Get Updates
Get notified of breaking news, exclusive insights, and must-see stories!

'സീതാദേവിയെ പോലെയാണ് കലിയുഗത്തില്‍ സോണിയാഗാന്ധിയെന്ന് കോണ്‍ഗ്രസ്'; താരതമ്യം

ദില്ലി: അര്‍ണബ് ഗോസ്വാമി- സോണിയാ ഗാന്ധി വിഷയം വലിയ വിവാദമായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പാല്‍ഗാറില്‍ നടന്ന ആള്‍കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) മൗനം തുടകുമോയെന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ ചോദ്യം.

വിഷയത്തില്‍ അര്‍ണബിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. അര്‍ണബിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസില്‍ പരാതി കൊടുത്തിരുന്നു. പിന്നാലെ സോണിയ ഗാന്ധി തങ്ങളുടെ അമ്മയാണെന്നും 'മാ തുജേ സലാം' തുടങ്ങിയ മുദ്രാവാക്യങ്ങളും സോണിയ അനുകൂലികള്‍ ഉയര്‍ത്തി. ഇപ്പോഴിതാ സോണിയ ഗാന്ധിയെ സീതയുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.ഇതില്‍ സോണിയ ഗാന്ധിക്ക് ഇറ്റലിയുമായി ബന്ധമുള്ളത് പോലെ സീതാ ദേവിക്ക് നേപ്പാളുമായി ബന്ധമുണ്ടെന്ന് പറയുന്നു.

വിത്ത് കോണ്‍ഗ്രസ്

വിത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രൂപ്പെന്ന് അവര്‍ സ്വയം വിശേഷിപ്പിക്കുന്ന 'വിത്ത് കോണ്‍ഗ്രസ്' എന്ന ഗ്രൂപ്പിലാണ് ഇത്തരത്തില്‍ സോണിയാ ഗാന്ധിയെ മഹാഭാരതത്തിലെ സീതയുമായി താതമ്യപ്പെടുത്തുന്നത്. ഇതില്‍ സോണിയ ഗാന്ധിക്ക് ഇറ്റലിയുമായി ബന്ധമുള്ളത് പോലെ സീതാ ദേവിക്ക് നേപ്പാളുമായി ബന്ധമുണ്ടെന്നാണ് പരാമര്‍ശിക്കുന്നത്.

സീത

സീത

ത്രോത യുഗത്തില്‍ ഒരു രാക്ഷസന്‍ സീതാ ദേവിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്നും അതുപോലെ കലിയുഗത്തില്‍ ഒരു രാക്ഷസന്‍ സോണിയാ ഗാന്ധിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നും വിത്ത് കോണ്‍ഗ്രസ് എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.

അര്‍ണബ് ഗോസ്വാമി

അര്‍ണബ് ഗോസ്വാമി

അര്‍ണബ് ഗോസ്വാമിയുടെ വിവാദപരാമര്‍ശത്തിന് പിന്നാലെയാണ് ഇത്തരമൊരു വാദവുമായി കോണ്‍ഗ്രസ് രംഗത്തത്തുന്നത്.കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിംഗ്, അല്‍ക്ക ലംബ, രാഹുല്‍ കന്വാല്‍, ഗാര്‍ഗി റാവത്ത്, ആംആദ്മി പാര്‍ട്ടി നേതാക്കളായ രാഘവ് ചദ്ദ ഉള്‍പ്പെടെ ഫോളോ ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി അര്‍ണബിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മൂന്നാഴ്ച്ചത്തേക്ക് കോടതി നിര്‍ത്തിവെച്ചിരുന്നു. സുപ്രീം കോടതിയാണ് ഉത്തരവിറക്കിയത്.

കേസ് എടുക്കണം

കേസ് എടുക്കണം

പിന്നാലെ അര്‍ണബിനെതിരെ കേസ് എടുക്കണമെന്നും റിപ്പബ്ലിക് ടിവിയുടെ സംപ്രേഷണം നിര്‍ത്തിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍. അര്‍ണബ്, ചാനല്‍ വഴി തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും സൃഷ്ടിക്കുകയാണെന്നും കേസെടുക്കണമെന്നും ഹരജിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര നിയസഭാ കൗണ്‍സില്‍ അംഗം ഭായ് ജഗ്താപ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുരാജ് സിംഗ് ഠാക്കൂര്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+