ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: രാജ്യം വിഭജിക്കപ്പെടുന്നുവെന്ന് കര്‍ദിനാള്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ക്രിസ്ത്യന്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ക്രിസ്തീയ സംഘടന. മതപരമായ പ്രശ്നങ്ങളുടെ പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്നും ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നുമാണ് രാജ്യത്തെ ഉന്നത കത്തോലിക്കാ സംഘടനയുടെ പ്രസ്താവന. സമുദായത്തിന് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നുമാണ് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.


മിഥുനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കുറവായിരിക്കും: കുഞ്ഞുങ്ങളെക്കുറിച്ച് അഞ്ച് കാര്യങ്ങള്‍

കന്നി രാശിയില്‍ ജനിക്കുന്നവര്‍ സത്യസന്ധരും വിശ്വസിക്കാവുന്നവരും: നിങ്ങളുടെ കുഞ്ഞിനെക്കുറിച്ചറിയാന്‍

സ്കൂളില്‍  ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് പരിപാടികള്‍ നടത്തരുതെന്നും കുട്ടികള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറരുതെന്നും ചൂണ്ടിക്കാണിച്ച് ഹിന്ദു ജാഗരണ്‍ മ‍ഞ്ച് സംഘടന സ്കൂള്‍ അധികൃതര്‍ക്ക് കത്ത് അയച്ചിരുന്നു. ഇത് ഹിന്ദു വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഹിന്ദു ജാഗരണ്‍ മ‍ഞ്ച് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്രിസ്ത്യന്‍ സ്കൂളുകള്‍ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കണം പരിപാടി നടത്തേണ്ടതെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

 സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു!!

സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു!!

മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തീയ പുരോഹിതന്മാര്‍ക്കും സെമിനാരികള്‍ക്കും നേരെ അക്രമണമുണ്ടായ സംഭവത്തിന് പിന്നാലെയാണ് കര്‍ദിനാളിന്‍റെ പ്രതികരണം. വൈദികരെ ആക്രമിച്ച സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം പാവപ്പെട്ടവരും നിഷ്കളങ്കരുമായ ജനങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെയും കര്‍ദിനാള്‍ നിശിതമാായി വിമര്‍ശിക്കുന്നു. ഇക്കാര്യങ്ങളെല്ലാം കൊണ്ടുതന്നെ തങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ക്രിസ്തുുമതവിശ്വാസികളുടെ ഭാഗത്തുനിന്നാണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കിയ ശേഷമാണ് കര്‍ദിനാള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

 വിശ്വാസത്തിന്റെ പേരില്‍ വിഭജനം

വിശ്വാസത്തിന്റെ പേരില്‍ വിഭജനം


മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ രാജ്യം വിഭജിക്കപ്പെടുകയാണെന്നും ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നിരിക്കെ ഇത് വളരെ മോശമാണെന്നും കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് പറയുന്നു. എനിക്ക് വേണ്ടത് മതേതരത്തിന് വേണ്ടി ഒത്തുചേരുന്ന എന്റെ രാജ്യമാണെന്ന് കൂട്ടിച്ചേര്‍ത്ത കര്‍ദിനാള്‍ അതിന് വേണ്ടി പോരാടുമെന്നും വ്യക്തമാക്കി.

 വൈദികര്‍ക്ക് നേരെ ആക്രമണം... കേസും..

വൈദികര്‍ക്ക് നേരെ ആക്രമണം... കേസും..


കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശില്‍ വച്ച് 30 ഓളം വൈദികര്‍ ഉള്‍പ്പെട്ട കരോള്‍ സംഘം ആക്രമിക്കപ്പെട്ടത്.
ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശിലെ സത്നയില്‍ വച്ചായിരുന്നു സംഭവം. ഗ്രാമീണരെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് കരോള്‍ സംഘത്തെ ആക്രമിച്ചത്. ഇതിന് പിന്നാലെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു വൈദികനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 ആക്രമണത്തിന് പിന്നില്‍

ആക്രമണത്തിന് പിന്നില്‍

സത്നയില്‍ വച്ച് ക്രിസ്തീയ പുരോഹിതര്‍ ഉള്‍പ്പെട്ട സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലുള്ള കാരണം അറിയണമെന്നും കര്‍ദിനാള്‍ പറയുന്നു. ഗ്രാമീണരെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നും ഇത് മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയ ആക്രമണമാണെന്നും കര്‍ദിനാള്‍ പറയുന്നു. മതംമാറ്റം നടത്തുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ഭദ്രാസനത്തില്‍ ഇതില്‍ പങ്കില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് ആക്രമണം

തിരഞ്ഞെടുപ്പ് കാലത്ത് ആക്രമണം


തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നതെന്ന മാധ്യമറിപ്പോര്‍ട്ടുകളെയും വാദങ്ങളെയും കര്‍ദിനാള്‍ തള്ളിക്കളയുകയും ചെയ്തുു. ഈ വാദം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച കര്‍ദിനാള്‍ സത്നയിലെ ആക്രമണങ്ങളും തിരഞ്ഞെടുപ്പും തമ്മിലുള്ള ബന്ധമെന്നാണുള്ള ചോദ്യവും ഉന്നയിച്ചിരുന്നു. രാജസ്ഥാനിലും ക്രിസ്തീയ സംഘങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 ക്രിസ്തുുമസ് ആഘോഷം മതംമാറ്റത്തിന്!!

ക്രിസ്തുുമസ് ആഘോഷം മതംമാറ്റത്തിന്!!


സ്കൂളില്‍ നടത്തുന്ന പരിപാടികള്‍ നടത്തരുതെന്നും കുട്ടികള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറരുതെന്നും സംഘടന സ്കൂള്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഹിന്ദു വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഹിന്ദു ജാഗരണ്‍ മ‍ഞ്ച് വ്യക്തമാക്കുന്നു. എല്ലാ സ്കൂളുകള്‍ക്കും കത്ത് അയച്ചതായും സ്കൂളുകളില്‍ നിന്നുള്ള പ്രതികരണത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജനജാഗരണ്‍ മഞ്ച് സിറ്റി പ്രസിഡന്‍റ് സോനു സവിതയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ് ജാഗ്രതയില്‍

പോലീസ് ജാഗ്രതയില്‍


ക്രിസ്തുുമസ് ആഘോഷങ്ങള്‍ നല്ല രീതിയില്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മതംമാറ്റവും ക്രിസ്തുുമസും

മതംമാറ്റവും ക്രിസ്തുുമസും

കഴിഞ്ഞ ആഴ്ചയാണ് മധ്യപ്രദേശില്‍ നിന്ന് നിര്‍ബന്ധിത മതം മാറ്റത്തിന് ശ്രമിച്ചെന്ന കേസില്‍ നാല് വൈദികരെ പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുുമസിന് മുന്നോട്ടിയായുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നീക്കങ്ങള്‍. ബംജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Stating that the “country is being polarised due to religious affiliations”, the top Catholic body in the country has said the community is “losing confidence” in the government.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്