കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയോ ഇറ്റലിയോ സ്‌പെയിനോ പോലെയല്ല; ഇന്ത്യക്ക് ആശ്വസിക്കാം; കാരണം ഇതാണ്

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ദേശീയതലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ ആശ്വസിക്കാന്‍ കഴിയുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗ വ്യാപനവും മരണ നിരക്കും ഇരട്ടിക്കുന്ന സാഹചര്യം ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended Video

cmsvideo
വികസിത രാജ്യങ്ങളേക്കാള്‍ മുന്നില്‍ ഇന്ത്യ | Oneindia Malayalam

അതേസമയം രാജ്യത്ത് മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടുമോയെന്ന കാര്യത്തില്‍ വ്യക്തമായ ചിത്രം ഇതുവരേയും വന്നിട്ടില്ല. ഏപ്രില്‍ 20 ഓടെ രാജ്യത്ത് ചില മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, വിനോദ സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍ എന്നിവരേയും അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ഭേദമായി കേരളത്തില്‍ ഇന്ന് 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ഭേദമായി

ഇരട്ടിക്കുന്ന സാഹചര്യമില്ല

ഇരട്ടിക്കുന്ന സാഹചര്യമില്ല

അമേരിക്ക, ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ സാഹചര്യം ആശ്വസിക്കാന്‍ കഴിയുന്നതാണ്. ഇവിടെ കൊറോണ വൈറസ് രോഗം ഇരട്ടിക്കുന്ന സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ഒപ്പം ഈ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണ നിരക്കിലും വലിയ തോതിലുള്ള വര്‍ധനവില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍

ഇന്ത്യയില്‍

ആരോഗ്യമന്ത്രാലയവും വോള്‍ഡോ മീറ്ററും പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.ഇന്ത്യയില്‍ അഞ്ച് ദിവസത്തിനുള്ളിനാണ് കൊറാണ കേസുകള്‍ 500 ല്‍ നിന്നും ആയിരത്തിലെത്തിയതെന്നും രണ്ടായിരത്തിലെത്താന്‍ അടുത്ത നാല് ദിവസം എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീണ്ടും മൂന്ന് ദിവസം കഴിഞ്ഞാണ് ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ നാലായിരത്തിലെത്തുന്നത്. എന്നാല്‍ ആറ് ദിവസം കൊണ്ട് ഇറ്റലിയില്‍ കൊറോണ കേസുകള്‍ എട്ടായിരത്തിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അമേരിക്കയില്‍

അമേരിക്കയില്‍

അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവിടെ 500 ല്‍ നിന്നും 1000 ല്‍ എത്താന്‍ മൂന്ന് ദിവസം എടുത്തു. പിന്നീട് രണ്ട് ദിവസം കൊണ്ട് 1000 ല്‍ നിന്ന് 2000 ലേക്കും മുന്ന് ദിവസത്തിനകം 2000 ല്‍ നിന്നും 4000 ത്തിലേക്കും പിന്നീടുള്ള രണ്ട് ദിവസം കൊണ്ട് 4000 ല്‍ നിന്ന് 8000 ത്തിലേക്കും അടുത്ത രണ്ട് ദിവസം കൊണ്ട് 8000 ല്‍ നിന്നും 16000 ലേക്കും അവിടെ നിന്നും 32000ലേക്കും വരെയെത്തി.

ഇറ്റലിയില്‍

ഇറ്റലിയില്‍

ഇറ്റലിയില്‍ രോഗ വ്യാപനം ഇരട്ടിച്ചത് രണ്ട്, രണ്ട്, നാല്, മൂന്ന്, രണ്ട്, അഞ്ച് ദിവസങ്ങള്‍ കൊണ്ടാണെന്നും ഇറ്റലിയില്‍ രോഗം ഇരട്ടിച്ചത് രണ്ടും, മൂന്നും ദിവസത്തിന്റെ ഇടവേളയിലുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടണില്‍ രോഗം വ്യാപനം 500 ല്‍ നിന്നും 1000 ലേക്ക് എത്തിയത് രണ്ട് ദിവസം കൊണ്ടും 1000 ല്‍ നിന്നും 2000 ലേക്ക് എത്തിയത് നാല് ദിവസം കൊണ്ടും പിന്നീട് മൂന്ന് ദിവസം കൊണ്ട് 2000 ല്‍ നിന്നും 4000 ലേക്കും അടുത്ത മൂന്ന് ദിവസം കൊണ്ട് 8000 ലേക്കും 16000 ലേക്കും 32000 ലേക്കും എത്തുകയായിരുന്നു.

ജര്‍മനി

ജര്‍മനി


ജര്‍മനിയിലും ഇതേ തോതിലാണ് കൊറോണ രോഗം ഇരട്ടിച്ചത്. മൂന്ന് ദിവസെ കൊണ്ടാണ് രോഗം ഇരട്ടിച്ചത്. പിന്നാട് നാല്, രണ്ട്, മൂന്ന്, മൂന്ന്, നാല് ദിവസങ്ങളഉടെ ഇടവേളയില്‍ രോഗം ഇരട്ടിക്കുകയായിരുന്നു.

കാനഡയില്‍

കാനഡയില്‍

അതേസമയം കാനഡയില്‍ സ്ഥിതി വിപരീതമാണ്. ഇവിടെ കൊറോണ കേസുകള്‍ 500 ല്‍ നിന്നും നാലായിരത്തിലെത്താന്‍ മൂന്ന് ദിവസം മാത്രമാണ് എടുത്തതെങ്കില്‍ പിന്നീട് ഗ്രാഫ് കുറയുകയായിരുന്നു. അടുത്ത അഞ്ച് ദിവസം കൊണ്ടാണ് ഇത് 8000 ലേക്കും പിന്നീടുള്ള ആറ് ദിവസം കൊണ്ടാണ് 16000 ലേക്കും എത്തിയത്. അവിടെ കൊറോണ രോഗികള്‍ 32000 ലെത്താന്‍ 12 ദിവസമെടുത്തിരുന്നു.

മരണനിരക്ക്

മരണനിരക്ക്

രോഗ വ്യാപനം ഇരട്ടിക്കുന്നതില്‍ മാത്രമല്ല രാജ്യത്ത് കൊറോണ രോഗത്തെത്തുടര്‍ന്നുള്ള മരണ നിരക്കും താരതമ്യേന കുറവാണ്. ഇന്ത്യയില്‍ 4076 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് മരണനിരക്ക് നൂറിലെത്തുന്നത്.

English summary
Coronavirus Doubling Rate is Lower In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X