• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസിനെ വിഴുങ്ങി പ്രതിസന്ധി: പഞ്ചാബും ചത്തീസ്ഗഡും രാജസ്ഥാനും തലവേദന, ചർച്ചയിൽ വഴങ്ങാതെ ത്രിമൂർത്തികൾ...

Google Oneindia Malayalam News

ദില്ലി: പഞ്ചാബിലെ രാഷ്ട്രീയ പ്രതിസന്ധി മറനീക്കി പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് കോൺഗ്രസ് അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണ്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസിൽ പ്രതിസന്ധികൾ തുടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിക്കസേര തന്നെയാണ് രണ്ടിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ പ്രതാപം നിലനിന്നിരുന്ന ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് അധികാരത്തിലുള്ളത്. ഇതിൽ മൂന്നിടത്ത് സ്വന്തം സർക്കാർ രൂപീകരിച്ചപ്പോൾ മൂന്നിടത്ത് സഖ്യത്തിന്റെ ഭാഗമാണ്. ബിജെപിയെ അട്ടിമറിച്ച് മൂന്നിടത്തും കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിയെങ്കിലും കോൺഗ്രസിനിപ്പോഴും തലവേദന മാത്രമാണ് ബാക്കിയായിട്ടുള്ളത്. പഞ്ചാബിലെ പ്രതിസന്ധികൾ ഒരുവിധം കരയ്ക്കടുപ്പിച്ച് വന്നതോടെ ഛത്തീഗ്ഡഡിൽ ഡിയോ സിംഗും ഭൂപേഷ് ഭാഗലും തമ്മിലുള്ള പോര് ഉടലെടുത്തിട്ടുള്ളത്.

കഷ്ടം തന്നെ കോണ്‍ഗ്രസിന്റെ കാര്യം!! എംഎല്‍എമാരെ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, ഇനിയെന്ത്?കഷ്ടം തന്നെ കോണ്‍ഗ്രസിന്റെ കാര്യം!! എംഎല്‍എമാരെ കൂട്ടത്തോടെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, ഇനിയെന്ത്?

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

1

പഞ്ചാബിലും ഛത്തീസ്ഗഡിലും കോൺഗ്രസ് അധികാരത്തിലേറിയിട്ടും തങ്ങളുടെ സർക്കാരുകൾക്കെതിരെ ഉയരുന്ന കലാപങ്ങളെ നിയന്ത്രിക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. പഞ്ചാബിൽ, മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിമാരും എംഎൽഎമാരും ബുധനാഴ്ചയും തങ്ങളുടെ ആവശ്യം ആവർത്തിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും കോൺഗ്രസ് നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഛത്തീസ്ഗഡിൽ,ദില്ലിയിൽ വെച്ച് രാഹുൽ ഗാന്ധിയുമായി നടത്തിയ സമാധാന ഉടമ്പടിയിൽ ഉറച്ചുനിന്നുകൊണ്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എതിരാളിയായ ടി എസ് സിംഗ് ദിയോയെ വീണ്ടും പരിഹസിക്കുന്ന രംഗങ്ങൾക്കാണ് കോൺഗ്രസ് രാഷ്ട്രീയം സാക്ഷിയായത്.

2

പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗും പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും തമ്മിൽ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് മുതൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ പോര് തുടരുന്നുണ്ട്. അമരീന്ദർ സിംഗ് രണ്ടാമതും പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതൽ തന്നെ ഇരുവർക്കുമിടയിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരികയായിരുന്നു.

3

സിദ്ദു- സിംഗ് പോരിന് അറുതി വരുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് കോൺഗ്രസിനുള്ളിലെ പ്രശ്ന പരിഹാര സമിതിയുടെ നിർദേശം അനുസരിച്ച് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നത്. ഇതിനിടെ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ സിദ്ദുവുമായും ക്യാപ്റ്റൻ അമരീന്ദർ സിംഗുമായും പലതവണ ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചാബിൽ മാസങ്ങൾക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരെയും പിണക്കാൻ നേതാക്കൾ തയ്യാറായിരുന്നില്ല. താൽക്കാലികമായി പ്രശ്നങ്ങൾ അവസാനിച്ചിരുന്നു.

4


ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യമാണ് സിദ്ദു ക്യാമ്പ് ഉന്നയിച്ചത്. പഞ്ചാബ് നിയമസഭയിലെ 78 എംഎൽഎമാരിൽ 32 എംഎൽഎമാരാണ് ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ സിംഗിന് പകരം ആരെ നിയമിക്കണമെന്ന നിർദേശം അവർ മുന്നോട്ടുവെച്ചിട്ടില്ല. നാല് മന്ത്രിമാർ അടക്കം 32 എംഎൽഎമാരാണ് ഈ ആവശ്യത്തെ പിന്തുണച്ച് യോഗം ചേർന്നത്. തുടർന്നത് പഞ്ചാബ് മന്ത്രിമാരുൾപ്പെട്ട പ്രതിനിധി സംഘത്തെ ദില്ലിയിലേക്ക് അയച്ച് കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ സിദ്ദുവിനെ മുൻനിർത്തിയാണ് അവർ ഈ ആവശ്യം ഉന്നയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

