കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നു; വീണ്ടും നിരോധനാജ്ഞ; ഭീതിയില്‍ മുംബൈ

  • By News Desk
Google Oneindia Malayalam News

മുംബൈ: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ മെയ് 17 വരെ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ പ്രദേശത്ത് നാല് പേരോ അതില്‍ കൂടുതല്‍ പേരോ ഒത്തു കൂടാന്‍ പാടില്ല.

ഇത് കൂടാതെ രാവിലെ 7 നും രാത്രി 8 നും ഇടയില്‍ ആളുകള്‍ പുറത്ത് ഇറങ്ങുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലെത്തുന്നവര്‍ക്ക് സാമൂഹിക അകലം പാലിക്കുന്നതിനായി ടോക്കണുകള്‍ നല്‍കും. ഇത് കൂടാതെ അടിയന്തിര വൈദ്യസഹായങ്ങള്‍ക്കോ അവശ്യ സര്‍വ്വീസുകള്‍ക്കോ അല്ലാതെ വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും നിര്‍ദേശമുണ്ട്.

lockdown

കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിനായി മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവങ്ങളില്‍ തന്നെയാണ് മുംബൈയില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നീ സംസ്ഥാനങ്ങളെയാണ് കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരേയും 14541 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചിട്ടുള്ളത്. 583 പേര്‍ മരണപ്പെടുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ 3096 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയില്‍ 660 പേര്‍ക്കും താനെയില്‍ 465 പേര്‍ക്കും നാസികില്‍ 96 പേര്‍ക്കും നാഗ്പൂരില്‍ 76 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്താണ് രോഗം ബാധിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 5804 പേര്‍ക്കാണ് ഇവിടെ രോഗം പോസിറ്റീവായത്. 4290 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 1195 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 153 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 319 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3900 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒപ്പം 195 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

Recommended Video

cmsvideo
മുംബൈയില്‍ സാമൂഹ്യ വ്യാപനം തുടങ്ങിയതായി സ്ഥിരീകരണം | Oneindia Malayalam

രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 46433 ആണ്. മരണപ്പെട്ടവരുടെ എണ്ണം 2568 ആയി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് 32124 രോഗികളാണിത്. 12727 പേര്‍ക്കാണ് രോഗം ഭേദമായത്.

പ്രവാസികളുമായി ആദ്യത്തെ രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്! നാവിക സേനയുടെ കപ്പലുകൾ പുറപ്പെട്ടുപ്രവാസികളുമായി ആദ്യത്തെ രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്! നാവിക സേനയുടെ കപ്പലുകൾ പുറപ്പെട്ടു

ഇന്ത്യയിൽ ആശങ്ക ഒഴിയുന്നില്ല; 24 മണിക്കൂറിൽ മരിച്ചത് 195 പേർ, 3900 പുതിയ കേസുകൾ, രോഗികൾ 46000 കടന്നുഇന്ത്യയിൽ ആശങ്ക ഒഴിയുന്നില്ല; 24 മണിക്കൂറിൽ മരിച്ചത് 195 പേർ, 3900 പുതിയ കേസുകൾ, രോഗികൾ 46000 കടന്നു

English summary
Coronavirus Transmission: Section 144 Imposed in Mumbai Till may 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X