കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിന്‍ വില താങ്ങാവുന്നതിലും അപ്പുറമാണോ? പാര്‍ശ്വഫലങ്ങളുണ്ടോ? അറിയാം വിവരങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ മാസ് വാക്‌സിനേഷന് ഒരങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ വാക്‌സിനേഷന്‍ ഷോര്‍ട്ടേജും പല സ്ഥലങ്ങളിലുമുണ്ട്. എന്നാല്‍ വാക്‌സിനേഷന്റെ വിലയെ കുറിച്ചും അതിന്റെ പാര്‍ശ്വ ഫലങ്ങളെ കുറിച്ചുമെല്ലാം അഭ്യൂഹങ്ങള്‍ ഇപ്പോഴും പൊതുമധ്യത്തിലുണ്ട്. ആര്‍ക്കൊക്കെയാണ് വാക്‌സിനേഷന്‍ ലഭിക്കുകയെന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. കൊവിഷീല്‍ഡും കൊവാക്‌സിനുമാണ് ഇന്ത്യയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. റഷ്യയുടെ സ്ഫുട്‌നിക് വി വാക്‌സിനും ഈ ഗണത്തിലേക്ക് വരും.

1

മൂന്നാം ഘട്ടത്തില്‍ ആര്‍ക്കൊക്കെ?

മെയ് ഒന്ന് മുതല്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കും. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക. മെയ് ഒന്ന് മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കും. വിലനിര്‍ണയാധികാരം വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കായിരിക്കും.

വാക്‌സിന്‍ സൗജന്യമാണോ?

45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിനേഷന്‍ നല്‍കും. ഒപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളില്‍ 45 വയസ്സ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ 250 രൂപയ്ക്കാണ് ലഭിക്കുക. കൊവിഷീല്‍ഡ് വാക്‌സിന് 400 രൂപയാണ് വില. ഇത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിലയാണ്. സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് 600 രൂപയ്ക്കാണ് നല്‍കുക.

ഏത് വാക്‌സീനാണ് മികച്ചത്?

ഏത് വാക്‌സിനാണ് മികച്ചതെന്ന് ഇതുവരെ താരതമ്യം ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് പ്രതിരോധത്തിന് രണ്ട് വാക്‌സിനും മികച്ചത് തന്നെയാണ്. രോഗവ്യാപനം തടയാന്‍ വാക്‌സിന് സാധിക്കുമെന്നാണ് കണ്ടെത്തല്‍. പ്രായമേറിയ കൊവിഡ് രൂക്ഷമായി ബാധിക്കാന്‍ സാധ്യതയുള്ളവരില്‍ വാക്‌സിന്‍ കൂടുതല്‍ പ്രതിരോധ ശേഷി നല്‍കും. അത് മരണനിരക്ക് കുറയ്ക്കാനും സഹായിക്കും.

എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

കൊവിന്‍ സൈറ്റില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാന്‍ വാക്‌സിനേഷന്‍ ആവശ്യമുള്ളവര്‍ക്ക് സാധിക്കും. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് ഏപ്രില്‍ 28 മുതലാണ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. സര്‍ക്കാര്‍ നിര്‍ദേശിച്ച വാക്‌സിനേഷന്‍ വിഭാഗങ്ങളില്‍ വരുന്നവര്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ കഴിഞ്ഞ് എപ്പോള്‍ വേണമെഹ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഏത് സമയം വേണമെന്നോ ഏത് ആശുപത്രി വേണമെന്നോ ഇതില്‍ തീരുമാനിക്കാം.

വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഏതൊക്കെ?

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും വാക്‌സിനേഷന്‍ ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ലഭ്യമാകും. രണ്ടാം ഡോസിനായി ആരും സമയം തിരഞ്ഞെടുക്കേണ്ട കാര്യമില്ല. ആദ്യ ഡോസ് എടുത്തതിന് ശേഷമുള്ള 29ാം ദിനത്തില്‍ നിങ്ങളെ തേടി മെസേജ് വരും. രണ്ടാം ഡോസിനായുള്ള നിര്‍ദേശങ്ങളും ലഭിക്കും. ആദ്യ വാക്‌സിനെടുത്ത അതേ ഇടത്ത് തന്നെയാണ് രണ്ടാം ഘട്ടത്തിലും വാക്‌സിന്‍ ലഭിക്കുക.

