• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡിനെ പിടിച്ചു കെട്ടി ധാരാവി; ലോകത്തിന് മാതൃക; സ്വീകരിച്ചത് ഈ മാര്‍ഗം; ഗ്രീന്‍ സോണിലേക്ക്

  • By News Desk

മുംബൈ: കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് ഏറ്റവും ആശങ്കപ്പെടുക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയാവുകയാണ് ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞ് റെഡ് സോണില്‍ നിന്നും ഗ്രീന്‍ സോണിലേക്ക് നീങ്ങുകയാണ്.

പത്താം ദിനവും ഇന്ധന വിലയില്‍ വര്‍ധനവ്; പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലധികം

സുശാന്ത് സിംഗ് രജ്പതിന്റെ സഹോദരന്റെ ഭാര്യ മരിച്ച നിലയില്‍

ഗ്രീന്‍ സോണിലേക്ക്

ഗ്രീന്‍ സോണിലേക്ക്

വൈറസിനെ പിന്തുടരുകയെന്ന സമീപനമാണ് ധാരാവിയില്‍ കൊവിഡിനെ മറികടക്കാന്‍ സ്വീകരിച്ച നടപടിയെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍ ദിഘവ്കര്‍ പറഞ്ഞു. ഒരു വ്യക്തിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ കാത്തിരിക്കുന്നതിന് പകരം വൈറസിനെ പിന്തുടരുകയെന്നവഴിയാണ് ഇവര്‍ സ്വീകരിച്ചു പോന്നത്.

പരിശോധന

പരിശോധന

ഏപ്രില്‍ മുതല്‍ തന്നെ ധാരാവിയില്‍ താമസിച്ചിരുന്നവരുടെ ശരീര താപനില പരിശോധിച്ചു തുടങ്ങിയിരുന്നു. ഇതിനായി ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ 47500 ഓളം വീടുകള്‍ കയറി. 700000 ഓളം പേരെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പനി ക്ലിനിക്കുകള്‍ സജ്ജമാക്കുന്നതിനൊടൊപ്പം രോഗ ലക്ഷണമുള്ളവരെ ക്വാറന്റൈവിലാക്കി.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

മുംബൈയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ധാരാവിയിലെ പല രോഗികളും വളരെ വൈകിയാണ് ആശുപത്രിയിലെത്തുന്നത്. തുടക്കത്തില്‍ വളരെ പെട്ടൈന്ന്് കൂടി കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം എങ്ങനെ കുറക്കാമെന്ന ശ്രമിത്തിലായിരുന്നു അധികൃതര്‍. കര്‍ശനമായ ലോക്ക്ഡൗണും പരിശോധനയും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.

രോഗം കുറഞ്ഞ് വരുന്നു

രോഗം കുറഞ്ഞ് വരുന്നു

ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 51 ശതമാനം പേരും സുഖം പ്രാപിക്കുകയായിരുന്നു. തുടക്കത്തില്‍ ശരാശരി 60 ശതമാനം രോഗികള്‍ ആയിരുന്നുവെങ്കില്‍ പിന്നീട് അത് 20 ആയി കുറയുകയായിരുന്നു.

അധികൃതര്‍

അധികൃതര്‍

100 ചതുരശ്ര അടി കുടിലില്‍ ഏഴ് പേരുള്ള കുടുംബം വീതം ഒരു ദശലക്ഷം ആളുകള്‍ താമസിക്കുന്ന സ്ഥലമാണ് ധാരാവി. റംസാന്‍ സമയത്ത് ക്വാറന്റൈന്‍ കേന്ദ്രത്തിലുള്ളവര്‍ ഏങ്ങനെ നോമ്പ് തുറക്കും എന്ന ആശങ്കയിലായിരുന്നു. എന്നാല്‍ ഇവിടെ കൃതൃസമയത്ത് ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തി.

നിയന്ത്രണങ്ങള്‍

നിയന്ത്രണങ്ങള്‍

എന്നാല്‍ ധാരാവിയില്‍ നിന്നും വൈറസിനെ പൂര്‍ണ്ണമായും തുരത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനുള്ള ശ്രമം തുടരുകയാണെന്നും കിരണ്‍ ദിഘവ്കര്‍ പറഞ്ഞു. ഇവിടുത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എടുത്തുകളയുകയും നഗരത്തില്‍ തിരക്കേറുകയും ചെയ്താല്‍ വൈറസ് വ്യാപനം ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത.

1066 കൊവിഡ് കേസുകള്‍

1066 കൊവിഡ് കേസുകള്‍

മുംബൈയില്‍ ഇന്നലെ മാത്രം 1066 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ നഗരത്തില്‍ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ 59201 ആണ്. തിങ്കളാഴ്ച്ച മാത്രം 58 പേര്‍ ഇവിടെ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. ഇതോടെ മരണസംഖ്യ 2248 ആയിരിക്കുകയാണ്.

യോഗം

യോഗം

മഹാരാഷ്ട്ര, ദില്ലി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് രൂക്ഷമായി തുടരുന്നത്. രാജ്യത്തെ ആകെ രോഗ ബാധിതരില്‍ 58.29 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം വിളിച്ചിട്ടുണ്ട്.

English summary
Coronavirus: Maharashtra Dharavi's Success Story of Preventing Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X