ആശങ്കപ്പെടുത്തി ഇന്ത്യയിലെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ ഏറ്റവും കൂടിയ നിരക്ക്
ന്യൂദില്ലി: രാജ്യത്ത് അനുദിനം വര്‍ധിച്ചു വരുന്ന കെറോണ വൈറസ് ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് രോഗബാധിതരുടെ നിരക്ക് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തോതിലാണ്. അഞ്ചായിരത്തിലധികം പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആകെ രോഗ ബാധിതര്‍ ഒരു ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ദേശിയതലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണം നാലാംഘട്ടത്തിലും തുടരുമ്പോഴും കൊറോണ രോഗ നിരക്ക് വര്‍ധിക്കുന്നുവെന്നാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്.

കൊറോണ നിരക്ക്
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 96169 ആയിരിക്കുകയാണ്. മരണ സംഖ്യയും മൂവായിരം കടന്നു. 3029 പേര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.മെയ് 31 വരെയാണ് രാജ്യത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര
ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കുടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പിന്നാലെ ഗുജറാത്തിലും തമിഴ്‌നാട്ടിലുമാണ് താരതമ്യേന രോഗ നിരക്ക് കൂടുതലുള്ളത്. മഹാരാഷ്ട്രയില്‍ 33000 കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 2347 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.അതേസമയം രാജ്യത്ത് രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാണ്. ഇതുവരേയും 36824 പേര്‍ക്ക് രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടു.

തമിഴ്‌നാട്
ദില്ലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 10000 കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 721 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലും സമാന സ്ഥിതിയാണ്. ഒരു ദിവസം കൊണ്ട് രാജ്യത്ത് 639 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗ ബാധിതര്‍ 11224 ആയി. സംസ്ഥാത്തിന് പുറത്ത് നിന്നും എത്തിയ 174 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍
കഴിഞ്ഞ ദിവസമാണ് കേന്ദ്രം രാജ്യത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കുന്നത്. ലോക്ക്ഡൗണ്‍ മാര്‍ഗരേഖ വിശദീകരിക്കുന്നതിനായി ഞായറാഴ്ച്ച രാത്രി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തില്‍ കേരള ചീഫ് സെക്രട്ടറി കേരളത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഓരോ സംസ്ഥാനത്തിന്റേയും ഓറഞ്ച്, ഗ്രീന്‍, റെഡ് സോണുകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

മാര്‍ഗരേഖ
രാജ്യത്ത് മെയ് 18 മുതല്‍ വിമാന സര്‍വ്വീസുകള്‍ പുനഃരരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനകമ്പനികള്‍ ബുക്കിംഗും തുടങ്ങിയിരുന്നു. എന്നാല്‍ ഇനിയും വിലക്കുകള്‍ തുടരാനാണ് സര്‍ക്കാര്‍ തിരുമാനം. മെയ് 31 വരെ മെട്രോ സര്‍വ്വീസുകള്‍ക്കും വിലക്കുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 വരെ തുറന്ന് പ്രവര്‍ത്തിക്കരുത്. ആരാധനാലയങ്ങള്‍, റസ്റ്ററന്റുകള്‍, തീയറ്ററുകള്‍, മാളുകള്‍,ജിംനേഷ്യം, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ 31 വരെ പ്രവര്‍ത്തിക്കില്ല.
Recommended Video

48 ലക്ഷം
ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷമായിരിക്കുകയാണ്. കൊറോണ ബാധിച്ച ഇതുവരേയും 316526 ആയി അതേസമയം 18 ലക്ഷം പേരാണ് രോഗമുക്തരായിരിക്കുന്നത്. 26.26 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44817 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 3618 പേരാണ് മരണപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications