ബാർ അവധി ദിവസം മദ്യം വേണമെന്ന്, പോലീസുകാർ ബാറിൽ കയറി കാണിച്ച തോന്ന്യവാസം!! പണികിട്ടി !!

  • By: മരിയ
Subscribe to Oneindia Malayalam

ബെൽഗാവ്: ഹോളിയുടെ അന്ന് കർണാടകയിലെ മദ്യഷോപ്പുകൾക്ക് അവധിയായിരുന്നു. അന്നേ ദിവസം രാത്രി ഒരു ബാറിലെത്തി 3 പോലീസുകാർ മദ്യം ആവശ്യപ്പെട്ടു. എന്നാൽ ബാർ അവധിയാണെന്ന് പറഞ്ഞ് ഇവർ പോലീസുകാരെ മടക്കി അയക്കാൻ ശ്രമിച്ചു. ഇതേ തുടർന്നാണ് ബാർ ഉടമയേയും ജീവനക്കാരേയും പോലീസുകാർ ആക്രമിച്ചത്.

Karnataka Police

ബാർ ജീവനക്കാരെ പോലീസുകാർ ക്രൂരമായി മർദ്ദിയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് സഹിതം എസ്പിയ്ക്ക് പരാതി നൽകിയിരിയ്ക്കുകയാണ് ബാർ ഉടമ. മർദ്ദിയ്ക്കുക മാത്രം അല്ല, വിലകൂടിയ മദ്യകുപ്പികൾ പോലീസുകാർ എടുത്ത് കൊണ്ടുപോയെന്നും, മേശയിൽ ഉണ്ടായിരുന്ന പണം ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും ഉടമ ആരോപിയ്ക്കുന്നു.

Police

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസുകാർ ആരാണെന്ന് വ്യക്തമായിട്ടുണ്ട്. കർണാടക ഫോഴ്സിന് മുഴുവൻ നാണക്കേട് ഉണ്ടാക്കിയ ഇവർക്ക് എതിരെ വകുപ്പ് തല നടപടി സ്വീകരിയ്ക്കുമെന്ന് എസ് പി വ്യക്തമാക്കി. 

English summary
The video, purportedly captured on the bar’s CCTV camera, was leaked to the media on Monday after the police department’s refusal to suspend three cops.
Please Wait while comments are loading...