Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിക്കും അയോഗ്യത വരുമോ? കോണ്‍ഗ്രസ് കെണിയൊരുക്കുന്നു... കൈവിട്ട കളികള്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ പിന്നാലെ കോണ്‍ഗ്രസ് പുതിയ നീക്കത്തിന് ഒരുങ്ങുന്നു. പ്രതിപക്ഷ നിരയില്‍ ഐക്യം കെട്ടിപ്പടുക്കാന്‍ ഈ സംഭവം ഉപകരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സുപ്രീംകോടതിയില്‍ പോയപ്പോഴും ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും പ്രതിപക്ഷ നിരയിലെ ഐക്യം പ്രകടമാകുകയാണ്. അതുകൊണ്ടുതന്നെ വിഷയം ബിജെപിക്ക് തിരിച്ചടിക്കാനുള്ള സാധ്യത തള്ളാനാകില്ല.

അതേസമയം, നിയമപരമായ നീക്കം ബിജെപിക്കെതിരെ ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ മറ്റൊരു ആലോചന. മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി കോടതിയെ സമീപിക്കുന്നത് ഇതിന്റെ ഭാഗമാണ്. നരേന്ദ്ര മോദി തന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് രേണുക ചൗധരി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ദേശീയ രാഷ്ട്രീയം വളരെ വ്യസ്തമായ കരുനീക്കങ്ങള്‍ക്കാണ് ഇനി സാക്ഷ്യം വഹിക്കുക എന്ന് ചുരുക്കം.

m

പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് രേണുക ചൗധരി പറഞ്ഞു. പാര്‍ലമെന്റില്‍ വച്ച് തന്നെ ശൂര്‍പണഖ എന്ന് അപമാനിച്ചു എന്നാണ് രേണുക പറയുന്നത്. ഇതിന്റെ വീഡിയോ അവര്‍ പരസ്യപ്പെടുത്തി. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അവര്‍ പറയുന്നു. അന്ന് രേണുകയെ പരിഹസിച്ച വേളയില്‍ ഭരണപക്ഷ അംഗങ്ങള്‍ ഉറക്കെ ചിരിച്ചുവെന്നും ഇത് അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങളും പറയുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിക്കിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പ്രസംഗം നടത്തിയത്. കള്ളന്മാരുടെ പേരിനൊപ്പം മോദി എന്ന് എങ്ങനെയാണ് വരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നീരവ് മോദി, ലളിത് മോദി എന്നിവരെ കൂടി ഉദ്ധരിച്ച രാഹുല്‍ നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചിരുന്നു. ഇത് മോദി സമൂഹത്തെ മൊത്തം അപമാനിക്കുന്നതിന് തുല്യമാണെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. പിന്നാലെയാണ് ഗുജറാത്തിലെ മന്ത്രിയായിരുന്നു പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചത്.

കൊവിഡ് പ്രതിസന്ധിക്കിടെ വിചാരണ നടപടികള്‍ കുറച്ച് കാലം നിലച്ചിരുന്നു. മേല്‍ക്കോടതിയുടെ ഇടപെടലും ഈ കേസിലുണ്ടായിരുന്നു. സ്റ്റേ നീങ്ങിയ പിന്നാലെ സൂറത്തിലെ കോടതി അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വിധി പറഞ്ഞു. രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതോടെ രാഹുല്‍ ഗാന്ധി അയോഗ്യനാകുമെന്ന് ഉറപ്പായി. ഇന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കുകയും ചെയ്തു. ഇതേ വേഗതെ നരേന്ദ്ര മോദിയുടെ കാര്യത്തിലുണ്ടാകുമോ എന്ന് നോക്കാമെന്ന് രേണുക ചൗധരി പറയുന്നു.

2018ലാണ് രേണുക ചൗധരി പറയുന്ന സംഭവം. നരേന്ദ്ര മോദി രേണുകയെ പരിഹസിക്കുന്ന വീഡിയോ അവര്‍ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിയാണ്. ഫാഷിസത്തിനെതിരെ പോരാടുന്ന വ്യക്തിയാണ്. സത്യത്തിന് വേണ്ടി പോരാടുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായില്ലെന്നും രേണുക ചൗധരി പ്രതികരിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വിഷയത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ 30 ദിവസത്തെ സമയം സൂറത്ത് കോടതി രാഹുലിന് നല്‍കിയിട്ടുണ്ട്. അപ്പീല്‍ കോടതി വിധി സ്റ്റേ ചെയ്താല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് ഇനി രക്ഷയുള്ളൂ. അല്ലെങ്കില്‍ അദ്ദേഹം ജയിലില്‍ പോകേണ്ടി വരും. മാത്രമല്ല, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. കോണ്‍ഗ്രസ് ഇതിനെ എങ്ങനെ നേരിടുമെന്നാണ് ഇനി അറിയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+