5

എന്നാൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ക്യാപറ്റന്റെ നേതൃത്വത്തത്തിലായിരിക്കും നടക്കുകയെന്നായിരുന്നു കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഈ ആവശ്യങ്ങളോട് പ്രതികരിച്ചത്. നവ് ജ്യോത് സിംഗ് സിദ്ധുവിന്റെ ഉപദേശകരുടെ ജമ്മു കശ്മീർ വിരുദ്ധ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നുള്ള ആവശ്യങ്ങളും വ്യാപകമാകുന്നത്. ഇതിനിടെ രാഹുൽ ഗാന്ധിയെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റിട്ട സംഭവത്തിൽ ഉപദേഷ്ടാവിനെ സിദ്ധു വിളിപ്പിച്ച സംഭവവും അടുത്ത ദിവസങ്ങളിലാണ് ഉണ്ടാകുന്നത്. ഇതിനിടെയാണ് തിരഞ്ഞെടുപ്പിന് ആറ് മാസം അവശേഷിക്കെ സിദ്ധു അനുകൂലികളിൽ നിന്ന് പഞ്ചാബ് മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവും ശക്തമാകുന്നത്.

7


2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് കോൺഗ്രസ് അധികാരം പിടിച്ചെടുത്തതോടെയാണ് രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നത്. ഇതോടെ സച്ചിൻ പൈലറ്റായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. സച്ചിൻ പൈലറ്റിൽ നിന്ന് വെല്ലുവിളികളുണ്ടായിരുന്നുവെങ്കിലും രാഹുൽ ഗാന്ധിയോട് അടുപ്പം സൂക്ഷിക്കുന്ന അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. അതേ സമയം തനിക്ക് 24ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് സച്ചിൻ പൈറ്റിന്റെ വാദം.

8

കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കത്തിന് പിന്നാലെയായിരുന്നു സച്ചിൻ പൈലറ്റിന്റെ നീക്കം. സിന്ധ്യയും സിന്ധ്യ അനുയായികളും കോൺഗ്രസ് വിട്ടതോടെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കുകയും സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിലെത്തുന്നതിന് കാരണമാകുകയും ചെയ്തിരുന്നു. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് സച്ചിൻ പൈലറ്റ് ഈ നീക്കം ഉപേക്ഷിച്ചത്. സച്ചിൻ അനുയായികളെ സംസ്ഥാന സർക്കാരിൽ വേണ്ട രീതിയിൽ പരിഗണിച്ചില്ലെങ്കിൽ വീണ്ടും വിമത നീക്കത്തിന് സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെ സച്ചിൻ പൈലറ്റിനിടെ എഐസിസിസിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

6

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 നിയമസഭാ സീറ്റില്‍ 67 ഉം നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2013 ല്‍ 49 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ബിജെപിയെ കേവലം 14 സീറ്റുകളിലേക്കാണ് കോൺഗ്രസ് ഒതുക്കുകയായിരുന്നു. ഛത്തീസ്ഗഡിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കുള്ള കാരണം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറലാണ്.

9


ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ ഭാഗലിനെ സ്വീകരിക്കാൻ മന്ത്രിമാരായ രവീന്ദ്ര ചൗബെ, അമർജീത് ഭഗത് എന്നിവരുൾപ്പെടെ 15-ഓളം എംഎൽഎമാർക്കൊപ്പം നൂറുകണക്കിന് ആളുകളും ബുധനാഴ്ച റായ്പൂർ വിമാനത്താവളത്തിലെത്തി. ഛത്തീസ്ഗഡിലെ ജനങ്ങൾ മുഖ്യമന്ത്രി ഭാഗലിനൊപ്പം ശക്തമായി നിലകൊള്ളുന്നു എന്ന മുദ്രാവാക്യങ്ങളോടെയാണ് ജനങ്ങൾ വിമാനത്താവളത്തിന് പുറത്ത് അണിനിരന്നത്. ഇതിനിടെ പിന്നീട്, 25 ഓളം എംഎൽഎമാർ കൂടിക്കാഴ്ചയ്ക്കായി ബാഗേലിന്റെ വസതിയിൽ എത്തിയതായും ഇതിന്റെ വിശദാംശങ്ങൾ മറച്ചുവെച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ബിജെപി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് വേണ്ടി ഏറ്റെടുത്ത ശേഷം ഉപയോഗിക്കാതെ കിടന്ന ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുകൊടുത്ത ബാഗേലിന്റെ നടപടിക്ക് നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.കോൺഗ്രസിന്റെ സ്വപ്ന പദ്ധതിയായ ന്യായ് പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം സ്വീകരിച്ച നടപടികളും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.

പോലീസ് മീൻ തട്ടിത്തെറിപ്പിച്ചെന്ന് പരാതി, പിന്നാലെ ട്വിസ്റ്റ്, പരാതിക്കാരി തന്നെ തട്ടിത്തെറിപ്പിച്ചതെന്ന് മൊഴിപോലീസ് മീൻ തട്ടിത്തെറിപ്പിച്ചെന്ന് പരാതി, പിന്നാലെ ട്വിസ്റ്റ്, പരാതിക്കാരി തന്നെ തട്ടിത്തെറിപ്പിച്ചതെന്ന് മൊഴി

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
  English summary
  Congress under crisis in three states including Punjab and Rajasthan over leadership change
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X