കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക കോൺഗ്രസ്-ജെഡിഎസ് സഖ്യം ഭരിക്കും? മുഖ്യമന്ത്രി കുമാരസ്വാമി, കോൺഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം ഭരണം നടത്തും. പിന്തുണ നൽകാനുള്ള കോൺഗ്രസിന്റെ ക്ഷണം ജെഡിഎസ് സ്വീകരിച്ചു. ഇരുപാർട്ടികളും ത്മിൽ രാഷ്ട്രീയ ധാരണയായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പതിനാല് മന്ത്രിമാർ ജെഡിഎസിൽ നിന്നും ബാക്കി മന്ത്രിമാർ കോൺഗ്രസിൽ നിന്നുമായിരിക്കുമെന്നാണ് സൂചനകൾ.

ജെഡിഎസിന്റെ കുമാര സ്വാമിയാകും മുഖ്യമന്ത്രി. ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജെഡിഎസ് നേതാക്കളായ കുപ്പേന്ദ്ര റെഡി, രമേശ് ബാബു, ഷറവൺ എന്നിവരും രാജ് ഭവനിലെത്തും. കോൺഗ്രസിന്റെ പിന്തുണ അംഗീകരിച്ചെന്ന് പറഞ്ഞ് ജെഡിഎസ് ഗവർണർക്ക് കത്ത് നൽകി. വോട്ടെണ്ണലിൽ ഒരു ഘട്ടത്തിൽ ബിജെപിയുടെ ലീഡ് നില 122ൽ എത്തിയിരുന്നു. പിന്നീട് അത് 104 ആയി ചുരുങ്ങുകയായിരുന്നു. ഈ ഘട്ടത്തിലാണ് ബിജെപിക്കെതിരെയുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ കരുനീക്കങ്ങൾ നടന്നത്.

h d kumaraswamy

Recommended Video

cmsvideo
Karnataka Election 2018 : കർണാടകയിൽ കോൺഗ്രസ് - JDS സഖ്യം വരുന്നു? | Oneindia Malayalam

ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതോടെ ജെഡിഎസും സഖ്യത്തിന് വഴങ്ങുകയായിരുന്നു. എന്നാല്‍ ഇതിനിടെ രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലാ രംഗത്തെത്തി. സര്‍ക്കാര്‍ രൂപീകരണവാദവുമായി കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയിരുന്നില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഗവര്‍ണര്‍ വാലാ മടക്കിയയച്ചത്.

English summary
Congress will get Deputy CM’s post , JD(S) leaders KupendraReddy, Ramesh Babu & Sharavan leave for Raj Bhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X