കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷ ഉപകരണങ്ങളില്ല; ദില്ലി എല്‍എന്‍ജിപി ആശുപത്രിക്ക് മുന്നില്‍ നേഴ്‌സ്മാരുടെ പ്രതിഷേധം

  • By Anupama
Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ സമ്പൂര്‍ണ്ണലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ട് എന്ന് കണ്ടെത്തിയ 23 ഇടങ്ങളിലണ് സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവില്‍ 669 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

അതിനിടെ ദില്ലിയില്‍ നേഴ്‌സ്മാര്‍ പ്രതിഷേധിക്കുകയാണ്. എല്‍എന്‍ജിപി ആശുത്രിക്ക് മുന്നിലാണ് നേഴ്‌സസ് അസോസിയേഷന്റെ പ്രതിഷേധം നടക്കുന്നത്. ആശുപത്രിയില്‍ കൊറോണ രോഗികളെ പരിശോധിക്കുന്ന നേഴ്‌സുമാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലെന്ന പരാതിയിലാണ് ഇവരുടെ പ്രതിഷേധം. കൊറോണ ഡ്യൂട്ടിയിലടക്കമുള്ളവരാണ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. നേഴ്‌സസ് അസോസിയേഷനിലെ നാല് അംഗങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടികാഴ്ച്ച നടത്താനാണ് തീരുമാനം.

corona

നിരവധി കൊറോണ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയാണ് എല്‍എന്‍ജിപി. 102 കൊറോണ രോഗികകളും 378 രോഗലക്ഷണമുള്ളവരും അടക്കം അഞ്ഞൂറിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഈ ആശുപത്രി കൊറോണ ചികിത്സക്കായുള്ള പ്രത്യേക ആശുപത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഡോക്ടര്‍മാരും നേഴ്‌സാമാരും പതിനാല് ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.

നേരത്തെ ദില്ലിയിലെ ദില്‍ഷാദ് ഗാര്‍ഡനിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. രണ്ട് ഡോക്ടര്‍മാരടക്കം എട്ട് പേര്‍ക്കാണ് ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ എല്ലാവരെയും രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ഇവര്‍ പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

പരീക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ട; പഴയ രീതിയില്‍ തന്നെ നടത്തുമെന്ന് സി രവീന്ദ്രനാഥ്പരീക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ട; പഴയ രീതിയില്‍ തന്നെ നടത്തുമെന്ന് സി രവീന്ദ്രനാഥ്

മഹാരാഷ്ട്രയിലും തങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലയെന്ന പരാതിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ദില്ലിയിലും മഹാരാഷ്ട്രയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലയാളി നേഴ്‌സുമാര്‍ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

അതേസമയം പിപിഇ കിറ്റ് ധരിച്ചവരെ മാത്രമേ തലസ്ഥാനത്ത് മാലിന്യം ശേഖരിക്കാന്‍ അനുവദിക്കുന്നുള്ളൂ. ഒപ്പം പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദില്ലിയിലെ ധ്വാരക സെക്ടര്‍ 11ല്‍ ഉള്‍പ്പെടുന്ന ഷാജഹാനാബാദ് അപ്പാര്‍ട്ട്‌മെന്റ്‌സില്‍ കൊറോണ വ്യാപനം തടയുന്നതിനായി എല്ലാ തരത്തിലുള്ള ഗതാഗതവും നിര്‍ത്തലാക്കിയിട്ടുണ്ട്. അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നുണ്ട്.

English summary
Coronavirus Outbreak: Nurses Protest In Delhi Due to the Lack Of Safety Measures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X