കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടന്‍ അടച്ചില്ലെങ്കില്‍ ബെംഗ്‌ളൂരു മറ്റൊരു ബ്രസീല്‍ ആവും; മുന്നറിയിപ്പ്; ആവശ്യവുമായി കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ 20 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി. ബെംഗ്‌ളൂരുവില്‍ എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ അത് മറ്റൊരു ബ്രസീല്‍ ആകുമെന്ന് കുമാരസ്വാമി പറഞ്ഞു.

മനുഷ്യന്റെ ജീവന്‍ വെച്ചുള്ള കളി അവസാനിപ്പിക്കണം. ചിലയിടത്ത് മാത്രം അടച്ച് പൂട്ടിയത് കൊണ്ടായില്ല. ബെംഗ്‌ളൂരുവിലെ മനുഷ്യജീവനുകള്‍ക്ക് നിങ്ങള്‍ എന്തെങ്കിലും വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ നഗരം 20 ദിവസത്തേക്ക് കൂടി അടച്ചിടണം. അതല്ലെങ്കില്‍ ഇവിടം മറ്റൊരു ബ്രസീല്‍ ആവും. സമ്പദ്ഘടനയേക്കാള്‍ മുഖ്യം ജനങ്ങളുടെ ജീവനാണ്. കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു.

kumaraswami

ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും റേഷന്‍ വിതരണം ചെയ്തത് കൊണ്ട് കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വരുന്ന തൊഴിലാളി വിഭാഗത്തിന് ഒാരോരുത്തര്‍ക്കും 5000 രപൂപ വീതം നല്‍കണം. നരിവധി ഡ്രൈവര്‍മാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ജമസംഖ്യയുമായി താരതമ്യപ്പെടുത്തി മാത്രമെ ഇതിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും കുമാരസ്വാമി പറഞ്ഞു. ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ കര്‍ണ്ണാടകയില്‍ 9150 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 3395 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5618 പേര്‍ കൊവിഡ് മുക്തരായി. 137 പേരാണ് ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മധുരയില്‍ ജൂണ്‍ 30 വരെ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മധുര ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജൂണ്‍ 31 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

മധുര കോര്‍പ്പറേഷന്‍, പരവായ് ടൗണ്‍ പഞ്ചായത്ത്, മധുര ഈസ്റ്റ്, തിരുപാലന്‍ കേന്ദ്രം, എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ ഏര്‍പ്പെടുത്തുന്നത്. ഒപ്പം വെല്ലൂര്‍, റാണിപേട്ട് മേഖലയും സമ്പൂര്‍ണമായി അടച്ചിടും. തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 62000 കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 2710 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതര്‍ 62087 ആയി. ഇതില്‍ 1487 പേര്‍ ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 42752 ആയിരിക്കുകയാണ്. ചെന്നൈയില്‍ മാത്രം കൊവിഡ് ബാധിച്ച് 623 പേരാണ് ഇതുവരേയും മരണപ്പെട്ടിട്ടുള്ളത്.

കൊവിഡ് ഭീതി ഒഴിയുന്നില്ല!! കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്! കൊവിഡ് ഭീതി ഒഴിയുന്നില്ല!! കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്!

ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ! ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ!

പ്രിയങ്കയുടെ കൗണ്ടര്‍ സ്‌ട്രൈക്ക്, യോഗിയെ പൂട്ടിക്കെട്ടിക്കും, ഞെട്ടിക്കാന്‍ പോല്‍ ഖോല്‍, വജ്രായുധം!പ്രിയങ്കയുടെ കൗണ്ടര്‍ സ്‌ട്രൈക്ക്, യോഗിയെ പൂട്ടിക്കെട്ടിക്കും, ഞെട്ടിക്കാന്‍ പോല്‍ ഖോല്‍, വജ്രായുധം!

English summary
Coronavirus: HD Kumaraswami Says Bengaluru Will Be another Brazil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X