കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനിടെ 2000 കടന്ന് കൊറോണ മരണങ്ങള്‍, അസാധാരണമായ വര്‍ദ്ധനവിന് പിന്നില്‍? കാരണം ഇതാണ്

  • By News Desk
Google Oneindia Malayalam News

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് മരണ നിരക്ക് ഏവരെയും ഞെട്ടിപ്പിച്ചിരുന്നു. ആദ്യമായാണ് ഇത്രയധികം മരണം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃത്യമായ കണക്ക് പറഞ്ഞാല്‍ 2003 പേരാണ് രാജ്യത്ത് ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 11903 ആയി. സാധാരണ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളില്‍ നിന്നും വ്യത്യസ്തമായി അഞ്ചിരട്ടി മരണങ്ങളാണ് ചൊവ്വാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

covid

എന്തുകൊണ്ടാണത്, ഇതിന് പിന്നിലെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ മരണങ്ങളൊന്നും ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച രാവിലെ വരെയുള്ള സമയം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തതല്ല. മുമ്പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിലെ കണക്കില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടാണ് മരണനിരക്ക് ഒരു ദിവസത്തില്‍ ഇത്രയും ഉയരാന്‍ കാരണമായത്.

Recommended Video

cmsvideo
കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

ഇതില്‍ മാഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നും മുന്‍ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത 1000ല്‍ കൂടുതല്‍ മരണങ്ങളാണ് ഇന്നത്തെ കണക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം 1400 മരണങ്ങളാണ് മാഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വെറും 81 പേര്‍ മാത്രമാണ് ചൊവ്വാഴ്ച മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5537 ആണ്. ഇതില്‍ 3167 പേരും മരിച്ചത് മുംബൈയില്‍ നിന്നാണ്. താനെയില്‍ നിന്ന് 641 പേര്‍ മരിച്ചപ്പോള്‍ പൂനെയില്‍ 588പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഇത് പോലെ പല സംസ്ഥാനങ്ങളിലും മുന്‍ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ ചൊവ്വാഴ്ചയുള്ള കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദില്ലിയില്‍ ചൊവ്വാഴ്ച 437 മരണങ്ങളാണ്‌റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 1837 ആയി. മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടിലും സമാനമായ രീതിയില്‍ നടന്നിട്ടുണ്ട്. തിങ്കളാഴ്ച തമിഴ്‌നാട്ടില്‍ 44 പേരാണ് മരിച്ചത്. ചൊവ്വാഴ്ച 49 പേരാണ് മരിച്ചത്. സാധാരണ സംസ്ഥാനത്ത് 10 മുതല്‍ 15 വരെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യാറ്.

ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് കൊറോണ സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം മറ്റൊന്ന്...സംവിധാനം ഇങ്ങനെ..!!ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് കൊറോണ സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം മറ്റൊന്ന്...സംവിധാനം ഇങ്ങനെ..!!

നിലപാട് മാറ്റമില്ല; കേരളത്തിലേക്ക് വരുന്ന എല്ലാ പ്രവാസികള്‍ക്കും കൊറോണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധംനിലപാട് മാറ്റമില്ല; കേരളത്തിലേക്ക് വരുന്ന എല്ലാ പ്രവാസികള്‍ക്കും കൊറോണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

English summary
Coronavirus deaths cross 2000 in 24 hours, What behind the unusal spike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X