കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് രീതി മാറുന്നു, തിരഞ്ഞെടുപ്പ് ചുമതല ഇനി മുതല്‍ മുഖ്യമന്ത്രിമാര്‍ക്ക്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ബിജെപി എപ്പോഴും ഉന്നയിക്കുന്നുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് ബിജെപി ഉന്നയിക്കുമെന്ന് കോണ്‍ഗ്രസിനറിയാം. ഇത് അടിമുടി പൊളിച്ചെഴുതാനാണ് രാഹുലിന്റെ നീക്കം. നിരവധി നിര്‍ദേശങ്ങളും രാഹുല്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. തനിക്ക് നിരന്തരം റിപ്പോര്‍ട്ട് നല്‍കുന്ന ഹൈക്കമാന്‍ഡ് സമ്പ്രദായം ഇനി വേണ്ടെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. വിവാദ വിഷയങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം ഇടപെടുന്ന രീതിയിലേക്ക് മാത്രമായി ഒതുങ്ങാനാണ് തീരുമാനം.

അതേസമയം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകണമെങ്കില്‍ അവരെ സ്വതന്ത്രമായി നിലനിര്‍ത്തണമെന്ന് രാഹുല്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള രീതി കോണ്‍ഗ്രസില്‍ കൂടുതല്‍ ജനാധിപത്യം കൊണ്ടുവരുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി എല്ലാ സംസ്ഥാന ഘടകങ്ങളും ഒരുങ്ങണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തും രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമും എത്തുന്നുണ്ട്.

ഹൈക്കമാന്‍ഡ് രീതി മാറുന്നു

ഹൈക്കമാന്‍ഡ് രീതി മാറുന്നു

ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ ഹൈക്കമാന്‍ഡ് രീതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ച് വരുന്നത്.പാര്‍ട്ടിയുടെ അധികാരം മുഴുവന്‍ ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന രീതിയായിരുന്നു അത്. ഗാന്ധി കുടുംബമാണ് കാലങ്ങളായി തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് രാഹുല്‍ പൊളിച്ചെഴുതിയിരിക്കുന്നത്. പുതിയ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തതിലൂടെ രാഹുല്‍ ഈ രീതി മാറ്റിയിരിക്കുകയാണ്. ഇനി ഇവരാണ് സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ നിയന്ത്രിക്കുക.

തുടക്കം പഞ്ചാബില്‍

തുടക്കം പഞ്ചാബില്‍

മാറ്റം തുടങ്ങിയത് പഞ്ചാബില്‍ നിന്നാണ്. ഇവിടെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രിയായി നിയമിച്ചത് അപ്രതീക്ഷിതമായിരുന്നു. ഇതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലമാണ് രാഹുല്‍ ലക്ഷ്യമിട്ടത്. മൂന്ന് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ നിയമിച്ചതിന് ശേഷം കൃത്യമായ നയരേഖ പുറത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവരെ മാത്രമേ ഇനി നിയമിക്കൂ എന്നാണ് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു തരത്തിലുള്ള ഇടപെടലും രാഹുലില്‍ നിന്ന് ഉണ്ടാവില്ല.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഹൈക്കമാന്‍ഡ് രീതി മാറ്റാന്‍ രാഹുല്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിമാര്‍ക്ക് തീരുമാനങ്ങള്‍ സ്വതന്ത്രമായി എടുക്കാന്‍ സാധിച്ചാല്‍ അത് പാര്‍ട്ടിയുടെ ഐക്യം ശക്തിപ്പെടുത്തും. പഞ്ചാബില്‍ രാഹുല്‍ ഇതുവരെ ഇടപെട്ടിട്ട് പോലുമില്ല. വിഭാഗീയത ഉണ്ടെങ്കില്‍ മാത്രമാണ് രാഹുലോ മുതിര്‍ന്ന നേതാക്കളോ ഇടപെടുക. അതേസമയം ആഴ്ച്ചയിലോ മാസത്തിലോ കോണ്‍ഗ്രസ് അധ്യക്ഷനെ ദില്ലിയിലെത്തി കാണുന്ന ചടങ്ങ് ഇനി വേണ്ടെന്ന് രാഹുല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

