കര്‍ണാടക പോരാട്ടം സുപ്രീം കോടതിയിലേക്ക്.... ഗവര്‍ണര്‍ കുരുങ്ങും!! കോണ്‍ഗ്രസ് അടങ്ങിയിരിക്കില്ല!!

 • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: രാഷ്ട്രീയ കളികള്‍ കൊണ്ട് നാണംകെട്ട് നില്‍ക്കുകയാണ് കര്‍ണാടക. ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിക്കാത്തത് കാരണം എംഎല്‍എമാര്‍ എംഎല്‍എമാരെ പണം കൊടുത്ത് ചാക്കിട്ട് പിടിക്കുന്ന വിദ്യയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സൂചന. അതേസമയം എംഎല്‍എമാരെ അടര്‍ത്തിയെടുത്തതായും സൂചനയുണ്ട്. അതേസമയം അങ്ങോട്ട് രണ്ടുപേര്‍ പോയാല്‍ ബിജെപിയില്‍ നിന്ന് 10 പേര്‍ ഇങ്ങോട്ട് വരുമെന്ന് കുമാരസ്വാമി ഭീഷണി മുഴക്കിയിട്ടുണ്ട്.

പക്ഷേ കോണ്‍ഗ്രസാണ് ഇപ്പോള്‍ ആശങ്കയില്‍. സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ ബിജെപിയെ വിളിച്ചാല്‍ നിയമപ്പോരാട്ടം തന്നെ നടത്തുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു പറയുന്നു. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിലൂടെ ഗവര്‍ണര്‍ വാജുഭായ് വാലയെ സമ്മര്‍ദത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

നാല് എംഎല്‍എമാര്‍....

നാല് എംഎല്‍എമാര്‍....

ജെഡിഎസിന് പിന്തുണ നല്‍കി കൊണ്ടുള്ള കത്തില്‍ കോണ്‍ഗ്രസിന്റെ 78 എംഎല്‍എമാരില്‍ 74 പേര്‍ ഒപ്പിട്ടിട്ടുണ്ട്. ബാക്കി നാലുപേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവരെ ബിജെപി ചാക്കിട്ട് പിടിച്ചുവെന്നാണ് സൂചന. പക്ഷേ ഇവരെ വെച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബിജെപിക്ക് ഭൂരിപക്ഷമുണ്ടെന്ന് പറഞ്ഞ് ഗവര്‍ണര്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചാല്‍ സുപ്രീം കോടതിയെ തന്നെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത് നാണംകെട്ട രാഷ്ട്രീയമാണ്. അതിനെ ഗവര്‍ണറും പിന്തുണച്ചാല്‍ നിയമപ്പോരാട്ടം തന്നെയാണ് മുന്നിലുള്ള വഴിയെന്നും കോണ്‍ഗ്രസ് പറയുന്നു.

ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം

ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം

സുപ്രീം കോടതിയെ സമീപിക്കുന്നതോടെ ഗവര്‍ണറെ സമ്മര്‍ദത്തിലാക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്. ഇനി നാല് എംഎല്‍എമാര്‍ കൂറുമാറിയാല്‍ അവരെ അയോഗ്യരാക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തും. ഇതുവഴി ഉണ്ടാവുന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും പാര്‍ട്ടി ശ്രമിക്കും. പക്ഷേ ഈ നാല് എംഎല്‍എമാര്‍ തങ്ങളുടെ രഹസ്യ കേന്ദ്രത്തിലുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇവരെ സംസ്ഥാന കമ്മിറ്റിയുടെ ഓഫീസില്‍ ഉടനെ എത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം ഇവരെ കേരളത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങളും കോണ്‍ഗ്രസ് ഒരുവശത്ത് ശരിയാക്കുന്നുണ്ട്.

