സുനന്ദ പുഷ്ക്കറിന്റെ മരണം: ഹോട്ടൽ മുറിയിൽ വീണ്ടും ഫോറൻസിക് പരിശോധന
ദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദില്ലിയിലെ നക്ഷത്ര ഹോട്ടല്‍ ആയ ലീലയിൽ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി. കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ചാണക്യപുരിയിലുള്ള നക്ഷത്ര ഹോട്ടലിലാണ് പരിശോധന നടത്തിയത്. ഈ ഹോട്ടലിലെ 345ാം നമ്പര്‍ മുറിയിലാണ് സുനന്ദ പുഷ്‌ക്കര്‍ മരിച്ച് കിടന്നിരുന്നത്. സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയാണ് ഈ മുറിയില്‍ പരിശോധന വീണ്ടും നടത്തിയത്.

മൂന്ന് വര്‍ഷത്തോളം അടച്ചിട്ട ഈ മുറി കോടതി ഉത്തരവ് പ്രകാരമാണ് നേരത്തെ വീണ്ടും തുറന്നത്. ഹോട്ടല്‍ അധികൃതര്‍ തന്നെയാണ് കോടതിയെ സമീപിച്ചത്. മുറി തുറന്നതോടെയാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തിയത്. നേരത്തെയും നിരവധി തവണ പോലീസും ഫോറന്‍സിക് വിദഗ്ദരും ഈ മുറിയില്‍ പരിശോധന നടത്തിയിരുന്നു. മുറി തുറന്നിട്ടും തുടര്‍നടപടികള്‍ ഇല്ലാത്തത്തില്‍ പോലീസിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ മാസം 4ന് മുന്‍പ് പോലീസിന് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്.












Click it and Unblock the Notifications