Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ തുടർച്ചയോ, കോണ്‍ഗ്രസിന്റെ വന്‍ തിരിച്ച് വരവോ; സെമിഫൈനല്‍ റിസല്‍ട്ട് നല്‍കുന്ന സൂചനയെന്ത്

ഭോപ്പാല്‍: മധ്യപ്രദേശിൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് മേയർ സ്ഥാനങ്ങള്‍ ബി ജെ പി കരസ്ഥമാക്കിയപ്പോള്‍ അഞ്ചെണ്ണം നേടി കോണ്‍ഗ്രസും തങ്ങളുടെ കരുത്ത് കാട്ടി. ഒരിടത്ത് വിജയിച്ച എ എ പിക്ക് സംസ്ഥാന ചരിത്രത്തിലാദ്യമീ. പാർട്ടി അടിസ്ഥാനത്തില്‍ മത്സരം നടക്കാത്ത, എന്നാല്‍ പാർട്ടിയുടെ പരോക്ഷ പിന്തുണയോടെ മത്സരിക്കുന്ന 76 മുന്‍സിപ്പാലിറ്റികളില്‍ ബി ജെ പി 65 ഇടത്ത് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 11 ല്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്.

സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയെന്ന് ബി ജെ പി അവകാശപ്പെടുമ്പോള്‍ തങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ഫലം തങ്ങളുടെ പ്രവർത്തകർക്ക് ആത്മവീര്യം നൽകുന്നതാണെന്നുമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

255 മുനിസിപ്പൽ കൗൺസിലുകളിൽ ബി ജെ പിക്ക്

255 മുനിസിപ്പൽ കൗൺസിലുകളിൽ ബി ജെ പിക്ക് 231ലും കോൺഗ്രസിന് 16ലും ഭൂരിപക്ഷം ലഭിച്ചപ്പോൾ ബാക്കിയുള്ളവ സ്വതന്തരും ചെറുപാർട്ടികളുമാണ് സ്വന്തമാക്കിയത്. മേയർ സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി, മുൻസിപ്പൽ ബോഡികളിലും കൗൺസിലുകളിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന 2015 നെ അപേക്ഷിച്ച് ബി ജെ പി വളരെ മികച്ച പ്രകടനം കാഴ്ചവച്ചു എന്നുള്ളത് എടുത്ത് പറയേണ്ടതാണ്.

റൂറൽ ബോഡി തിരഞ്ഞെടുപ്പിൽ, ഭോപ്പാൽ ഉൾപ്പെടെ 52

റൂറൽ ബോഡി തിരഞ്ഞെടുപ്പിൽ, ഭോപ്പാൽ ഉൾപ്പെടെ 52 ജില്ലാ പഞ്ചായത്തുകളിൽ 40 എണ്ണവും വിജയിച്ചതായി ബി ജെ പി അവകാശപ്പെട്ടു. ഇവിടെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് വോട്ടുചെയ്യുന്നതിന് തൊട്ടുമുമ്പ് ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ബി ജെ പിയിലേക്ക് കൂറുമാറുകയും ചെയ്തിരുന്നു. ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികള്‍ വ്യാപകമായി കുറുമാറിയെന്നാണ് പ്രാദേശിക വാർത്താ ചാനലുകള്‍ അവകാശപ്പെടുന്നത്.

"ചരിത്രപരമായ" വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ അഭിനന്ദിച്ച് രംഗത്ത് എത്തി. മറുവശത്ത് മികച്ച പ്രകടനം എന്ന് അവകാശപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാന നേതൃത്വത്തെ അഭിനന്ദിച്ചിട്ടുണ്ട്.

ബി ജെ പിക്ക് ഏഴ് മേയർ സീറ്റുകൾ നഷ്ടപ്പെട്ടു

"ബി ജെ പിക്ക് ഏഴ് മേയർ സീറ്റുകൾ നഷ്ടപ്പെട്ടു, അത് ആശങ്കാജനകമാണ്, പക്ഷേ കൗൺസിലർ സീറ്റുകളിൽ നേട്ടമുണ്ടാക്കി. ഇത് വോട്ടർമാരുയുള്ള മികച്ച ബന്ധം കാണിക്കുന്നു. ഭരണ വിരുദ്ധത ഉണ്ടായിരുന്നിട്ടും, കോൺഗ്രസിന് അഞ്ച് സീറ്റുകൾ മാത്രമേ നേടാനായിട്ടുള്ളു, അവർക്ക് കുറഞ്ഞത് 20% മുതൽ 30% വരെ കൗൺസിലർ സീറ്റുകൾ നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം ഉണ്ടാക്കാതിരുന്നത് വിശകലനം ചെയ്യുന്നതിനുപകരം, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ രണ്ട് പാർട്ടികളും ഫലങ്ങളിൽ നിന്ന് കൂടുതൽ മൈലേജ് നേടാനാണ് ശ്രമിക്കുന്നത്, "രാഷ്ട്രീയ വിശകലന വിദഗ്ധനായ ദിനേഷ് ഗുപ്ത പറഞ്ഞു.

തിരഞ്ഞെടുപ്പുകളുടെ മാതൃകയിലാണ് ബി ജെ പി ഇത്തവണ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും നിർണായകമായി കണക്കാക്കിയിരുന്ന ഉത്തർപ്രദേശിലെയും ബിഹാറിലെയും തിരഞ്ഞെടുപ്പുകളുടെ മാതൃകയിലാണ് ബി ജെ പി ഇത്തവണ മധ്യപ്രദേശിലും മത്സരിച്ചതെന്നാണ് മറ്റൊരു രാഷ്ട്രീയ നിരീക്ഷകയായ ഗിരിജ ശങ്കർ അഭിപ്രായപ്പെട്ടത്. ബിജെപി 380 മുസ്ലീം സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകുകയും അവരിൽ 92% വിജയിക്കുകയും ചെയ്തു. ഒരു കാലത്ത് മധ്യപ്രദേശില്‍ കോൺഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന ആദിവാസി ആധിപത്യ പ്രദേശങ്ങളിലും ബി ജെ പിയുടെ സ്വാധീനം വർധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+