ലക്ഷ്യങ്ങള്‍ എന്തൊക്കെ

ലക്ഷ്യങ്ങള്‍ എന്തൊക്കെ

സാമ്പത്തിക മേഖലയാണ് രാഹുല്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കര്‍ഷക പ്രതിസന്ധി കോണ്‍ഗ്രസിന് എല്ലാ കാലവും ഉള്ള ആശങ്കയാണെന്ന് രാഹുല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. പാര്‍ട്ടിയിലെ സാമ്പത്തിക മേഖലയിലെ പ്രഗല്‍ഭരായ മന്‍മോഹന്‍ സിംഗിനെയും പി ചിദംബരത്തെയും തന്റെ ഒപ്പം നിര്‍ത്തിയിട്ടുണ്ട് രാഹുല്‍. ഇവരില്‍ നിന്ന് ഉപദേശം സ്വീകരിച്ചാണ് സാമ്പത്തിക നയം ഉണ്ടാക്കുന്നത്. ഗ്രാമീണ തൊഴില്‍ പ്രതിസന്ധി, കാര്‍ഷിക പ്രതിസന്ധി, യുവാക്കളുടെ മുന്നേറ്റം എന്നിവയാണ് അണിയറയില്‍ രാഹുല്‍ തയ്യാറാക്കുന്ന സാമ്പത്തിക പദ്ധതികള്‍.

വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നു

വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നു

കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി ചേരാന്‍ രാഹുല്‍ തിരുമാനിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെ ഫലം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം കൊണ്ടുവന്നതായി രാഹുല്‍ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാനാണ് മറ്റൊരു നിര്‍ദേശം. ജയ്പൂരിലായിരിക്കും വര്‍ക്കിംഗ് കമ്മിറ്റി ചേരുക. അതേസമയം എല്ലാ സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തകരോട് സഖ്യകക്ഷികളുമായി നല്ല ബന്ധം പുലര്‍ത്താനും അവരെ യുപിഎയുടെ ഭാഗമാക്കാനുമാണ് നിര്‍ദേശം.

രാഹുലിന്റെ നീക്കങ്ങള്‍

രാഹുലിന്റെ നീക്കങ്ങള്‍

രാഹുലിന്റെ അടുത്ത നീക്കം ബിജെപിയിലെ പ്രമുഖ നേതാക്കളെ കോണ്‍ഗ്രസില്‍ എത്തിക്കുകയാണ്. വരുണ്‍ ഗാന്ധിയെയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. രാഹുല്‍ വരുണുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്താനിരിക്കുകയാണ്. ബിജെപിയില്‍ വരുണ്‍ ഗാന്ധിക്ക് വലിയ റോളില്ല, അതുകൊണ്ട് തന്നെ അദ്ദേഹം അസംതൃപ്തനാണ്. പക്ഷേ മേനകാ ഗാന്ധിയാണ് അദ്ദേഹത്തെ ബിജെപിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്. ഇവിടെ രാഹുലിന്റെ കൂടിക്കാഴ്ച്ച നിര്‍ണായകമാകും.

പ്രിയങ്കയും എത്തുന്നു

പ്രിയങ്കയും എത്തുന്നു

വരുണുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. അവരാണ് ഇക്കാര്യം രാഹുലിനെ അറിയിച്ചതും. രാഹുലിന്റെ ഉപദേഷ്ടാവ് എന്ന റോളിലാണ് ഇപ്പോള്‍ പ്രിയങ്ക പ്രവര്‍ത്തിക്കുന്നത്. ഹൈക്കമാന്‍ഡ് മാറ്റാനുള്ള തീരുമാനം പോലും പ്രിയങ്കയാണ് നിര്‍ദേശിച്ചത്. അതേസമയം വരുണിനെ കൊണ്ടുവരുന്നത് കൊണ്ടുള്ള ദോഷങ്ങളും രാഹുലിനെ അറിയിച്ചിട്ടുണ്ട് പ്രിയങ്ക. അദ്ദേഹത്തിന് സ്വന്തമായി വലിയ പേരുള്ള നേതാവാകണമെന്ന് ആഗ്രഹമുണ്ട്. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാവാതെ നോക്കണമെന്നും പ്രിയങ്ക നിര്‍ദേശിച്ചിട്ടുണ്ട്.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: സോണിയയുടെ പേര് ക്രിസ്റ്റ്യന്‍ മിഷേല്‍ പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്!അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: സോണിയയുടെ പേര് ക്രിസ്റ്റ്യന്‍ മിഷേല്‍ പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്!

ത്രിപുരയില്‍ ബിജെപിയുടെ തേരോട്ടം.... തദ്ദേശതിരഞ്ഞെടുപ്പില്‍ തൂത്തുവാരിയത് 157 സീറ്റ്!!ത്രിപുരയില്‍ ബിജെപിയുടെ തേരോട്ടം.... തദ്ദേശതിരഞ്ഞെടുപ്പില്‍ തൂത്തുവാരിയത് 157 സീറ്റ്!!

English summary
congress to fast track lok sabha poll preparations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X