രജിസ്റ്റര്‍ ചെയ്യാതെ വാക്‌സിന്‍ ലഭിക്കുമോ?

വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാതെ ലഭിക്കില്ല. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്താല്‍ വാക്‌സിനേഷന്‍ സമയവും തിയതിയും എല്ലാം വാക്‌സിനേഷന്‍ ചെയ്യുന്നയാള്‍ക്ക് ലഭിക്കും. വാക്‌സിനേഷന്‍ സെന്ററുകളിലും രജിസ്‌ട്രേഷന് സൗകര്യമുണ്ട്.

ആവശ്യമുള്ള രേഖകള്‍?

ഫോട്ടോ അടങ്ങുന്ന ഏത് തിരിച്ചറിയാല്‍ രേഖയും രജിസ്‌ട്രേഷനായി ഉപയോഗിക്കാം. ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‌പ്പോര്‍ട്ട്, വോട്ടര്‍ ഐഡി, പെന്‍ഷന്‍ രേഖകള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവിയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഒന്നിലധികം രോഗമുള്ളവര്‍ അതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

രജിസ്‌ട്രേഷന്‍ ഫോട്ടോ ഐഡി ആവശ്യമാണോ?

ഫോട്ടോ ഐഡി രജിസ്‌ട്രേഷന് ആവശ്യമാണ്. വാക്‌സിനേഷന്റെ സമയത്ത് ഇത് ഹാജരാക്കണം. ്ത് വെരിഫൈ ചെയ്യും.

വാക്‌സിനേഷന്‍ സമയം?

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്താല്‍ നിങ്ങളുടെ നമ്പറിലേക്ക് ഏത് ദിവസമാണ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ ചെയ്യേണ്ടതെന്നും, ഒപ്പം സമയവും സ്ഥലവും അറിയിക്കും. വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ ക്യൂആര്‍ കോഡ് രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയക്കും.

വാക്‌സിന്‍ ഡോസുകളുടെ കാലാവധി?

വാക്‌സിന്‍ എടുക്കുന്നതിന്റെ കാലാവധികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആറാഴ്ച്ച മുതല്‍ എട്ടാഴ്ച്ച വരെയാണ് കണക്ക്. കൊവാക്‌സിന്റെ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് നാലോ ആറോ ആഴ്ച്ച കഴിഞ്ഞ ശേഷം എടുത്താല്‍ മതി.

ഏത് വാക്‌സിനെന്ന് തീരുമാനിക്കാനാവുമോ?

രണ്ട് തരം വാക്‌സിനും ലഭ്യത അനുസരിച്ചാണ് പല സംസ്ഥാനങ്ങളിലേക്കും അയക്കുന്നത്. അതുകൊണ്ട് ഏത് വേണമെന്ന് തീരുമാനിക്കാന്‍ നമുക്ക് സാധിക്കില്ല. ഇതിനുള്ള ഓപ്ഷന്‍ തല്‍ക്കാലം ഇല്ല. അതേസമയം ഫാര്‍മസികളിലോ മെഡിക്കല്‍ സ്‌റ്റോറുകളിലോ ഇപ്പോള്‍ വാക്‌സിന്‍ ലഭ്യമാക്കുന്നില്ല. ഇപ്പോള്‍ അടിയന്തര ആവശ്യത്തിനാണ് കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇത് സ്വകാര്യ വിപണിയില്‍ ലഭ്യമല്ല.

രജിസ്‌ട്രേഷന്‍ സ്വകാര്യ ആശുപത്രികള്‍ക്കുണ്ടോ?

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രമല്ല, സ്വകാര്യ ആശുപത്രികള്‍ക്കും രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വാക്‌സിനേഷന്‍ ലഭിക്കൂ.

ഇപ്പോഴുള്ള വാക്‌സിനേഷന്‍ തുടരുമോ?

