കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിതരുടെ എണ്ണം ഏറ്റവും ജൂണില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്; ആശങ്ക

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി മെയ് 17 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് മുംബൈ, കൊല്‍ക്കത്ത, ദില്ലി, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ രോഗവ്യാപനം തുടരുകയാണ്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3561 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 89 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 52,952 ആയി. മരണസംഖ്യ 1783 ഉം. എന്നാല്‍ രാജ്യത്തെ ആശങ്കപ്പെടുത്തുന്ന റിപ്പാര്‍ട്ടുകളാണ് പുറത്ത വരുന്നത്. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

വിശാഖപട്ടണം വാതകച്ചോർച്ച: മരണം പത്തായി, ഒഴിപ്പിച്ചത് അഞ്ച് ഗ്രാമങ്ങൾ, ധനസഹായം പ്രഖ്യാപിച്ചു!! വിശാഖപട്ടണം വാതകച്ചോർച്ച: മരണം പത്തായി, ഒഴിപ്പിച്ചത് അഞ്ച് ഗ്രാമങ്ങൾ, ധനസഹായം പ്രഖ്യാപിച്ചു!!

ഉയര്‍ന്ന നിരക്ക്

ഉയര്‍ന്ന നിരക്ക്

ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ: രണ്‍ദീപ് ഗുലേറിയയാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരം വെൡപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഒന്നോ രണ്ടോ മാസത്തില്‍ രാജ്യത്തെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്നും എന്നാല്‍ ഉയര്‍ച്ചക്ക് ശേഷം രോഗികളുടെ നിരക്ക് ഗണ്യമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു രണ്‍ദീപ് ഗുലേറിയയുടെ പരാമര്‍ശം.

ജൂണ്‍ മാസത്തില്‍

ജൂണ്‍ മാസത്തില്‍

നിലവിലെ പ്രവണതയനുസരിച്ച് ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യും. ആഗോളതലത്തിലെ രോഗ വ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ സഹായിച്ചിട്ടുണ്ടെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

 ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

രാജ്യത്ത് കൊറോണ വ്യാപനം എത്രനാള്‍ തുടരുമെന്ന് പ്രവചിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. എന്നാല്‍ ഒരു കാര്യം നമുക്ക് ഉറപ്പിക്കാന്‍ കഴിയുന്നത് ഒരിക്കല്‍ ഒരു രോഗത്തിന്റെ വ്യാപനം ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലെത്തിയാല്‍ പിന്നീട് അതില്‍ ഗണ്യമായ കുറവ് ഉണ്ടാവും. നമുക്ക് പ്രതീക്ഷിക്കാവുന്നൊരു കാര്യം ജൂണ്‍മാസത്തില്‍ കൊറോണ വൈറസ് രോഗം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും പിന്നീട് നിരക്ക് കുറയുകയും ചെയ്യും.' എഐഐഎംഎസ് ഡയറക്ടര്‍ വ്യക്തമാക്കി.

 നഗരങ്ങളില്‍

നഗരങ്ങളില്‍

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളുേെട 56 ശതമാനത്തിലേറെയും പ്രധാനപ്പെട്ട എട്ട് നഗരങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 52925 പേര്‍ക്കാണ് രാജ്യത്ത് ഇതുവരേയും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. അതില്‍ പകുതിയിലേറെ കൊറോണ രോഗികളും മുംബൈ, ദില്ലി, അഹമ്മദാബാദ്, പൂനെ, ചെന്നൈ, ഇന്‍ഡോര്‍, താനെ ജയ്പൂര്‍ എന്നീ നഗരങ്ങളിലാണ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ളത്.

മുംബൈ

മുംബൈ

മുംബൈയില്‍ പതിനായിരത്തിലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഒറ്റ ദിവസം കൊണ്ട് 769 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 10714 ആയിരിക്കുകയാണ്.മുംബൈയില്‍ 57 ദിവസം കൊണ്ടാണ് കൊറോണ രോഗികളുടെ എണ്ണം 10000 ലേക്ക് എത്തിയത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ 63.93 ശതമാനവും രാജ്യത്തെ മൊത്തം രോഗികളുടെ 19.20 ശതമാനവുമാണിത്.

ദില്ലി

ദില്ലി

കൊറോണ ബാധിതരില്‍ രണ്ടാമതുള്ളത് ദില്ലിയാണ്. 11 ശതമാനം രോഗികളാണ് ഇവിടെയുള്ളത്. 5532 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 65 പേര്‍ മരണപ്പെടുകയും ചെയ്തു. മൂന്നാം സ്ഥാനത്തുള്ളത് ഗുജറാത്തിലെ അഹമ്മദാബാദാണ്. ഇവിടെ 4716 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

English summary
Coronavirus Cases Expected to be high in June-July In India Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X