കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ നീട്ടാനൊരുങ്ങി മഹാരാഷ്ട്രയും; 90 ശതമാനം കേസുകളും മെട്രോനഗരങ്ങളില്‍

  • By News Desk
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. അനുദിനം ഇവിടെ കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ കൊറോണ ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങൡ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം നിലവില്‍ രാജ്യത്ത് മെയ് 17 വരെയാണ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ മെയ് അവസാനം വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.

സംസ്ഥാനത്തെ കൊറോണ കേസുകളില്‍ 90 ശതമാനവും മുംബൈ, പൂനെ പോലുള്ള മെട്രോ നഗരങ്ങളിലാണ്. മഹാരാഷ്ട്രയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇക്കാര്യം സൂചിപ്പിച്ചത്.

maharashtra

ഇത് കൂടാതെ സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഇനിയും സ്വീകരിക്കേണ്ട് നടപടികളും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. ബിജെപിയും വിബിഎയും സംസ്ഥനത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെക്കുകയായിരുന്നു.

സംസ്ഥാനത്ത് പുതുതായി 1362 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആരെ കൊറോണ ബാധിതരുടെ എണ്ണം 18120 ആയി.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളെേുട 56 ശതമാനത്തിലേറെയും പ്രധാനപ്പെട്ട എട്ട് നഗരങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 52925 പേര്‍ക്കാണ് രാജ്യത്ത് ഇതുവരേയും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. അതില്‍ പകുതിയിലേറെ കൊറോണ രോഗികളും മുംബൈ, ദില്ലി, അഹമ്മദാബാദ്, പൂനെ, ചെന്നൈ, ഇന്‍ഡോര്‍, താനെ ജയ്പൂര്‍ എന്നീ നഗരങ്ങളിലാണ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ളത്.

മുംബൈയില്‍ പതിനായിരത്തിലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഒറ്റ ദിവസം കൊണ്ട് 769 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 10714 ആയിരിക്കുകയാണ്.മുംബൈയില്‍ 57 ദിവസം കൊണ്ടാണ് കൊറോണ രോഗികളുടെ എണ്ണം 10000 ലേക്ക് എത്തിയത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ 63.93 ശതമാനവും രാജ്യത്തെ മൊത്തം രോഗികളുടെ 19.20 ശതമാനവുമാണിത്.

Recommended Video

cmsvideo
മുംബൈയിൽ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പം | Oneindia Malayalam

അതേസമയം കേരളമുള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊറോണ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്.

English summary
Coronavirus Outbreak: Maharashtra May Extend Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X