നിലവിലുള്ള വാക്‌സിനേഷന്‍ സര്‍ക്കാര്‍ തുടരും. 45 വയസ്സിന് മുകളിലുള്ളവര്‍ക്കും ഇത് സൗജന്യമായിരിക്കും.

റെംഡിസിവിര്‍ ഗുണകരമാണോ?

കൊവിഡ് ചികിത്സയ്ക്ക് റെംഡിസിവിര്‍ മികച്ചതാണെന്ന് പറയാനാവില്ല. കാരണം ഇത് മരണനിരക്ക് കുറയ്ക്കുന്ന മരുന്നല്ല. അതുകൊണ്ട് പൂര്‍ണമായും ഇത് ഗുണകരമാകുമെന്ന് പറയാനാവില്ല.

വാക്‌സിനേഷന്‍ നിര്‍ബന്ധമാണോ?

വാക്‌സിനേഷന്‍ സ്വമേധയം എടുക്കേണ്ട ഒന്നാണ്. കൊവിഡിനെതിരെ പ്രതിരോധം തീര്‍ക്കണമെങ്കില്‍ വാക്‌സിനേഷന്‍ അത്യാവശ്യമാണ്. കൊവിഡ് വ്യാപനത്തെ തടയാനും വാക്‌സിന് സാധിക്കും.

കുറഞ്ഞ കാലയളവില്‍ വന്നതല്ലേ?

കുറഞ്ഞ കാലയളവിലാണ് വന്നതെന്ന് കരുതി വാക്‌സിനുകളെ കുറിച്ച് ഭയപ്പെടാനില്ല. രാജ്യത്ത് ഇത് കൊണ്ടുവന്നത് പരിശോധനകള്‍ക്ക് ശേഷമാണ്. വാക്‌സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

വാക്‌സിനേഷന്‍ ശേഷം രോഗലക്ഷണങ്ങളുണ്ടാവുമോ?

പനി, വിറയല്‍, ശരീരവേദന, ക്ഷീണം, എന്നിവയാണ് വാക്‌സിനേഷന് ശേഷമുള്ള പ്രധാന രോഗലക്ഷണങ്ങള്‍. ഇത്തരംരോഗലക്ഷണങ്ങളുണ്ടായാല്‍ പാരസെറ്റമോള്‍ കഴിക്കാവുന്നതാണ്. പരമാവധി മൂന്ന് ദിവസത്തിനുള്ളില്‍ ഭേദമാവും.

ഗര്‍ഭിണികള്‍ക്ക് വാക്‌സിനെടുക്കാമോ?

നിലവിലെ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വാക്‌സിനേഷന്‍ എടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

ഹൃദ്രോഗികള്‍ക്ക് നിയന്ത്രണങ്ങളുണ്ടോ?

ഹൃദ്രോഗികള്‍ക്ക് വാക്‌സിനെടുക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ല.

പാര്‍ശ്വഫലങ്ങളുണ്ടോ?

കൊവിഷീല്‍ഡും കൊവാക്‌സിനും ഏറ്റവും സുരക്ഷിതമാണ്. ലോകവ്യാപകമായി 20 മില്യണ്‍ ഡോസുകള്‍ നല്‍കി കഴിഞ്ഞു. വളരെ അപൂര്‍വം കേസുകളില്‍ മാത്രമേ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുള്ളൂ.

വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ഭയക്കേണ്ടതുണ്ടോ?

തലവേദന, മസില്‍ വേദന, പനി എന്നിവ കൊവിഡ് രണ്ടാം ഡോസിന് ശേഷം സാധാരണമാണ്. ഇവ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉണ്ടാവുകയുളളൂ. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ട.

രണ്ടാം ഡോസ് വാക്‌സിന്‍ വൈകിയാല്‍ എന്ത് സംഭവിക്കും?

രണ്ട് മാസം വരെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നത് വൈകിപ്പിക്കുന്നതില്‍ കുഴപ്പമില്ല. അതിന് ശേഷം ആന്റിബോഡി പരിശോധന നടത്തി പ്രതിരോധ ശേഷി ഉയര്‍ന്നിട്ടുണ്ടോ എന്ന് പരിശോധന നടത്തണം.

