കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ബൃഹദ് പദ്ധതി; തിരഞ്ഞെടുപ്പിന് ശേഷം ഞൊടിയിടയില്‍ സര്‍ക്കാരുണ്ടാക്കും!! നീക്കം ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൂന്നാംഘട്ടം 23ന് നടക്കുന്നു. വരാന്‍ പോകുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ ഏകദേശ രൂപം ഇപ്പോള്‍ തന്നെ തെളിഞ്ഞുകഴിഞ്ഞു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇതേ അഭിപ്രായമാണുള്ളത്. തിരഞ്ഞെടുപ്പിന് ശേഷം എന്ത് എന്ന ചര്‍ച്ച കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ ആരംഭിച്ചുവെന്നാണ് വിവരം.

തൂക്കുസഭയാകും വരിക എന്ന് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ലക്ഷ്യത്തിന് തടസമുണ്ടാകുമോ എന്നാണ് ആലോചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥും മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ജ്യോതിരാദിത്യ സിന്ധ്യയും തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സ്വീകരിക്കുന്ന ചില നീക്കങ്ങള്‍ സംബന്ധിച്ച് സൂചന നല്‍കി.....

കേവല ഭൂരിപക്ഷം ലഭിക്കില്ല

കേവല ഭൂരിപക്ഷം ലഭിക്കില്ല

ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് കമല്‍നാഥ് പറയുന്നത്. ഈ സാഹചര്യം ബിജെപിയേക്കാള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് അദ്ദേഹം പറയുന്നു. അവസരം കോണ്‍ഗ്രസ് സമര്‍ഥമായി ഉപയോഗിക്കുമെന്നും കമല്‍നാഥ് പറഞ്ഞു.

 ബിജെപിക്ക് സാധിക്കില്ല

ബിജെപിക്ക് സാധിക്കില്ല

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് കമല്‍നാഥ് പറയുന്നു. ഒരു പാര്‍ട്ടികളും അവരുമായി സഖ്യത്തിന് തയ്യാറാകില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യം മറിച്ചാണ്. മിക്ക പാര്‍ട്ടികളും കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറാകുമെന്നാണ് സൂചന.

 രണ്ടു ചേരി രൂപപ്പെടും

രണ്ടു ചേരി രൂപപ്പെടും

ബിജെപി അനുകൂലം, ബിജെപി വിരുദ്ധം എന്നിങ്ങനെ രണ്ടുതരത്തില്‍ നിലപാടുള്ള പാര്‍ട്ടികളാണ് സഖ്യം ചേരുക. ഇങ്ങനെ നോക്കുമ്പോള്‍ ബിജെപി വിരുദ്ധ ചേരിയിലാണ് കൂടുതല്‍ പാര്‍ട്ടികള്‍ എന്ന് കമല്‍നാഥ് പറയുന്നു.

 രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും

കോണ്‍ഗ്രസിന് മതിയായ ഭൂരിപക്ഷം ലഭിച്ചാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും. അല്ലെങ്കില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കും. സഖ്യത്തിലെ പാര്‍ട്ടികള്‍ തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കമല്‍നാഥ് പറഞ്ഞു.

 ബിജെപി ഭരിക്കുമ്പോള്‍ ആക്രമണം കൂടി

ബിജെപി ഭരിക്കുമ്പോള്‍ ആക്രമണം കൂടി

ബിജെപി ഭരണകാലത്ത് രാജ്യം സുരക്ഷിതമാണ് എന്ന് വരുത്തി തീര്‍ക്കുകയാണ് മോദി ചെയ്യുന്നത്. രാജ്യം നടുങ്ങിയ മിക്ക ആക്രമണങ്ങളുമുണ്ടായത് ബിജെപി ഭരിക്കുന്ന വേളയിലാണ്. പാര്‍ലമെന്റ് ആക്രമണവും കാര്‍ഗില്‍ യുദ്ധവും പുല്‍വാമ ആക്രമണവുമെല്ലാം ബിജെപി ഭരണത്തിലാണെന്നും കമല്‍നാഥ് പറഞ്ഞു.

