ബൊമ്മൈയുടെ കോട്ടയില്‍ വീണ്ടും കോണ്‍ഗ്രസ്, ഡികെ മാജിക്കില്‍ ബിജെപിക്ക് ഹാട്രിക്ക് തോല്‍വി
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിയുടെ ബോള്‍ട്ടിളക്കി കോണ്‍ഗ്രസിന്റെ കുതിപ്പ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരടി മുന്നിലാണ് കോണ്‍ഗ്രസ്. തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് ബിജെപി നേരിടുന്നത്. കര്‍ണാടകത്തില്‍ ഭരണമാറ്റം ഉണ്ടാവുമെന്ന സൂചനകള്‍ ഉറപ്പിച്ച തിരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കീഴില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ് ബിജെപി.
മരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിള
ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തോറ്റതാണ് ഭരണമാറ്റം ഉറപ്പാണെന്ന സൂചനകള്‍ നല്‍കുന്നത്. അതേസമയം ബിജെപി ശക്തമായ കോട്ടകളായി കണ്ടിരുന്ന പല വാര്‍ഡുകളും മണ്ഡലങ്ങളും അവര്‍ കൈവിട്ടിരിക്കുകയാണ്. ജെഡിഎസ്സ് വോട്ടുകള്‍ ഒഴുകിയെത്തുന്നതും കോണ്‍ഗ്രസിന് ഗുണകരമാവുകയാണ്.

കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ നേടുന്ന തുടര്‍ച്ചയായ മൂന്നാം ജയമാണിത്. നേരത്തെ എംഎല്‍സി തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച ജയങ്ങള്‍ നേടിയിരുന്നു. 20 ജില്ലകളിലായി 58 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് 500 സീറ്റുകളില്‍ കൂടുതല്‍ നേടിയാണ് ബിജെപിയെ ഞെട്ടിച്ചത്. 1184 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 501 വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേടിയെടുത്തു. ബിജെപി 433 സീറ്റുമായി പിന്നിലായി പോയി. അതേസമയം കോണ്‍ഗ്രസിനൊപ്പം കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗമായ ജെഡിഎസ്സിന് ലഭിച്ചത് ആകെ 45 സീറ്റാണ് ജെഡിഎസ്സിന് ലഭിച്ചത്. അതേസമയം എസ്ഡിപിഐക്ക് ആറ് സീറ്റ് ലഭിച്ചു. 195 സീറ്റില്‍ സ്വതന്ത്രരാണ് ജയിച്ചത്.

മജ്‌ലിസ് പാര്‍ട്ടി, എഎപി, ജനത പാര്‍ട്ടി എന്നിവര്‍ അക്കൗണ്ട് തുറക്കുന്നതും തിരഞ്ഞെടുപ്പില്‍ കണ്ടു. വിജയനഗര ജില്ലയിലെ ഹോസ്‌പേട്ടിലുള്ള വാര്‍ഡാണ് എഎപി വിജയിച്ചത്. ഇത് ജെഡിഎസ്സിന്റെ കോട്ട കൂടിയാണ്. അതേസമയം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് തുടര്‍ച്ചയായ മൂന്നാം തിരിച്ചടി കൂടിയാണ് നേരിട്ടിരിക്കുന്നത്. അതോടൊപ്പം സ്വന്തം കോട്ട രണ്ടാം തവണയും അദ്ദേഹം കൈവിട്ടത്. ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഹവേരിയിലെ രണ്ട് വാര്‍ഡുകളും ബിജെപി തോറ്റു. കോണ്‍ഗ്രസാണ് ഇതില്‍ വിജയിച്ചത്. അതേസമയം ഇനിയാണ് യഥാര്‍ത്ഥ മത്സരം നടക്കാന്‍ പോകുന്നത്. ആരാകും ഭൂരിപക്ഷത്തിലെത്തുക എന്നതാണ് കണ്ടറിയേണ്ടത്.