വാക്‌സിന്‍ എടുത്തതിന് ശേഷവും കൊവിഡ് പോസിറ്റീവ് ആകാന്‍ സാധ്യത ഉണ്ടോ?

വൈറസിന് എതിരെ രോഗപ്രതിരോധ ശേഷി നേടാന്‍ രണ്ടാഴ്ച സമയമെടുക്കും. അതുകൊണ്ട് തന്നെ വാക്‌സിനേഷന് മുന്‍പോ അതിന് ശേഷമോ കൊവിഡ് രോഗമുണ്ടാകാനുളള സാധ്യത ഉണ്ട്. കാരണം ആ സമയം കൊണ്ട് പ്രതിരോധം ഉറപ്പിക്കാന്‍ വാക്‌സിന് സാധിക്കില്ല

വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം എത്ര പേര്‍ കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്?

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കൊവാക്‌സിന്‍ സ്വീകരിച്ച 0.04 ശതമാനം പേരും കൊവിഷീല്‍ഡ് സ്വീകരിച്ച 0.03 ശതമാനം പേരും പോസിറ്റീവ് ആയിട്ടുണ്ട്. കൊവിഷീല്‍ഡ് ഒന്നാം ഡോസ് സ്വീകരിച്ച 10,03,02,745 പേരില്‍ 17,145 പേര്‍ പോസിറ്റീവായി. കൊവാക്‌സിന്‍ സ്വീകരിച്ച 93,56,436 പേരില്‍ 4208 പേരും പോസിറ്റീവായി.

വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കില്‍ എന്ത് ചെയ്യണം?

വാക്‌സിനുകള്‍ സുരക്ഷിതമാണ്. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടുക. വാക്‌സിനേഷന്‍ ശേഷം കൊവിന്‍ വഴി ലഭിക്കുന്ന എസ്എംഎസിലെ നമ്പറിലും ബന്ധപ്പെടാം.

കൊവിഡ് വാക്‌സിന്റെ സാധാരണയായുളള പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ്?

കടുത്ത തലവേദന, കാഴ്ച മങ്ങല്‍, ശ്വാസ തടസ്സം, നെഞ്ച് വേദന, കാലിന് നീര്, കുത്തിവെപ്പ് എടുത്തതിന് ചുറ്റുമായി പാടുകള്‍ എന്നിവ സാധാരണ കാണുന്നവയാണ്. രണ്ട് വാക്‌സിനുകളും സുരക്ഷിതമാണ്. ഇതുവരെ 20 മില്യണ്‍ ഡോസ് വാക്‌സിന്‍ ലോകത്താകെ എടുത്തിട്ടുണ്ട്. വളരെ അപൂര്‍വമായേ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുളളൂ.

വാക്‌സിന്‍ എത്ര കാലത്തേക്കുളള പ്രതിരോധ ശേഷിയാണ് നല്‍കുക?

വാക്‌സിന്‍ സ്വീകരിച്ച ആളുകളില്‍ എത്ര കാലത്തേക്ക് പ്രതിരോധ ശേഷിയുണ്ടാകും എന്നത് വ്യക്തമല്ല. എന്നിരുന്നാലും മാക്‌സ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരുക.

വാക്‌സിന്‍ എടുത്തിന് ശേഷവും മാസ്‌ക് ധരിക്കേണ്ടതുണ്ടോ ?

തീര്‍ച്ചയായും. വാക്‌സിന്‍ എടുത്ത ആളുകളും എല്ലാ കൊവിഡ് പ്രൊട്ടോക്കോളും പിന്തുടരേണ്ടതുണ്ട്. വൈറസ് ബാധിക്കാതിരിക്കാനും മറ്റുളളവരിലേക്ക് പടരാതിരിക്കാനുമുളള എല്ലാ മുന്‍കരുതലുകളും പാലിക്കേണ്ടതുണ്ട്

English summary
corona vaccine registration and side effect doubts, all you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X