Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ദിനത്തിലെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല

ദില്ലി: കൊവിഡ് കാലത്ത് പുതിയ മാതൃകയായി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ ദിനത്തില്‍ ടിവി ചാനലുകളിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ പങ്കെടുക്കില്ല. തിരഞ്ഞെടുപ്പ് ഫലം വരും മുമ്പാണ് ഇക്കാര്യം കോണ്‍ഗ്രസ് വ്യക്തമാക്കിയത്. സാധാരണ ഫലം വരുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കള്‍ ചാനല്‍ മുറികളില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ആ പഴക്കം ഇത്തവണയുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഗുരുതരമായ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

1

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഇതില്‍ രണ്ട് സംസ്ഥാനങ്ങളെങ്കിലും പിടിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്തെ കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും, അത് മനസ്സിലാക്കിയാണ് ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മോദിയുടെ കീഴില്‍ രാജ്യം കൊവിഡിനെ നേരിട്ട് തകര്‍ന്ന് കിടക്കുകയാണ്. ഈ വിഷയത്തില്‍ അവരെ കുറ്റപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ തിരഞ്ഞെടുപ്പിലെ വിജയങ്ങളും പരാജയങ്ങളുമല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും സുര്‍ജേവാല പറഞ്ഞു.

കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് തങ്ങളുടെ എല്ലാ വക്താക്കളോടും ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് പ്രതികരണത്തിനായി ഞങ്ങളെ സമീപിക്കാവുന്നതാണ്. ഞങ്ങള്‍ പരാജയപ്പെടുകയോ തോല്‍ക്കുകയോ ചെയ്യാം. പക്ഷേ ഇന്ത്യയിലെ ജനങ്ങള്‍ ഓക്‌സിജനായും വെന്റിലേറ്ററുകള്‍ക്കായും മരുന്നുകള്‍ക്കായും കഷ്ടപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുക ഞങ്ങളുടെ കടമയാണ്. അവരെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കേണ്ടതുണ്ട്. ഇന്ത്യക്കൊപ്പമാണ് ഞങ്ങളെന്നും സുര്‍ജേവാല പറഞ്ഞു.

Recommended Video

cmsvideo
    #Breaking; #KLElectionResults: നാല് ജില്ലകളിൽ യുഡിഎഫിന് വ്യക്തമായ ലീഡ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+