• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വാക്സിന്‍; ടിബി വാക്സിനുകളിലെ പരിക്ഷണം മുന്നോട്ട്, പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയും

ദില്ലി: ജര്‍മ്മനിയില്‍ നടക്കുന്ന കൊവിഡ് വാക്സന്‍ പരീക്ഷണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയും. ജർമ്മനിയിൽ VPM1002 എന്ന ക്ഷയരോഗ വാക്സിനില്‍ നടത്തുന്ന മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കൊറോണ വൈറസ് അണുബാധയ്‌ക്കെതിരെ അനുകൂലകരമായ പ്രതികരണങ്ങളാണ് കാണിക്കുന്നത്. ഈ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബെർലിൻ ആസ്ഥാനമായുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷൻ ബയോളജി, വക്‌സൈൻ പ്രോജക്ട് മാനേജ്‌മെന്റ് (വിപിഎം) എന്നീ സ്ഥാപനങ്ങളുമായി ബയോടെക്നോളജി കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കരാറിലേര്‍പ്പെട്ടിരിക്കുന്നുണ്ട്. അതിനാല്‍ തന്നെ പരീക്ഷണം വിജയകരമായാല്‍ താമസം കൂടാതെ ഇന്ത്യക്കും

ഇപ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്ന് രണ്ട് ത്രീഫേസ് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുകയാണ് ‍‍‍‍ഞങ്ങള്‍. അപകട സാധ്യത ഉയര്‍ന്ന ആളുകളിലും ആരോഗ്യ സംരക്ഷണ മേഘലയിലെ വിദഗ്ധരിലുമാണ് പരീക്ഷണം നടക്കുന്നതെന്ന് വിപിഎം ചീഫ് എക്സിക്യൂട്ടീവ് ലിയാൻഡർ ഗ്രോഡ് പറയുന്നു. രണ്ട് പരീക്ഷണങ്ങൾക്കും ജർമ്മൻ ദേശീയ അതോറിറ്റിയും പോൾ-എർ‌ലിച്-ഇൻസ്റ്റിറ്റ്യൂട്ടും അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് ക്ഷയരോഗത്തിനെതിരെ നല്‍കുന്ന ബിസിജി വാക്‌സിന്‍ കൊവിഡ് ബാധയും മരണനിരക്കും പിടിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക്കിലെ ഡോക്ടർമാർ അടുത്തിടെ ഒരു ചെറിയ പഠനം നടത്തിയിരുന്നു.. രോഗബാധിതരായ രോഗികളെ അവർ എച്ച്, എ, എസ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം.

ഗ്രൂപ്പ് എച്ചിൽ കൊവിഡ് പരിശോധന നെഗറ്റീവായ 20 ആരോഗ്യ പ്രവർത്തകരെയായിരുന്നു ഉൾപ്പെടുത്തിയത്, ഗ്രൂപ്പ് എയില്‍ നേരിയ രോഗലക്ഷണമുള്ള കൊവിഡ് രോഗികളേയും ഗ്രൂപ്പ് എസിൽഗുരുതരമായ രോഗബാധിതരായി ഐസിയുവിൽ പ്രവേശിപ്പിച്ചവരേയുമായിരുന്നു ഉള്‍പ്പെടുത്തിയത്. വൃക്ക രോഗികള്‍, ഹൃദ്രോഗം, ദീർഘകാല രോഗപ്രതിരോധ മരുന്നുകൾ കഴിക്കുന്നവര്‍ എന്നിവരെ പഠനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഗ്രൂപ്പ് എസിലെ 14 പേരും മരിച്ചുവെന്നും ഇവരെല്ലാം ടിബി പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നുവെന്നാണ് ആശുപത്രിയിലെ ഓർത്തോപെഡിക്സ് പ്രൊഫസർ ഡോ. അജയ് ഗുപ്ത പറയുന്നത്.

എന്നാല്‍ മരണപ്പെടാത്ത ആറ് രോഗികളിൽ അഞ്ചുപേരും ടിബി ഗോള്‍ഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. ആറാമത്തെ രോഗിയില്‍ ടൈഫോയിഡിനെതിരായ ഉയർന്ന അളവിൽ ആന്റിബോഡികൾ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് എയിലും എച്ചിലും 50 ശതമാനം അളുകള്‍ ടിബി ഗോള്‍ഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയിരുന്നു. ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് കോവിഡ് -19 ന്‍റെ കാഠിന്യം അല്ലെങ്കില്‍ മരണനിരക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഒളിഞ്ഞിരിക്കുന്ന ടിബി അല്ലെങ്കിൽ സമീപകാല ടിബി എക്സ്പോഷർ ചില ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Corona vaccine; TB vaccine trials show good results against corona vairus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X