ഷിതിനെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ചാക്കോയുടെ ഇടപെടലുകളെ കര്‍ശനമായി നിയന്ത്രിച്ചിരുന്നു ഷീലാ ദീക്ഷിത്. ഇരുവരും തമ്മില്‍ കടുത്ത പ്രശ്‌നങ്ങളും നിലനിന്നിരുന്നു. ഇത് മനസ്സില്‍ വെച്ചാണ് ഇല്ലാത്ത ആരോപണങ്ങള്‍ ചാക്കോ ഉന്നയിക്കുന്നതെന്നാണ് പാര്‍ട്ടിയിലെ വിലയിരുത്തല്‍. അതേസമയം അജയ് മാക്കന്‍ പ്രചാരണത്തെ സമയത്ത് പാര്‍ട്ടിയില്‍ സജീവമാകാതെ മുങ്ങി നടക്കുകയായിരുന്നു. നിലവില്‍ ശക്തി സിന്‍ഹ് ഗോഹിലിനാണ് ദില്ലി കോണ്‍ഗ്രസിന്റെ ചുമതല. പുതിയ നേതാക്കളെ ദില്ലിയില്‍ കണ്ടെത്താനും നിര്‍ദേശമുണ്ട്.

ആശങ്ക ഇങ്ങനെ

ആശങ്ക ഇങ്ങനെ

മുസ്ലീം വോട്ടുകള്‍ ചോര്‍ന്നതിലാണ് സോണിയാ ഗാന്ധി അടക്കം ആശങ്ക രേഖപ്പെടുത്തിയത്. തോല്‍വി അവലോകനം ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളതെന്ന് ഇവര്‍ സമ്മതിക്കുന്നു. ബല്ലിമരണ്‍, ഓഖ്‌ല, മാട്ടിയ മഹല്‍, ബാബര്‍പൂര്‍, മുസ്തഫബാദ്, എന്നീ മണ്ഡലങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് 45000 വോട്ടുകളില്‍ താഴെയാണ് ലഭിച്ചത്. സീലംപൂരില്‍ നിന്ന് 20000 വോട്ടുകളില്‍ കൂടുതല്‍ കോണ്‍ഗ്രസിന് ലഭിച്ചു. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നു. ഹാറൂണ്‍ യൂസുഫിനെ പോലൊരു പ്രമുഖന്‍ ബല്ലിമരണില്‍ നിന്ന് 5107 വോട്ടുകലാണ് ആകെ നേടിയത്.

രാഹുല്‍ വന്നാല്‍....

രാഹുല്‍ വന്നാല്‍....

രാഹുല്‍ വന്നാല്‍ സീനിയര്‍ ക്യാമ്പിനെ വെട്ടിനിരത്തുമെന്നാണ് മുമ്പുള്ള അനുഭവം സൂചിപ്പിക്കുന്നത്. ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡ അഞ്ച് വര്‍ഷത്തോളമാണ് അപ്രസക്തനായി പോയത്. രാഹുലിന് സീനിയര്‍-ജൂനിയര്‍ ക്യാമ്പുകളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവില്ല. രണ്ടാമത്തെ പ്രശ്‌നമായ സഖ്യമുണ്ടാക്കാനുള്ള മിടുക്കില്ലെന്നതും തെളിയിപ്പെട്ടതാണ്. കര്‍ണാടകത്തിലൊക്കെ കോണ്‍ഗ്രസ് സീനിയര്‍ നേതാക്കളുടെ മിടുക്കിലാണ് സഖ്യമുണ്ടാക്കിയത്. എന്നാല്‍ ഇത്തവണ രാഹുല്‍ പുതിയൊരു സമീപനം സ്വീകരിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

പ്രാദേശിക ഘടകങ്ങളിലേക്ക്...

പ്രാദേശിക ഘടകങ്ങളിലേക്ക്...

കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളെ അതേ രീതിയില്‍ തന്നെ നിലനിര്‍ത്തും. ബീഹാറില്‍ സഖ്യത്തിന് രാഹുല്‍ തന്നെ മുന്‍കൈയ്യെടുക്കും. ബംഗാള്‍, കേരളം, എന്നിവയാണ് കണ്ടറിയാനുള്ളത്. എന്നാല്‍ ഇത്തവണ ദേശീയ തലത്തിലെ പ്രതിച്ഛായയക്കാണ് രാഹുല്‍ പ്രാധാന്യം നല്‍കുന്നത്. ബിജെപിയെ പൊളിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന്റെ തന്ത്രം രാഹുല്‍ അടക്കമുള്ള എല്ലാ നേതാക്കളും ഉപയോഗിക്കാനും സാധ്യതയുണ്ട്. പ്രാദേശിക ഘടകങ്ങളില്‍ സീനയര്‍ നേതാക്കള്‍ക്ക് പ്രാമുഖ്യം നല്‍കും. ദേശീയ തലത്തില്‍ യുവ നേതാക്കളെ ഒപ്പം നിര്‍ത്തും. കെസി വേണുഗോപാലിനെ രാഹുല്‍ കൂടെ നിര്‍ത്തും.

ദില്ലിയില്‍ അഴിച്ചുപണിയുമായി കോണ്‍ഗ്രസ്... സീനിയര്‍ ക്യാമ്പ് തെറിക്കും, പുതുമുഖങ്ങള്‍ വരും!!

English summary
congress to decide on leadership in april
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X