കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിക്കായി രാഹുലിന്റെ മാറ്റം, പഞ്ചാബില്‍ കോണ്‍ഗ്രസ് തൂത്തുവാരും, ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസ് കടുത്ത പോരാട്ടം നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പഞ്ചാബില്‍ മുന്‍തൂക്കമുണ്ടെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം വലിയ സ്വാധീനം വോട്ടര്‍മാരിലുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ പഞ്ചാബിലുണ്ടെന്നും ഇതോടെ വ്യക്തമാകുന്നുണ്ട്.

ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്...ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്...

എന്നാല്‍ മറ്റുള്ള പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായിട്ടില്ല. ഇതുവരെ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പാലിച്ചുവെന്നാണ് ദളിത് വോട്ടര്‍മാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ എഎപി, അകാലിദള്‍, ബിജെപി എന്നിവരെ വിശ്വസിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായിട്ടില്ല.

1

രാഹുല്‍ ഗാന്ധിയാണ് പഞ്ചാബില്‍ ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. ഈ നീക്കമാണ് വോട്ടര്‍മാരെ കോണ്‍ഗ്രസിനൊപ്പം പിടിച്ച് നിര്‍ത്തുന്നത്. പഞ്ചാബിലെ വോട്ടര്‍മാരില്‍ 32 ശതമാനം ദളിതുകളാണ്. ഇവരില്ലാതെ ആര്‍ക്കും പഞ്ചാബില്‍ സര്‍ക്കാരുണ്ടാക്കാനാവില്ല. അതേസമയം കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിച്ചില്ലെന്ന് പരാതി ഒരുവശത്തുണ്ട്. പിന്നോക്ക വിഭാഗത്തില്‍ 25 ശതമാനം മഷാബി സിഖുക്കാരാണ്. 20 ശതമാനം രാംദാസിയ സിഖുക്കളാണ്. പഞ്ചാബിലെ 50 സീറ്റുകളില്‍ ദളിത് വിഭാഗം വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ 18 ശതമാനത്തോളം വരുന്ന ജാട്ട് സിഖുക്കാരാണ് സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.

2

പഞ്ചാബില്‍ മുഖ്യമന്ത്രിമാര്‍ പൊതുവേ ജാട്ട് വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും. ഇത് കണ്ടറിഞ്ഞുള്ള സോഷ്യല്‍ എഞ്ചിനീയറിംഗാണ് രാഹുല്‍ നടത്തിയത്. ചന്നി മുഖ്യമന്ത്രിയായതോടെ കോണ്‍ഗ്രസ് ദളിത് വിഭാഗത്തിന്റെ വിശ്വാസം തിരിച്ചുപിടിച്ചിരിക്കുകയാണ്. സുപ്രധാന ദളിത് മേഖലകളാണ് രൂപ്‌നഗറും ദോബയുമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അധികാരം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ രക്ഷിക്കുന്ന മേഖലകള്‍. കന്‍ഷിറാമിന്റെ ജന്മദേശമയാ രൂപ്‌നഗറില്‍ പ്രശ്‌നങ്ങള്‍ സ്‌കൂളിനെയും കോളേജിനെയും ചൊല്ലിയാണ്. ഇവിടെ കന്‍ഷി റാമിന്റെ പേരില്‍ സ്‌കൂളുണ്ട്. എന്നാല്‍ യാതൊരു സൗകര്യവുമില്ല. കുട്ടികള്‍ പായ വിരിച്ചാണ് ക്ലാസ് റൂമില്‍ ഇരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കായി ഇവിടെ കോളേജില്ല. ഉന്നത വിദ്യാഭ്യാസ വളരെ ബുദ്ധിമുട്ടേറിയതാണ്.

3

കോണ്‍ഗ്രസിന് പരിഹരിക്കാനുള്ളത് ഈ പ്രശ്‌നമാണ്. വാല്‍മീകി വിഭാഗവും ഉന്നത വിദ്യാഭ്യാസ ത്തിന്റെ അഭാവമാണ് ചൂണ്ടിക്കാണിക്കുന്നത്. ചന്നി ഇത് പരിഹരിച്ചാല്‍ അദ്ദേഹം വലിയൊരു ഐക്കണായി മാറും. തൊഴിലും അടിസ്ഥാന സൗകര്യവും മറ്റൊരു പ്രശ്‌നമാണ്. വലിയ കുടുംബവും ചെറിയ വീടുമാണ് വാല്‍മീകി വിഭാഗത്തിനുള്ളത്. കന്‍ഷി 1996ല്‍ അകാലിദളുമായി സഖ്യമുണ്ടാക്കിയിരുന്നു. അന്ന് അവന്‍ വിജയവും നേടിയിരുന്നു. 2022ല്‍ ബിഎസ്പി അകാലിദളിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. മാല്‍വയിലും ദോബയിലും വന്‍ നേട്ടം ബിഎസ്പി സഖ്യം സ്വപ്‌നം കാണുന്നുണ്ട്. എന്നാല്‍ ബിഎസ്പിയുടെ വോട്ടുബാങ്ക് ഇല്ലാതായിരിക്കുകയാണ്. വളരെ ദുര്‍ബലമാണ് പാര്‍ട്ടി. ഇതും കോണ്‍ഗ്രസിന് നേട്ടമാകുന്നു.

