ഗ്രാമീണ ഇന്ത്യ: റോഡുകള്‍ നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ ചെയ്തത്..

  • By: പ്രണവ് ഗുപ്ത, നിതിന്‍ മേത്ത
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയുടെ ഗ്രാമീണ സമ്പത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കാണ് അവിടുത്തെ റോഡുകള്‍ക്കുള്ളത്. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചക്ക് റോഡുകള്‍ പണിയാന്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത്, 2000 ല്‍ ാണ് പ്രധാന്‍ മന്ത്രി ഗ്രാം സദക് യോജന തുടങ്ങുന്നത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഗ്രാമീണ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതില്‍ പദ്ധതിക്ക് പ്രധാന പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് അടിത്തറ പാകിയ പ്രധാന്‍ മന്ത്രി ഗ്രാം സദക് യോജന തുടര്‍ന്ന് അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരും തുടര്‍ന്നു പോന്നു. എന്നാല്‍ യുപിഎക്ക് പദ്ധതിയോട് കാര്യമായ രീതിയില്‍ നീതി പുലര്‍ത്താനായില്ല. 2014 ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാരാണ് പദ്ധതി വീണ്ടും ഊര്‍ജ്ജിതമാക്കുന്നത്.

xrural-india

2008-2009 വര്‍ഷങ്ങളില്‍ പദ്ധതി പ്രകാരം ദിവസം ശരാശരി 143.96 കലോമീറ്റര്‍ റോഡു നിര്‍മ്മാണമാണ് നടന്നത്. 2011-12 വര്‍ഷങ്ങളില്‍ ഇത് 73.49 ആയി കുറഞ്ഞു. വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി 2016-17 കാലയളവില്‍ ദിവസം ശരാശരി 129.7 കിലോമീറ്റര്‍ ആയി ഈ നിരക്ക് വര്‍ദ്ധിച്ചു. ഇത് തുടര്‍ന്നു കൊണ്ടു പോകാനും ഗ്രാമീണ ഇന്ത്യയെ ശക്തിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

(റാണിതി കണ്‍സള്‍ട്ടിങ് ആന്‍ഡ് റിസേര്‍ച്ച് കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍ ആണ് നിതിന്‍ മേത്ത. പ്രണവ് ഗുപ്ത സ്വതന്ത്ര ഗവേഷകന്‍ ആണ്)

English summary
The progress of Pradhan Mantri Gram SadakYojana
Please Wait while comments are loading...