ബിജെപിയില്‍ നിന്ന് ഒരുവിധം കക്ഷികളെല്ലാം അകന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സഖ്യമുണ്ടാക്കുക അവര്‍ക്ക് ഒട്ടും എളുപ്പമല്ല. കോണ്‍ഗ്രസാണെങ്കില്‍ ജനപ്രീതിക്കൊപ്പം സംഘടനാ ശേഷി കൂടി വര്‍ധിച്ചിരിക്കുകയാണ്. സ്വതന്ത്രരെ കൂട്ടുപിടിച്ചാണ് എല്ലാ 20 ജില്ലകളിലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. 195 സ്വതന്ത്രരുടെ സഹായം അതിന് കോണ്‍ഗ്രസിനെ സഹായിക്കും. അതേസമയം കോണ്‍ഗ്രസ് തുടര്‍ച്ചയായ ജയങ്ങളിലൂടെ കര്‍ണാടകത്തില്‍ ഭരണമാറ്റം ഉറപ്പിച്ചു. മതംമാറ്റം നിരോധന ബില്‍ അടക്കമുള്ള നിയമങ്ങളിലൂടെ ശരിക്കും ബൊമ്മൈ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ അടക്കം ശത്രുവായിരിക്കുകയാണ്. ലിംഗായത്തുകളും വൊക്കലിഗ വിഭാഗവും ബിജെപിയില്‍ നിന്ന് അകന്നിരിക്കുകയാണ്.

കോണ്‍ഗ്രസ് ക്യാമ്പ് ഒരിക്കല്‍ കൂടി ആവേശത്തിലാണ്. അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ കൂടി നിര്‍ണായകമാകുന്ന മേഖലയില്‍ ബിജെപിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. തോറ്റ സീറ്റുകളെല്ലാം അങ്ങനെയുള്ളവയാണെന്ന് ബൊമ്മൈ പറയുന്നു. ഗഡക് പോലുള്ള സീറ്റുകളില്‍ നല്ല ഫലം തന്നെ ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. അത് ഈ ഗണത്തില്‍ വരുന്നതാണ്. സമയമെടുത്തിട്ടാണെങ്കിലും ഈ മേഖലയിലെല്ലാം ബിജെപി ശക്തമായി തിരിച്ചുവരുമെന്ന് ബൊമ്മൈ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി ആവേശത്തോടെ ഇക്കാര്യം പറയുന്നുണ്ടെങ്കിലും തിരിച്ചുവരവ് സാധ്യമല്ലെന്നാണ് ബിജെപി ക്യാമ്പ് കരുതുന്നത്. ശക്തനായ നേതാവ് യെഡിയൂരപ്പ പോയതോടെ ബിജെപി നേതൃത്വം ഒന്നാകെ ദുര്‍ബലമായിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ഒരു നേതാവും ബിജെപിക്ക് ഇപ്പോഴില്ല.

ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയം ഡികെ ശിവകുമാര്‍ ഒരുക്കിയ തന്ത്രമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാതെ പോയതോ കൈവിട്ടതോ ആയ സീറ്റുകള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനായി എന്നതാണ് സര്‍പ്രൈസായ ഘടകം. 42.06 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് നേടിയത്. ഏറ്റവും വലിയ കക്ഷിയായത് മാത്രമല്ലാതെ വോട്ടുശതമാനത്തിലും ബിജെപിയെ കടത്തിവെട്ടാന്‍ കോണ്‍ഗ്രസിനായി. ബിജെപിക്ക് 36.90 ശതമാനം വോട്ടാണ് ലഭിച്ചത്. ജെഡിഎസ്സിന് 3.80 ശതമാനം വോട്ടാണ് ആകെ ലഭിച്ചത്. വന്‍ തകര്‍ച്ചയാണ് അവര്‍ നേരിട്ടത്. സ്വതന്ത്രര്‍ക്ക് 17.22 ശതമാനം വോട്ട് കിട്ടി. ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ 202 സീറ്റ് നേടി കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തി.

കോണ്‍ഗ്രസിന് 222 സീറ്റ് ഒപ്പിക്കാനായാല്‍ ഉറപ്പായും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനാവും. ബിജെപിക്ക് ആകെ 176 സീറ്റുണ്ട്. ജെഡിഎസ്സും സ്വതന്ത്രും ഒരുമിച്ച് പിന്തുണച്ചാലേ അവര്‍ക്ക് മുനിസിപ്പല്‍ കൗണ്‍സിലില്‍ ആധിപത്യമുണ്ടാവൂ. ജെഡിഎസ്സിന് 21 സീറ്റുണ്ട്. സ്വതന്ത്രര്‍ 43 സീറ്റില്‍ വിജയിച്ചിട്ടുണ്ട്. മൊത്തം 441 സീറ്റാണ് ടൗണ്‍ കൗണ്‍സിലില്‍ ഉള്ളത്. നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. 237 സീറ്റ് കോണ്‍ഗ്രസ് നേടി. ആകെ 577 സീറ്റാണ് ഉള്ളത്. ജെഡിഎസ്സിന് ഇവിടെ 12 സീറ്റാണ് ആകെ ലഭിച്ചത്. ഇവരുടെ പിന്തുണ കോണ്‍ഗ്രസ് തേടിയേക്കും. ബിജെപിക്ക് 191 പേരെ വിജയിപ്പിക്കാനായി. ബിജെപിയില്‍ നിന്ന് കൗണ്‍സിലര്‍മാര്‍ കൊഴിഞ്ഞുപോകുമോ എന്ന ഭയം സംസ്ഥാന സര്‍ക്കാരിനുണ്ട്.

