Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ വീണ്ടും മുസ്ലീം വേട്ട.... മാധ്യമങ്ങള്‍ക്ക് മുന്നിലിട്ട് രണ്ട് പേരെ വെടിവെച്ച് കൊന്നു

അലിഗഡ്: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. പോലീസ് എന്‍കൗണ്ടര്‍ എന്ന പേരില്‍ നടത്തുന്ന നീക്കത്തില്‍ നിരപരാധികളായ മുസ്ലീങ്ങളെയാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. യുപിയിലെ മാധ്യമങ്ങളും ഇതേ അഭിപ്രായമാണ് പറയുന്നത്. അതേസമയം മാധ്യമങ്ങളെ വിളിച്ചുവരുത്തി രണ്ട് പേരെ പോലീസ് വെടിവെച്ച് കൊന്നിരിക്കുകയാണ്. ഇത് ഷൂട്ട് ചെയ്യാനായിട്ടാണ് മാധ്യമങ്ങളെ വിളിച്ചുവരുത്തിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വമ്പന്‍ പ്രതിഷേധമാണ് യോഗി സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇവര്‍ ക്രിമിനലുകളാണ് എന്ന സ്ഥിരം ഭാഷ്യമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളായ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ഇത് പ്രചാരണായുധമാക്കാനാണ് ശ്രമിക്കുന്നത്. അതേസമയം ചെറിയ കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് പോലീസ് വെടിവെച്ച് കൊല്ലുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

യുപി പോലീസ് ക്രിമിനലുകളെ പിടിക്കാനുള്ള ശ്രമത്തിലാണെന്ന് രാവിലെ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇത് ഷൂട്ട് ചെയ്യാന്‍ അവരെ വിളിച്ചുവരുത്തുകയും ചെയ്തു. അലിഗഡില്‍ വച്ചായിരുന്നു എന്‍കൗണ്ടര്‍. പോലീസ് തോക്കുപയോഗിച്ച് വെടിവെക്കുന്നതായിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കുരുക്കിലായത്. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ എന്താണെന്ന് ചോദിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.

മുസ്ലീം നാമധാരികള്‍

മുസ്ലീം നാമധാരികള്‍

മുസ്തക്കിം, നൗഷാദ് എന്നിവരാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ഇതാണ് പ്രധാന പ്രക്ഷോഭത്തിന് കാരണം. യോഗി സര്‍ക്കാര്‍ മുസ്ലീങ്ങളെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൊലപ്പെടുത്തിയവര്‍ക്കായി കുറേ ദിവസമായി തിരച്ചില്‍ നടത്തുകയാണെന്നും ഇവര്‍ ക്രിമിനലുകളാണെന്നും പോലീസ് ആവര്‍ത്തിക്കുന്നു. നിയമം നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ഇവര്‍ പറയുന്നു.

ആറു കൊലപാതകങ്ങള്‍

ആറു കൊലപാതകങ്ങള്‍

കൊല്ലപ്പെട്ടവര്‍ക്കെതിരെ കൊലപാതകമടക്കമുള്ള നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ആറോളം കൊലപാതകങ്ങള്‍ കഴിഞ്ഞ മാസം ഇവര്‍ നടത്തിയിട്ടുണ്ട്. രണ്ട് ഹിന്ദു പുരോഹിതന്‍മാരെ ഇവര്‍ കൊന്നുകളഞ്ഞുവെന്നും പോലീസ് പറയുന്നു. ഇവര്‍ ബൈക്കില്‍ പോവുന്നത് കണ്ടപ്പോള്‍ പോലീസ് പിന്തുടരുകയായിരുന്നു. അപ്പോള്‍ പോലീസിന് നേരെ ഇവര്‍ വെടിവെച്ചു. എന്നാല്‍ പിന്നീടുള്ള ചെറുത്തുനില്‍പ്പില്‍ ഇവര്‍ രക്ഷപ്പെടുകയും ഒഴിഞ്ഞ സ്ഥലത്ത് ഒളിച്ചിരിക്കുകയുമായിരുന്നു.

പോലീസ് പിന്തുടര്‍ന്നെത്തി

പോലീസ് പിന്തുടര്‍ന്നെത്തി

പ്രതികള്‍ ഒളിച്ചിരിക്കുന്നിടത്ത് പോലീസ് പിന്തുടര്‍ന്നെത്തുകയായിരുന്നു. തങ്ങളെ കണ്ടതോടെ അവര്‍ വീണ്ടും വെടിവച്ചു. ഇതോടെ തിരിച്ച് വെടിവെക്കേണ്ടി വന്നു. ഇതോടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. തങ്ങളുടെ കൂടെയുള്ള ഒരുദ്യോഗസ്ഥന് പരിക്കേറ്റതയാും പോലീസ് പറയുന്നു. അലിഖഡ് പോലീസ് ചീഫാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നേരത്തെ ആറു കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് മുസ്ലീങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 പോലീസിന്റെ നാടകമോ?

പോലീസിന്റെ നാടകമോ?

പോലീസ് ഉന്നയിച്ച കാര്യങ്ങളൊന്നും സത്യസന്ധമല്ലെന്ന് സൂചനയുണ്ട്. ഇവര്‍ ഹിന്ദു പുരോഹിതരെ കൂടാതെ രണ്ട് ദമ്പതികളെയും രണ്ട് കര്‍ഷകരെയും കൊലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ പലയിടത്ത് നിന്നായിട്ടാണ് ഓരോരുത്തരെയും കൊലപ്പെടുത്തിയത്. ഇതിന് പുറമേ സാക്ഷികളിലൊരാളെ കേസില്‍ കുടുക്കാനും നോക്കിയെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇതില്‍ കള്ളക്കളിയുണ്ടെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.

കൊലപ്പെടുത്തിയത് 66 പേരെ

കൊലപ്പെടുത്തിയത് 66 പേരെ

യോഗിയുടെ സര്‍ക്കാരിന് കീഴില്‍ ആറുമാസത്തിനിടെ 66 പേരെയാണ് പോലീസ് എന്‍കൗണ്ടറില്‍ കൊലപ്പെടുത്തിയത്. വെടിവെപ്പും കാര്യങ്ങള്‍ ആയിരത്തിലധികം തവണയാണ് നടക്കുന്നത്. നൂറിലധികം പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാനാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ശത്രുക്കളെ കൊന്നൊടുക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+