ഗവര്‍ണറെ കാണും

ഗവര്‍ണറെ കാണും

കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളെ കാണാമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല അറിയിച്ചിട്ടുണ്ട്. ഇത് വളരെ നിര്‍ണായകമാണ്. ഈ കൂടിക്കാഴ്ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് തന്നെ തിരിച്ചടിയുണ്ടാവുമെന്നാണ് സൂചന. അതേസമയം ആരെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. സുപ്രീം കോടതി 2006ലെ വിധിയില്‍ ഇക്കാര്യം കൃത്യമായി പറഞ്ഞതാണ്. ഗവര്‍ണര്‍ക്ക് ഏത് പാര്‍ട്ടിയെ വേണമെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കാം. അത് തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ആകാം. ഏത് പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ഉണ്ടെന്ന് തോന്നുന്നത് അത് നടപ്പാക്കാനുള്ള വിവേചന അധികാരം ഗവര്‍ണര്‍ക്ക് ഉണ്ടെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇത് വാജുഭായ് വാലയ്ക്ക് ഗുണകരമാണ്. വിധി കോടതി പുന:പ്പരിശോധിക്കുമോ എന്നതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

യെദ്യൂരപ്പയ്ക്ക് ആത്മവിശ്വാസം

യെദ്യൂരപ്പയ്ക്ക് ആത്മവിശ്വാസം

ബിജെപി തന്നെയാണ് ആധികാരത്തില്‍ വരാന്‍ പോകുന്നതെന്ന് യെദ്യൂരപ്പ ഉറപ്പിച്ച് പറയുന്നു. ഇത് ഗവര്‍ണറുടെ പിന്തുണ ബിജെപിക്ക് തന്നെയായിരിക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അതേസമയം നിയമസഭാ കക്ഷി നേതാവായി ബിജെപി യെദ്യൂരപ്പയെ തിരഞ്ഞെടുത്തിട്ടുണ്ട്. നേരത്തെ ജെഡിഎസിന്റെ കോണ്‍ഗ്രസിന്റെയും എംഎല്‍എമാരില്‍ അതൃപ്തിയുണ്ടെന്നും അവര്‍ കൂറുമാറാനായി കാത്തിരിക്കുകയാണെന്നും ബിജെപി പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഇത്രയും സമയം നല്‍കുന്നത് തന്നെ ബിജെപിക്ക് അധികാരം പിടിക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ഇത് തള്ളിയിട്ടുണ്ട്.

100 കോടിയുടെ വാഗ്ദാനം

100 കോടിയുടെ വാഗ്ദാനം

നിയമനടപടിയുമായി മുന്നോട്ടു പോകുമെങ്കിലും എംഎല്‍എമാര്‍ക്ക് വമ്പന്‍ തുക വാഗ്ദാനം ചെയ്തതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ്. 100 കോടിയാണ് ഓരോ എംഎല്‍എമാര്‍ക്കും വാഗ്ദാനം ചെയ്തിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നാണ് ഇത്രയധികം ഫണ്ട് വരുന്നതെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി ആരോപിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ കാണാതായ എംഎല്‍എ ആനന്ദ് സിംഗ് കാശുവാങ്ങി ബിജെപിക്കൊപ്പം പോയെന്ന് റിപ്പോര്‍ട്ടുണ്ട്. റെഡ്ഡി സഹോദരന്‍മാരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് സൂചനയുണ്ട്. തങ്ങളുടെ
32 എംഎല്‍എമാരെ ബിജെപിക്ക് ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചതായി ജെഡിഎസും വ്യക്തമാക്കിയിട്ടുണ്ട്.

ജെയ്റ്റലി പറഞ്ഞതാണ് ശരി.... ഏറ്റവും വലിയ സഖ്യം സര്‍ക്കാരുണ്ടാക്കട്ടെ!! ബിജെപിക്ക് ഗംഭീര മറുപടി!!

cmsvideo
  BJP സർക്കാർ കർണ്ണാടകയിൽ അധികാരത്തിലേക്ക് | Oneindia Malayalam

  സാമ്പത്തിക സംവരണത്തിന് കൊടിപിടിച്ച് സര്‍ക്കാര്‍, പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല!!

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Congress to move Supreme Court if Governor invites BJP to form government

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X