• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാള ഭാഷാ വിലക്ക്: ഉത്തരവ് പിന്‍വലിച്ചത് കൊണ്ടായില്ല; ദില്ലിയിലെ മലയാളി നഴ്‌സുമാര്‍ സംസാരിക്കുന്നു...

ന്യൂഡൽഹി: കോവിഡ് 19 പോലെ ഒരു മഹാമാരിയെ നേരിടുന്ന കാലത്ത് നമ്മുടെ ആരോഗ്യപ്രവർത്തകരുടെ പങ്ക് വലുതാണ്. എന്നാൽ അത്തരത്തിൽ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്ല്യമായിരുന്നു ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ മലയാളി നഴ്സുമാർക്ക് ഭാഷാ വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവ്. ആശുപത്രിയിൽ മലയാളം സംസാരിക്കരുതെന്നും ഇംഗ്ലീഷിലോ മലയാളത്തിലോ മാത്രമേ ആശയവിനിമയം നടത്താൻ പാടുള്ളുവെന്നുമായിരുന്നു ഉത്തരവ്.

ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് നഴ്‌സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഡൽഹി സർക്കാരിന് കീഴിലുള്ള ആശുപത്രിയാണ് ഇത്. തൊഴിലിടങ്ങളില്‍ മലയാളം സംസാരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സൂപ്രണ്ടിന്റെ ഉത്തരവില്‍ പറയുന്നു. രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇതിലൂടെ ബുദ്ധിമുട്ടുണ്ടാവുന്നുവെന്ന് സൂപ്രണ്ട് പറയുന്നത്. സംഭവം വിവാദമായതോടെ ഉത്തരവ് പിൻവലിച്ചെങ്കിലും അതുകൊണ്ടായില്ല എന്ന നിലപാടിലാണ് രാജ്യതലസ്ഥാനത്തെ മലയാളി നഴ്സുമാർ.

ഭാഷാ വിലക്കിനെതിരെ വലിയ തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കാനും അത് അധികൃതരുടെയും പൊതുസമൂഹത്തിന്റെയും മുന്നിലെത്തിക്കാനും നഴ്സ്മാരുടെ കൂട്ടായ്മയ്ക്ക് സാധിച്ചു. ഡൽഹിയിലെ മലയാളി നഴ്സുമാരെ ഉൾപ്പെടുത്തി ഉടനടി ഒരു ആക്ഷൻ കൗൺസിലടക്കം രൂപീകരിച്ചായിരുന്നു ഇവരുടെ പോരാട്ടം. ഇതിന്റെ പിന്തുടർച്ചയെന്ന പോലെയാണ് സമൂഹമാധ്യമങ്ങളിലടക്കം രാഷ്ട്രീയ രംഗത്തെ പലരും നഴ്സുമാരെ അനുകൂലിച്ച് രംഗത്തെത്തിയത്.

ആ പ്രതിഷേധം ഫലം കൂണുകയും ഉത്തരവ് പിൻവലിക്കുകയും ചെയ്തെങ്കിലും അതുകൊണ്ട് മാത്രമാകില്ലെന്നാണ് ഡൽഹിയിലെ മലയാളി നഴ്സുമാർ പറയുന്നത്. ഉത്തരവ് പിൻവലിച്ചത് നല്ല കാര്യമാണെന്നും സന്തോഷമുണ്ടെന്നും എന്നാൽ വിവാദ ഉത്തരവിറക്കിയ നഴ്സിങ് സൂപ്രണ്ടന്റ് ക്ഷമാപണം നടത്തണമെന്ന് യുഎൻഎ ഡൽഹി മേഖല ജനറൽ സെക്രട്ടറി ജോൾഡിൻ പറഞ്ഞു. "ഇത് മനപൂർവ്വം ചെയ്തൊരു തെറ്റാണ്. ഇനി ഭാഷയുടെയോ ദേശത്തിന്റെയോ ഒന്നും അടിസ്ഥാനത്തിൽ ആരെയും, പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകരെ വേർതിരിക്കാൻ പറ്റില്ല. കാരണം കൊറോണ സമയത്ത് അതുപോലെ കഷ്ടപെട്ടിട്ടുണ്ട്. ഈ ഒരു സമയത്ത് ഭാഷയുടെകൂടെ ഉൾപ്പെടുത്തി നമ്മൾ അവഗണിക്കുന്നതിൽ ശക്തമായ പ്രതിഷേധമാണുള്ളത്. ആ തെറ്റിന് അവർ മാപ്പ് പറയുക തന്നെ വേണം."

അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് ഒരു നടപടി ഉറപ്പ് നൽകിയതോടെ തൽക്കാലം പ്രതിഷേധം അവസാനിപ്പിച്ചിരിക്കുകയാണ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള നഴ്സുമാർ. " ഉത്തരവ് പിൻവലിച്ചെങ്കിലും നഴ്സിങ് സുപ്രണ്ടന്റിനെതിരെ നടപടി അല്ലെങ്കിൽ അവർ മാപ്പ് പറയണം എന്ന ആവശ്യമാണ് ഞങ്ങൾ മുന്നോട്ട് വെച്ചത്. അവർക്കെതിരെ ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. നടപടിയെടുക്കുമെന്നും ഉറപ്പായിട്ടുണ്ട്. നാളെ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിലപാട് അറിഞ്ഞ ശേഷം മുന്നോട്ട് പോകാനാണ് തീരുമാനം." ആക്ഷൻ കൗൺസിൽ കൺവീനർ ഫമീർ പറഞ്ഞു.

അഡ്മിനിസ്ട്രേഷൻ അറിയാതെ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയ നിലയ്ക്ക് എന്തെങ്കിലുമൊരു ആക്ഷൻ എടുക്കുമെന്നാണ് കരുതുന്നതെന്ന് ആക്ഷൻ കൗൻസിലിലെ മറ്റൊരു കൺവീനർ ജീമോൾ പറഞ്ഞു. നിലവിൽ പ്രതിഷേധം തുടരേണ്ടെന്നാണ് തീരുമാനം. നാളെ എന്താകുമെന്ന് നോക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

"ഭാഷയുടെ കാര്യത്തിൽ ഡൽഹിയിലെ നഴ്സുമാർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ജി.ബി പന്ത് ആശുപത്രിയിൽ മാത്രം മുന്നൂറിലധികം മലയാളി നഴ്സുമാരുണ്ട്. ഇവരെല്ലാം നല്ലപോലെ ജോലി ചെയ്യുന്നവരാണ്. ഡൽഹിയിൽ എല്ലായിടത്തും മറ്റാരേക്കാളും നന്നായി ജോലി ചെയ്യുന്നത് മലയാളികളാണെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്." സീനിയർ നഴ്സിങ് ഓഫീസറും ഡൽഹി സ്റ്റേറ്റ് ഹോസ്പിറ്റൽ നഴ്സിങ് യൂണിയൻ എൽഎൽജെപി ആശുപത്രി ഘടകത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായ ജീമോൾ പറഞ്ഞു.

cmsvideo
  ഉത്തരവ് പിൻവലിച്ച് ഡൽഹി ആശുപത്രി അധികൃതർ..ഇത് മലയാളി ഡാ

  ഗ്ലാമറസ് ലുക്കിൽ സാക്ഷി ദ്വിവേദി; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സര്‍ക്കുലറിനെതിരെ കടുത്ത പ്രതിഷേധമാണ് ദില്ലിയിലെ മലയാളി നഴ്‌സുമാര്‍ നടത്തുന്നത്. യാതൊരു സാങ്കേതികത്വവും പാലിക്കാതെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. ആക്ടിംഗ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നയാളാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഇവര്‍ പറയുന്നു. മെഡിക്കല്‍ സൂപ്രണ്ടിന് അടക്കം പകര്‍പ്പ് അയച്ചില്ല. ഏകപക്ഷീയമായിട്ടാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും നഴ്‌സുമാര്‍ വ്യക്തമാക്കി.

  ഒ പനീർ സെൽവം
  Know all about
  ഒ പനീർ സെൽവം

  English summary
  Controversial ban order for malayalam in Delhi Hospital Keralite nurses opens up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X