ലോണ്‍ തിരിച്ചടച്ചില്ല, വിജയ് മല്യയ്ക്ക് ഇനി ഇന്ത്യ വിട്ട് പോകാന്‍ പറ്റില്ലെന്നോ?
ദില്ലി: പ്രമുഖ ബാങ്കുകളെ ഇളിഭ്യരാക്കി ഇനി മുങ്ങി നടക്കാന്‍ വിജയ് മല്യയ്ക്ക് സാധിക്കില്ല. മദ്യരാജാവിനെ കുടുക്കാനായി പ്രമുഖ ബാങ്കുകള്‍ രംഗത്തെത്തി. ലോണ്‍ തിരിച്ചടയ്ക്കാത്ത വിജയ് മല്യ 7000കോടിയോളം രൂപയുടെ കടമാണ് വരുത്തിവച്ചിരിക്കുന്നത്. മൂന്നു ബാങ്കുകള്‍ വിജയ് മല്യയെ മനഃപൂര്‍വ്വം തിരിച്ചടയ്ക്കാത്തയാളായി പ്രഖ്യാപിച്ചിരുന്നു.
വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കണമെന്ന് നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിജയ് മല്യയുടെ ഭാഗത്തുനിന്നു ഒരു നീക്കുപോക്കും ഇല്ലാതെ വന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

എസ്ബിഐ അടക്കമുള്ള പ്രമുഖ ബാങ്കുകളാണ് വിജയ് മല്യക്കെതിരെ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍, ജസ്റ്റിസ് യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ തിരിച്ചടയ്ക്കാത്തതില്‍ തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്കെതിരെ കേസെടുത്തിരുന്നു.
വിജയ് മല്യ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് വരുത്തിയ നഷ്ടം ചെറുതല്ല. 2014മാര്‍ച്ചില്‍ 7000കോടിയായിരുന്നു 17ബാങ്കുകള്‍ക്കുള്ള വായ്പാ കുടിശിക. പിന്നീടത് 15.5ശതമാനം പലിശ കൂടി 9000 കോടിയിലെത്തി. അതേസമയം, കഴിഞ്ഞാഴ്ച യുണൈറ്റഡ് സ്പിരിറ്റ്‌സ് കമ്പനിയില്‍ നിന്ന് പുറത്തുവന്നതിന് മല്യയ്ക്ക് ഏഴരക്കോടി കിട്ടിയെന്നാണ് പറയുന്നത്. ആ തുക വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണുള്ളത്.












Click it and Unblock the Notifications