എത്രകാലം ജനങ്ങളെ വിഡ്ഡികളാക്കും

എത്രകാലം ജനങ്ങളെ വിഡ്ഡികളാക്കും

ബിജെപിക്ക് എത്രകാലം ജനങ്ങളെ വിഡ്ഡികളാക്കാന്‍ സാധിക്കും. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണ് മോദി ചെയ്തത്. 2014ല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് മോദി മറുപടി പറയണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു.

യുപി പ്രതിപക്ഷം കോണ്‍ഗ്രസിനൊപ്പം

യുപി പ്രതിപക്ഷം കോണ്‍ഗ്രസിനൊപ്പം

ഉത്തര്‍ പ്രദേശിലെ മഹാഗഡ്ബന്ധന്‍ സഖ്യം കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍ മറ്റു കക്ഷികള്‍ക്കൊപ്പം നില്‍ക്കാന്‍ സാധ്യമല്ല. മുന്നിലുള്ള വഴി കോണ്‍ഗ്രസിനൊപ്പം ചേരുക എന്നതാണ്.

 യുപിയുടെ മനസറിഞ്ഞ നേതാവ്

യുപിയുടെ മനസറിഞ്ഞ നേതാവ്

രണ്ടു തവണ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന വ്യക്തിയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസിന്റെ നയരൂപീകരണത്തില്‍ മുഖ്യ പങ്കാളിയുമാണ് ഇദ്ദേഹം. എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

 സഖ്യം നേരത്തെ വേണ്ടിയിരുന്നു

സഖ്യം നേരത്തെ വേണ്ടിയിരുന്നു

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുപിയിലെ സഖ്യത്തില്‍ കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യം വന്നിരുന്നെങ്കില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാമായിരുന്നുവെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

 വോട്ടുകള്‍ വിഭജിക്കാം

വോട്ടുകള്‍ വിഭജിക്കാം

സഖ്യം യാഥാര്‍ഥ്യമാകാത്തതിനാല്‍ വോട്ടുകള്‍ വിഭജിക്കാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ബുദ്ധിപൂര്‍വം വോട്ട് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. ബിജെപിയെ അകറ്റാനുള്ള നീക്കം ജനങ്ങള്‍ നടത്തുമെന്ന് ഖുര്‍ഷിദ് പറഞ്ഞു.

ജ്യോതിരാദിത്യസിന്ധ്യയും പറയുന്നു

ജ്യോതിരാദിത്യസിന്ധ്യയും പറയുന്നു

ഫാറൂഖാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് സല്‍മാന്‍ ഖുര്‍ഷിദ്. ബിജെപിയുടെ സിറ്റിങ് എംപി മുകേഷ് രജ്പുത്, ബിഎസ്പിയുടെ മനോജ് അഗര്‍വാള്‍ എന്നിവരാണ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ മല്‍സരിക്കുന്നത്. യുപിയിലെ മഹാഗഡ്ബന്ധന്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് ജ്യോതിരാദിത്യസിന്ധ്യയും പറഞ്ഞു.

സാധ്യതയുള്ള പാര്‍ട്ടികള്‍

സാധ്യതയുള്ള പാര്‍ട്ടികള്‍

യുപിയിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, ആന്ധ്രയിലെ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയെല്ലാം കൂടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഈ കക്ഷികളെ കടുത്ത ആക്രമണം നടത്താതെയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം എന്നതും ശ്രദ്ധേയമാണ്.

ഗുജറാത്തില്‍ ബിജെപി വിയര്‍ക്കും; 13 സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ്, സീറ്റുകള്‍ നഷ്ടമാകുമെന്ന് ബിജെപിഗുജറാത്തില്‍ ബിജെപി വിയര്‍ക്കും; 13 സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ്, സീറ്റുകള്‍ നഷ്ടമാകുമെന്ന് ബിജെപി

English summary
'Congress Won't Get Majority': Kamal Nath Predicts Hung Assembly, Says Post-poll Alliance a Must
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X