കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വാരണാസിയിലേക്ക്..... റാലികള്‍ മുതല്‍ ശക്തി ആപ്പ് വരെ, സര്‍വസന്നാഹവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി രണ്ടും കല്‍പ്പിച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ബിജെപിയുടെ ഏറ്റവും ശക്തനായ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേര്‍ക്കുനേര്‍ നിന്ന് വീഴ്ത്താനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ശക്തനായ നേതാവിനെ തന്നെ ഇവിടെ മത്സരിക്കുമെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. അതേസമയം ഈ മണ്ഡലത്തില്‍ കടുത്ത ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. മോദി ഈ മണ്ഡലത്തെ അവഗണിച്ചുവെന്നാണ് ഇവിടെ വിലയിരുത്തുന്നത്.

ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ തന്നെ മോദിയെ കുറിച്ച് ഏറ്റവും മികച്ച അഭിപ്രായമല്ല ഉള്ളത്. മണ്ഡലത്തില്‍ അഞ്ച് പ്രതിസന്ധികളാണ് ഉള്ളത്. ഇത് മുതലെടുക്കാനാണ് രാഹുല്‍ വാരണാസിയില്‍ എത്തുന്നത്. മോദിയുടെ വീഴ്ച്ചകള്‍ വാരണാസിയില്‍ തന്നെ തുറന്ന് കാണിക്കാനാണ് രാഹുലിന്റെ ശ്രമം. ഇതിന് അഖിലേഷ് യാദവിന്റെയും മായാവതിയുടെയും പിന്തുണയും രാഹുല്‍ തേടും. ഇവിടെ മഹാസഖ്യം ധാരണയുണ്ടാക്കുമെന്ന് ഉറപ്പാണ്.

ബിജെപിയുടെ പ്രകോപനം

ബിജെപിയുടെ പ്രകോപനം

ബിജെപി രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും വീഴ്ത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇവരുടെ മണ്ഡലങ്ങളില്‍ നേരത്തെ തന്നെ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. അനുകൂല തരംഗം ഉണ്ടാക്കുകയാണ് ലക്ഷ്യം. രാഹുലിന് ഇതുവരെ അമേത്തിയില്‍ എത്താനും സാധിച്ചിട്ടില്ല. റായ്ബറേലിയില്‍ ഇത്തവണ സോണിയാ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തന്നെ സംശയമാണ്. ഇതും അനുകൂല സാഹചര്യമായിട്ടാണ് ബിജെപി കാണുന്നത്. അവിടെയും ശക്തമായ സ്ഥാനാര്‍ത്ഥി എത്തുമെന്നാണ് വ്യക്തമാകുന്നത്. ഇതിന് മറുപടി നല്‍കാനാണ് രാഹുലിന്റെ ശ്രമം.

രാഹുലിന്റെ പ്ലാന്‍

രാഹുലിന്റെ പ്ലാന്‍

വാരണാസിയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തമാക്കാനാണ് രാഹുലിന്റെ നിര്‍ദേശം. ഇവിടെ ശക്തമായ പോരാട്ടം നടക്കുമ്പോള്‍ മോദിയുടെ ശ്രദ്ധ ഈ മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങുമെന്ന് രാഹുലിനറിയാം. അതിനും കൂടിയാണ് ഈ ശ്രമം. നേരത്തെ മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനെ ഇത്തരത്തില്‍ തളയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇത് മധ്യപ്രദേശില്‍ നേട്ടമാവുകയും ചെയ്തിരുന്നു. വാരണാസിയില്‍ കാറ്റ് മാറി വീശുന്നുണ്ടെന്നാണ് സൂചന.

അഞ്ച് പ്രതിസന്ധികള്‍

അഞ്ച് പ്രതിസന്ധികള്‍

കര്‍ഷകരുടെ പ്രശ്‌നം, തൊഴില്‍, ചെറുകിട മേഖലയുടെ തകര്‍ച്ച, വര്‍ഗീയത, ഗംഗാ നദിയുടെ ശോചനീയാവസ്ഥ തുടങ്ങിയ പ്രതിസന്ധികള്‍ ഇവിടെ ഉണ്ട്. മലിനീകരണവും രൂക്ഷമാണ്. കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ മോദി ഇക്കാര്യങ്ങളെല്ലാം അവഗണിച്ചെന്നാണ് മണ്ഡലത്തിലെ ജനങ്ങള്‍ അഭിപ്രായപ്പെട്ടത്. ഇവിടെ ക്ഷേത്രങ്ങള്‍ പോലും ബിജെപി നേതാക്കള്‍ പൊളിച്ച സാഹചര്യത്തില്‍ മോദിക്ക് ജനപ്രീതി കടുത്ത രീതിയില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഹിന്ദുക്കള്‍ ഇത്തവണ ബിജെപിയെ കൈവിടുമെന്നാണ് വ്യക്തമാകുന്നത്.

മോദി കളം മാറ്റുന്നു?

മോദി കളം മാറ്റുന്നു?

മോദി വാരണാസിയില്‍ നിന്ന് ഇത്തവണ കളം മാറ്റുന്നത് ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞാണ്. പുരിയില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണം ഉണ്ടാവുമെന്ന് മോദിക്ക് ഉറപ്പാണ്. ജിഎസ്ടിയും നോട്ടുനിരോധനവും കാരണം വാരണാസിയില്‍ പട്ടുവ്യാപാരം വരെ തകര്‍ന്നിരുന്നു. ചെറുകിട വ്യാപാരങ്ങളെല്ലാം പൂട്ടേണ്ടി വന്നു. വന്‍ പ്രതിസന്ധിയിലൂടെയാണ് മണ്ഡലം കടന്നുപോകുന്നത്. എന്നാല്‍ മോദി വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നല്‍കിയതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. അതേസമയം ഇത്തവണ അരുണ്‍ ജെയ്റ്റ്‌ലിയെ ഈ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ മോദിക്ക് ആഗ്രഹമുണ്ട്.