ബിജെപിക്ക് ആകെ ചെറിയൊരു മുന്‍തൂക്കം ലഭിച്ചത് സിറ്റി മുനിസിപ്പല്‍ കൗണ്‍സിലിലാണ്. ഇവിടെ 66 സീറ്റ് ബിജെപി നേടി. ആകെ 166 സീറ്റാണ് ഉള്ളത്. അതേസമയം ഇതും വലിയൊരു ആധിപത്യമല്ല. കോണ്‍ഗ്രസിന് 62 സീറ്റ് ഇവിടെയുണ്ട്. നാല് സീറ്റിന്റെ മാത്രം വ്യത്യാസമാണ് ഉള്ളത്. 26 സ്വതന്ത്രര്‍ ഇവിടെ വിജയിച്ചിട്ടുണ്ട്. 12 പേര്‍ ജെഡിഎസ്സില്‍ നിന്നും ജയിച്ചു. ഇവരുടെ പിന്തുണയുണ്ടെങ്കില്‍ നഗര മുനിസിപ്പല്‍ കൗണ്‍സിലിലും കോണ്‍ഗ്രസ് തന്നെ മുന്നേറും. എട്ട് ജില്ലകളിലായി ഓരോ വാര്‍ഡുകളിലേക്ക് തിരഞ്ഞെടുപ്പും ഇതിനൊപ്പം നടന്നിരുന്നു. അതില്‍ നാലെണ്ണവും കോണ്‍ഗ്രസ് നേടി. ബിജെപിയും എസ്ഡിപിഐയും ഓരോ സീറ്റ് നേടി. രണ്ട് സീറ്റ് സ്വതന്ത്രര്‍ക്കാണ്.

ഡികെ ശിവകുമാറും സിദ്ധരാമയ്യയും പരസ്പരമുള്ള പോര് അവസാനിപ്പിച്ചതാണ് കോണ്‍ഗ്രസിന്റെ ഈ സ്വപ്‌ന തുല്യമായ കുതിപ്പിന് കാരണം. അതേസമയം ബിജെപിയാണെങ്കില്‍ വിഭാഗീയതയുടെ കോട്ടയായി മാറിയിരിക്കുകയാണ്. ബസവരാജ് ബൊമ്മൈ അധികാരമേറ്റ ശേഷം തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഹുബ്ബലി-ധര്‍വാഡ്, കലബുറഗി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അടക്കം നേരത്തെ തോറ്റിരുന്നു ബിജെപി. ഇതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ സ്വന്തം കോട്ടയായ ഹംഗലില്‍ തോറ്റ് തുന്നംപാടിയിരുന്നു ബിജെപി.

എംഎല്‍സി തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി പ്രതിപക്ഷ പാര്‍ട്ടികളുടെ സീറ്റ് നിലയ്ക്ക് പിന്നിലേക്ക് ബിജെപി വീണു. കോണ്‍ഗ്രസും ബിജെപിയും സീറ്റ് നിലയില്‍ തുല്യതയിലെത്തി. 16 സീറ്റ് വരെ നേടുമെന്ന മോഹമാണ് പൊളിഞ്ഞത്. ഹവേരിയിലെ ഷിഗാവോനിലുള്ള ബങ്കാര്‍പൂര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ 14 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപി ഏഴിലൊതുങ്ങി. ഷിഗാവോണ്‍ ബൊമ്മെയുടെ മണ്ഡലമാണ്. ഹവേരിയിലെ ഗുട്ടാല്‍ നഗര പഞ്ചായത്തില്‍ കോണ്‍ഗ്രസ് പതിനൊന്ന് സീറ്റ് നേടി. ബിജെപി ആറിലൊതുങ്ങി.
കോണ്‍ഗ്രസ് ഉറപ്പിച്ചു, രാഹുലിന്റെ വരവ് 2022 സെപ്റ്റംബറില്‍, പോര് മറന്ന് ഗ്രൂപ്പുകള്‍