4

മായാവതി കന്‍ഷി റാമിന്റെ നയങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്നാണ് ദളിതുകളുടെ പരാതി. ഒപ്പം പാര്‍ട്ടിയിലെ തമ്മിലടിയും കാരണമായിട്ടുണ്ട്. ആരോഗ്യ സംരക്ഷണവും, വിദ്യാഭ്യാസവും ദളിതുകളുടെ ഏറ്റവും വലിയ പ്രശ്‌നമാണ്. ദളിതുകള്‍ക്കുള്ള പല സര്‍ക്കാര്‍ പദ്ധതികളും അവരിലേക്ക് എത്തുന്നില്ല. അതേസമയം നവജ്യോത് സിദ്ദുവും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും ഈ വിഭാഗത്തില്‍ അത്ര ജനപ്രിയരല്ല. ഇവര്‍ക്ക് വലിയ പിന്തുണയും ദളിത് വിഭാഗത്തില്‍ ഇല്ല. ഏറ്റവും രസകരം പഞ്ചാബ് മൊത്തമായി എടുക്കുമ്പോള്‍ തന്നെ ഇവര്‍ക്ക് വിചാരിച്ചത്ര ജനപ്രീതിയില്ലെന്നാണ്. സിദ്ദു അമരീന്ദറിനും പിന്നിലാണ്. തുടര്‍ച്ചയായി സിദ്ദു പ്രശ്‌നങ്ങളുണ്ടാക്കുന്നത് കോണ്‍ഗ്രസിന് വന്‍ ദോഷമാണ്.

5

ദളിത് വിഭാഗത്തിന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയാണ് ചന്നിയുടെ മുഖ്യമന്ത്രി സ്ഥാനം. ദളിത് വിഭാഗം അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിലെ ഈ നീക്കം ദളിതുകളെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ദളിതുകള്‍ ശരിക്കും സന്തോഷത്തിലാണ്. അവരുടെ വിഭാഗത്തില്‍ നിന്ന് ഒരാള്‍ സംസ്ഥാനം ഭരിക്കുന്നതാണ് ദളിതുകള്‍ ഏകപക്ഷീയമായി പിന്തുണയ്ക്കുന്നത്. ഇനി ചന്നി ചെയ്യുന്ന കാര്യങ്ങളിലാണ് എല്ലാവരുടെയും ശ്രദ്ധ. ബിഎസ്പിക്ക് മാത്രമാണ് ദളിതുകള്‍ വോട്ട് ചെയ്യുക എന്ന സ്ഥിതി മാറിയെന്നാണ് ദളിത് സംഘടനകള്‍ പറയുന്നത്. ദോബയിലും ദളിതുകള്‍ വലിയ ആവേശത്തിലാണ്. മയക്കുമരുന്ന്, വൈദ്യുതി നിരക്ക്, തൊഴിലില്ലായ്മ എന്നിവയിലാണ് കോണ്‍ഗ്രസ് ജനവികാരത്തെ നേരിടുന്നത്. വൈദ്യുതി ബില്‍ വര്‍ധിക്കുന്നതും മറ്റൊരു വെല്ലുവിളിയാണ്. നിലവില്‍ കോണ്‍ഗ്രസ് പഞ്ചാബ് തൂത്തുവാരാനുള്ള സാധ്യത ശക്തമാണ്.

ഗോപിനാഥ്, കാപ്പന്‍, മമതയുടെ നീക്കം കേരളത്തിലേക്കും, പ്രശാന്തിന് അധിക ചുമതല, 90 ദിവസത്തിനുള്ളില്‍....ഗോപിനാഥ്, കാപ്പന്‍, മമതയുടെ നീക്കം കേരളത്തിലേക്കും, പ്രശാന്തിന് അധിക ചുമതല, 90 ദിവസത്തിനുള്ളില്‍....

English summary
congress will win punjab again, ground report suggest rahul gandhi's move a turning point
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X