രാഹുല്‍ എത്തുന്നു

രാഹുല്‍ എത്തുന്നു

രാഹുല്‍ ഫെബ്രുവരിയില്‍ വാരണാസിയില്‍ എത്താനൊരുങ്ങുകയാണ്. കര്‍ഷകരാണ് രാഹുലിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ മണ്ഡലമായിട്ട് കൂടി യാതൊന്നും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. താങ്ങുവില, കര്‍ഷക വായ്പ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ കാണാനുള്ള അവസരം പോലും കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെട്ടു. ഇതൊക്കെ രാഹുല്‍ നേരത്തെ മനസ്സിലാക്കിയ കാര്യങ്ങളാണ്. ഇവിടെ കിസാന്‍ യാത്രയാണ് രാഹുല്‍ നടത്തുക. എല്ലാ മേഖലയിലൂടെയും കടന്നുപോകുന്നതാണ് കിസാന്‍ യാത്ര. നേരത്തെ സംസ്ഥാന തിരഞ്ഞെടുപ്പിലും രാഹുല്‍ ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു.

ബിജെപി ലക്ഷ്യമിടുന്നത്

ബിജെപി ലക്ഷ്യമിടുന്നത്

ബിജെപി നേരത്തെ റായ്ബറേലിയും അമേത്തിയിലും വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഡിസംബറില്‍ മോദി റായ്ബറേലി സന്ദര്‍ശിച്ച് വമ്പന്‍ പ്രചാരണം നടത്തിയിരുന്നു. അരുണ്‍ ജെയ്റ്റ്‌ലി തന്റെ എംപി ഫണ്ട് മണ്ഡലത്തിലെ വികസനത്തിനായി ഉപയോഗിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അമിത് ഷായും ഇവിടെ എത്തിയിരുന്നു. കുടുംബ ഭരണം അവസാനിപ്പിച്ച് വികസനം കൊണ്ടുവരണമെന്നായിരുന്നു അമിത് ഷാ ആവശ്യപ്പെട്ടിരുന്നത്.

മോദി ഇല്ലാതായാല്‍

മോദി ഇല്ലാതായാല്‍

മോദി വാരണാസിയില്‍ നിന്ന് മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ നേട്ടം ഇവിടെ കോണ്‍ഗ്രസ് സ്വന്തമാക്കും. അങ്ങനെയെങ്കില്‍ പത്ത് വര്‍ഷത്തിന് ശേഷം വാരണാസി കൈവിടുന്ന ചീത്തപ്പേര് മോദിക്ക് ലഭിക്കും. നേരത്തെ മുരളീ മനോഹര്‍ ജോഷി മത്സരിച്ച മണ്ഡലമാണിത്. അതേസമയം അരുണ്‍് ജെയ്റ്റ്‌ലി ഇവിടെ മത്സരിച്ചാല്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വരും. നേരത്തെ മോദി തരംഗം ഉണ്ടായ 2014ല്‍ അമൃത്സറില്‍ മത്സരിച്ചിട്ടും ജെയ്റ്റ്‌ലി തോറ്റ് തുന്നംപാടിയിരുന്നു.

മഹാസഖ്യം പിന്തുണയ്ക്കും

മഹാസഖ്യം പിന്തുണയ്ക്കും

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടേണ്ടെന്നാണ് അഖിലേഷ് യാദവും മായാവതിയും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മോദിയെ നേരിടാന്‍ രാഹുല്‍ ഗാന്ധി തന്നെ എത്തുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് എസ്പിയും ബിഎസ്പിയും പിന്തുണ പ്രഖ്യാപിക്കും. ഇവിടെ പരസ്പര ധാരണപ്രകാരമുള്ള ഒരു സ്ഥാനാര്‍ത്ഥി മാത്രമേ ഉണ്ടാവൂ. വാരണാസി കോണ്‍ഗ്രസിനും എസ്പിക്കും ശക്തമായ വോട്ടുബാങ്കുള്ള മണ്ഡലമാണ്. ഇവരുടെ പിന്തുണ ഉണ്ടായാല്‍ മോദിക്ക് തന്നെ അടിതെറ്റുമെന്ന് ഉറപ്പാണ്. അത് ബിജെപിയുടെ പ്രതീക്ഷകളെ മുഴുവന്‍ ഇല്ലാതാക്കും.

രാഹുല്‍ ഗാന്ധിയെ കുംഭമേളയ്ക്ക് ക്ഷണിച്ച് ബിജെപി മന്ത്രി.... റാഫേലിലെ പാപങ്ങള്‍ കഴുകി കളയാം!!രാഹുല്‍ ഗാന്ധിയെ കുംഭമേളയ്ക്ക് ക്ഷണിച്ച് ബിജെപി മന്ത്രി.... റാഫേലിലെ പാപങ്ങള്‍ കഴുകി കളയാം!!

ദില്ലി മാത്രമല്ല പഞ്ചാബും ഹരിയാനയും പിടിക്കാന്‍ ആംആദ്മി കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നുദില്ലി മാത്രമല്ല പഞ്ചാബും ഹരിയാനയും പിടിക്കാന്‍ ആംആദ്മി കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു

English summary
congress to focus on varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X