കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല; 2018ലെ തന്ത്രം പയറ്റും, ഭരണം പിടിക്കാൻ രണ്ടും കൽപ്പിച്ച് കോൺഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: കർണാകടത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ്. പ്രത്യേക നേതാവിനെ ഉയർത്തിക്കാണിക്കുന്നതിന് പകരം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടിയുടെ നീക്കം. ഒപ്പം ഓരോ മണ്ഡലങ്ങളിലേയും ബിജെപി എംഎൽഎമാരുടെ പരാജയങ്ങൾ ചൂണ്ടിക്കാണിച്ച് കൊണ്ടാകും പ്രചരണം നടത്തുക. 2018 ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു കോൺഗ്രസ് മത്സരിച്ചത്.

'പ്രായം കൂടുന്തോറും പൊളിയാകുന്ന ഫാഫയെന്ന നസ്രിയ..കൗതുകം ഒളിപ്പിച്ച് തൊപ്പിയും';വൈറലായി പിറന്നാൾ ചിത്രങ്ങൾ

സാധാരണ നിലയിൽ മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും നേരിട്ട് കടന്നാക്രമിക്കുന്നതാണ് കോൺഗ്രസ് രീതി. എന്നാൽ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയേയോ നേരിട്ട് വിമർശിച്ച് കൊണ്ടുള്ള പ്രചരണങ്ങൾ വേണ്ടെന്നാണ് പാർട്ടി തീരുമാനം. അതത് മണ്ഡലങ്ങളിലെ എംഎൽഎമാരുടെ വീഴ്ചകൾ തുറന്ന് കാട്ടിയാകും പ്രചരണം നടത്തുക.

1


മുതിർന്ന നേതാവ് സിദ്ധാരമയ്യയും പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി ചരടുവലികൾ നടത്തുന്നുണ്ട്. എന്നാൽ ഒരു നേതാവിനെ പ്രഖ്യാപിച്ചാൽ അത് തിരിച്ചടിയാകുമെന്നതിനാൽ ഇക്കാര്യത്തിൽ മൗനം തുടരുകയാണ് ദേശീയ നേതൃത്വം. കോൺഗ്രസിനെ സംബന്ധിച്ച് ഇരു നേതാക്കളും ഒരു പോലെ നിർണായകമാണ്. സംസ്ഥാനത്തെ പ്രബലവിഭാഗമായ വൊക്കാലിഗ സമുദായക്കാരനാണ് ഡികെ ശിവകുമാർ. ഒബിസി വിഭാഗമായ കുറുബ സമുദായാംഗമാണ് സിദ്ധരമായ്യ. ഇരുവരേടയും ഒറ്റക്കെട്ടായി കൊണ്ടുപോകാനായാൽ തന്നെ തിരഞ്ഞെടുപ്പിൽ വലിയ അട്ടിമറി ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അഹിന്ദക ( പിന്നാക്ക-ന്യൂനപക്ഷ - ദളിത് വിഭാഗങ്ങൾ) വോട്ടുകളും ഒപ്പം
വൊക്കാലിഗ, ലിഗായത്ത് വോട്ടുകളും സമാഹരിക്കാനായാൽ ഭരണം പിടിക്കാമെന്നും നേതൃത്വം കണക്കാക്കുന്നു.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
2


മുതിർന്ന ലിഗായത്ത് നേതാവായിരുന്ന ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയിൽ ബിജെപിക്കെതിരെ ലിഗായത്ത് സമുദായത്തിനിടയിൽ അതൃപ്തി ശക്തമാണ്. ഇത് മുതലെടുക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ലിഗായത്ത് സമുദായാംഗം കൂടിയായ എസ് ആർ പാട്ടീലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ ചർച്ചയാകുന്നത് ഇത് കൂടി മുന്നിൽ കണ്ടുകൊണ്ടാണെന്നാണ് റിപ്പോർട്ടുകൾ.

3

അതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തങ്ങൾ ഉയർത്തി കാണിക്കാതിരുന്നാൽ അതും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. മുഖ്യപ്രതിപക്ഷ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലേങ്കിൽ ഭരണകക്ഷിയുടെ മുഖ്യമന്ത്രിയെ കുറിച്ചാകും ചർച്ചകൾ. സർവ്വേകളിൽ ഉൾപ്പെടെ ഇത് ചർച്ചയാകുകയും ഭരണകക്ഷിയുടെ ആത്മവിശ്വാസം ഉയരുന്നതിനും ഇത് കാരണമാകും. ഈ സമയം മണ്ഡല തലത്തിലെ എംഎൽഎമാരുടെ പ്രകടനങ്ങളിലെ പരാജയങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ ബി ജെ പി പരാജയപ്പെട്ടേക്കും. ഇത് മുതലെടുക്കാനായാൽ സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ.

4

അതേസമയം കോൺഗ്രസിന്റെ നീക്കങ്ങൾക്ക് തടയിടാനുള്ള ശ്രമങ്ങൾ ബി ജെ പിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മിക്കെതിരെയുള്ള ദേശീയ നേതൃത്വത്തിന്റെ അതൃപ്തിയുമെല്ലാം ബി ജെ പിയെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. മാത്രമല്ല ബി ജെ പി സംസ്ഥാന കമ്മിറ്റി പൊളിക്കണമെന്ന ആവശ്യവും മന്ത്രിസഭ വികസനം എന്ന നിർദ്ദേശങ്ങളും നടക്കാത്തതിലെ അതൃപ്തികളും നേതാക്കൾക്ക് ഇടയിലുണ്ട്.കോൺഗ്രസ് നടത്താൻ ഉദ്ദേശിക്കുന്ന മാതൃകയിൽ എം എൽ എമാരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നത് ബി ജെ പിയെ സംബന്ധിച്ച് എളുപ്പമായേക്കില്ല. അത്തരത്തിലൊരു നീക്കം സംസ്ഥാന നേതൃത്വത്തിന്റെ പരാജയമായി പ്രതിപക്ഷം ഉയർത്തിക്കാട്ടിയേക്കും. ബി ജെ പി ഭരിക്കുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കൈവിടാതിരിക്കാൻ കൈവിട്ട കളികളും തന്ത്രങ്ങളും മെനയണമെന്നതാണ് പാർട്ടിയിൽ ഉയരുന്ന നിർദ്ദേശം.

'പ്രിയങ്ക ഫാക്ടർ' പയറ്റാൻ കർണാടക കോൺഗ്രസ്; 2 മുതൽ 3 ശതമാനം വരെ വോട്ട് കൂടുമെന്ന്'പ്രിയങ്ക ഫാക്ടർ' പയറ്റാൻ കർണാടക കോൺഗ്രസ്; 2 മുതൽ 3 ശതമാനം വരെ വോട്ട് കൂടുമെന്ന്

English summary
Congress To Follow 2018 strategy to get power In Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X